Connect with us

അനിയത്തിപ്രാവ് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്; എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കത് മിസായി, ആലോചിക്കുമ്പോള്‍ നല്ല വിഷമമാണ്, അവിടുന്നേ തുടങ്ങിയ സമയദോഷമാണ് ; കൃഷ്ണ പറയുന്നു

Malayalam

അനിയത്തിപ്രാവ് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്; എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കത് മിസായി, ആലോചിക്കുമ്പോള്‍ നല്ല വിഷമമാണ്, അവിടുന്നേ തുടങ്ങിയ സമയദോഷമാണ് ; കൃഷ്ണ പറയുന്നു

അനിയത്തിപ്രാവ് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്; എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കത് മിസായി, ആലോചിക്കുമ്പോള്‍ നല്ല വിഷമമാണ്, അവിടുന്നേ തുടങ്ങിയ സമയദോഷമാണ് ; കൃഷ്ണ പറയുന്നു

സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ. സോഷ്യല്‍മീഡിയയില്‍ സജീവമായ കൃഷ്ണ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഒരു ഓൺലൈൻ മീഡിയ നല്‍കിയ അഭിമുഖത്തില്‍ പങ്കിട്ട വിശേഷങ്ങള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഏത് അഭിമുഖത്തില്‍ പങ്കെടുത്താലും എന്നോട് തില്ലാന തില്ലാനയെക്കുറിച്ച് ചോദിക്കാറുണ്ട്. ആ കാലത്ത് റിസ്‌ക്കെടുത്ത് ചെയ്ത കഥാപാത്രമാണ് അത്. രാവിലെ ആ ലുക്കില്‍ ഇരുന്നാല്‍ രാത്രി വൈകുന്നത് വരെയൊക്കെ ഇരിക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു.

തില്ലാന തില്ലാനയിലെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അയാള്‍ കഥയെഴുതുകയാണ് സിനിമയില്‍ നാല് അവസ്ഥയിലുള്ള ക്യാരക്ടറായിരുന്നു. പൊടിമീശ കൊണ്ട് ഒന്നുമാവില്ലെന്ന് പറഞ്ഞ് കട്ടിമീശ ഒട്ടിച്ചുവെക്കുകയായിരുന്നു. അതിന് ശേഷം അങ്ങനെയുള്ള കുറേ കഥാപാത്രങ്ങളായിരുന്നു തേടിയെത്തിയത്. പഴയ വേഷങ്ങളൊക്കെ കാണുമ്പോള്‍ ഇതെന്താ ഇങ്ങനത്തെ സിനിമയെന്നാണ് അവര്‍ ചോദിക്കാറുള്ളത്. അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റാറില്ല.

സിനിമയില്‍ നിന്നും വന്നയാളാണ് ഞാന്‍, സീരിയലിനോട് വലിയ താല്‍പര്യമില്ല. രണ്ടും രണ്ട് പ്ലാറ്റ്‌ഫോമാണ്. സിനിമ ഇല്ലാതിരുന്ന സമയത്താണ് സീരിയലിലേക്ക് പോയത്. കൊവിഡ് സമയത്തായിരുന്നു തിങ്കള്‍ക്കലമാന്‍ ചെയ്തത്. ആ സമയത്ത് കുറച്ച് സിനിമകളും ചെയ്യുന്നുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നൊരാള്‍ ഒരിക്കലും സീരിയല്‍ ചെയ്യാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായമെന്നും കൃഷ്ണ പറഞ്ഞിരുന്നു. പ്രശസ്തിയൊക്കെ കിട്ടുമെങ്കിലും ആക്ടറിന് വലിയ ഗ്രോത്തുണ്ടാവില്ല.

വാണി വിശ്വനാഥിന്റെ എത്രയോ ഇടി വാങ്ങിച്ചിട്ടുള്ളയാളാണ് എന്ന് കേട്ടിട്ടുണ്ട്. മഞ്ജു വാര്യര്‍, ഭാനുപ്രിയ, ഇന്ദ്രജ, വാണിവിശ്വനാഥ്, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു. ഞാനും ചാക്കോച്ചനും ഒരേ സമയത്ത് തുടക്കം കുറിച്ചവരാണ്. അനിയത്തിപ്രാവ് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്, എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കത് മിസായി. ആലോചിക്കുമ്പോള്‍ നല്ല വിഷമമാണ്.

അവിടുന്നേ തുടങ്ങിയ സമയദോഷമാണ്, അത് ഇപ്പോഴും തുടര്‍ന്ന് പോവുന്നുണ്ട്. അതിനെ ഞാന്‍ പോസിറ്റീവായെടുത്തു. അതിലോട്ട് അധികം അങ്ങനെ ആലോചിച്ചിരിക്കാറില്ല, അടുത്തതിലേക്ക് പോണം. അതിനാലാണ് ഇന്നിത് ചിരിയോടെ പറയാന്‍ പറ്റുന്നത്. സിനിമയൊന്നും കിട്ടാതെ വന്നപ്പോഴാണ് ജോലിക്ക് പോയത്. അങ്ങനെയാണ് ബിസിനസിലേക്കും തിരിഞ്ഞത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും വേദനിപ്പിക്കുന്ന ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നിപ്പോള്‍ കൃഷ്ണ തന്നെ ചെയ്യണമെന്ന് പറഞ്ഞ് നില്‍ക്കുന്ന കാര്യമല്ല.

about krishna

Continue Reading
You may also like...

More in Malayalam

Trending

Recent

To Top