Malayalam
ചതിയും വഞ്ചനയൊന്നുമല്ല വേണ്ടത്, ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ നന്മയുണ്ടാകണം, മനസുണ്ടാകണം, മനസാക്ഷിയുണ്ടാകണം എല്ലാം ഉണ്ടാകണം ; ബിഗ് ബോസിനോട് തട്ടിക്കയറി നടി ലക്ഷ്മി പ്രിയ; ഇവർ ഇത് ചളമാക്കുമോ?
ചതിയും വഞ്ചനയൊന്നുമല്ല വേണ്ടത്, ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ നന്മയുണ്ടാകണം, മനസുണ്ടാകണം, മനസാക്ഷിയുണ്ടാകണം എല്ലാം ഉണ്ടാകണം ; ബിഗ് ബോസിനോട് തട്ടിക്കയറി നടി ലക്ഷ്മി പ്രിയ; ഇവർ ഇത് ചളമാക്കുമോ?
ആദ്യ വീക്കിലി ടാസ്ക് തന്നെ അടിപൊളിയായിരിക്കുകയാണ് ബിഗ് ബോസ് സീസൺ ഫോറിൽ. പാവ ടാസ്‌ക്ക് ആയിരുന്നു ബിഗ്‌ബോസ് ഹൗസില്‍ ആദ്യം നടന്ന വീക്കിലി ടാസ്ക്. ഇപ്പോൾ ടാസ്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ടാസ്‌ക്കിന്റെ തുടക്കത്തില്‍ ചെറിയ പൊട്ടലും ചീറ്റലും ആയിരുന്നെങ്കില്‍ രണ്ടാം ദിവസം അത് കൂടുതല്‍ സങ്കീര്‍ണ്ണമാവുകയണ്.
പാവയുള്ളവര്‍ക്ക് മാത്രമേ ഹൗസിനുളളില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ആ രീതിയില്‍ തന്നെയാണ് രണ്ടാംദിവസവും മത്സരം മുന്നോട്ട് പോയത്. എന്നാല്‍ ചെറിയൊരു വ്യത്യാസമുണ്ടായിരുന്നുഎന്തുകൊണ്ട് സെലക്ട് ചെയ്യുന്നു എന്ന കാരണവും ഇത്തവണ പറയണമായിരുന്നു.
വീട്ടിനകത്തു കയറാനുള്ള അടുത്ത ആള്‍ക്കാരെ മത്സരത്തിനായി തെരഞ്ഞെടുക്കുന്നത് പാവ കൈവശമില്ലാത്തവരായിരുന്നു. സുചിത്രയെയും ലക്ഷ്മി പ്രിയയെയും താന്‍ നോമിനേറ്റ് ചെയ്യുന്നുവെന്ന് റോണ്‍സണ്‍ ആദ്യമേ പറഞ്ഞു. ഭൂരിഭാഗം പേര്‍ക്കും ആ ഒരു അഭിപ്രായമുള്ളവരായിരുന്നു. എന്നാല്‍ പാവ കൈവശമുള്ള ഡെയ്‌സി അതിനിടയില്‍ ഇടപെട്ടു.
അവസരം ലഭിക്കാത്ത ആള്‍ക്കാരെ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത് എന്ന് തനിക്ക് തോന്നുന്നു എന്നായിരുന്നു ഡെയ്‌സി പറഞ്ഞത്.എന്നാല്‍ ഇതില്‍ ഡെയ്‌സി അടക്കമുള്ളവര്‍ ഇടപെടേണ്ടെന്ന് ലക്ഷ്മി പ്രിയയും മറ്റുള്ളവരും പറഞ്ഞു.
ലക്ഷ്മി പ്രിയയും സുചിത്രയും പോയാല്‍ അത് ഹെല്‍പ് ആയിരിക്കുമെന്ന് ശാലിനിയും പറഞ്ഞപ്പോള്‍ വീണ്ടും ഡെയ്‌സി ഇടപെടപെട്ടു. തങ്ങള്‍ക്ക് അവരുടെ ഹെല്‍പ് വേണ്ടെങ്കിലോ എന്നായിരുന്നു ഡെയ്‌സി പറഞ്ഞത്. ഇത് തങ്ങളുടെ ടാസ്‌കാണെന്നും ഡെയ്‌സി അതില്‍ ഇടപെടേണ്ടെന്നും വീട്ടിനു പുറത്തുള്ളവര്‍ പറഞ്ഞു.
തുടര്‍ന്ന് ലക്ഷ്മി പ്രിയയും റോണ്‍സണും ഒക്കെ ഡെയ്‌സിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ബ്ലെസ്‌ലിയും റോണ്‍സണും എങ്ങനെ വീട്ടിന് പുറത്തെത്തി എന്ന് ഡെയ്‌സിയുടെ തന്ത്രത്തെ സൂചിപ്പിച്ച് ലക്ഷ്മി പ്രിയ പറഞ്ഞു. ഗെയിം ആണ്, അതിന് ചതിക്കുക വഞ്ചിക്കുക എന്നൊന്നും ഇല്ല. വിശ്വാസ വഞ്ചന കാണിച്ചാണോ ജയിക്കേണ്ടത് ലക്ഷ്മി പ്രിയ പറഞ്ഞു. ബിഗ് ബോസിനോടും തുടര്‍ന്ന് അക്കാര്യം ക്യാമറ നോക്കി ലക്ഷ്മി പ്രിയ പറഞ്ഞു.
ഇവിടെയും ചതിയും വഞ്ചനയൊന്നുമല്ല വേണ്ടത്, ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ നന്മയുണ്ടാകണം, മനസുണ്ടാകണം, മനസാക്ഷിയുണ്ടാകണം എല്ലാം ഉണ്ടാകണം, ജയം പറഞ്ഞാല്‍ഏത് രീതിയിലും ചിലപ്പോള്‍ കട്ടിട്ട് പണം ഉണ്ടാക്കുന്നവരില്ലേ, കൊള്ളക്കാര്‍ക്ക് പേരുണ്ടാകുന്നില്ലേ. അതൊന്നും പറ്റില്ല. ചതിയും വഞ്ചനയും ഇല്ലാതെ നമുക്ക് അത് നേടാനാകും അതാണ് ടാസ്‌ക്. ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്എന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
എന്തായാലും തുടര്‍ന്നും ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബിഗ് ബോസ് ഹൗസില്‍ നടക്കുകയാണ്. ഇവർ ഇത് ചാലമാക്കുമോ? സെൻസുണ്ടാകണം സെൻസിറ്റിവിറ്റി ഉണ്ടാകണം എന്ന് പറയും പോലെ ആയല്ലോ? എന്നൊക്കെയുള്ള കൗണ്ടറുകൾ ബിഗ് ബോസ് ഹൗസിന് പുറത്ത് നടക്കുന്നുണ്ട്.
about bigg boss