Connect with us

ഇപ്പോഴും ആ നഷ്ടത്തില്‍ നിന്നും കരകയറാന്‍ ഞങ്ങള്‍ക്കായിട്ടില്ല; ആ ശബ്ദം ഒന്ന് കേള്‍ക്കാനായിരുന്നുവെങ്കില്‍, ആ കൈയ്യൊന്ന് പിടിക്കാനായിരുന്നുവെങ്കില്‍ ,അവസാനമായൊന്നും മുറുകെ കെട്ടിപ്പിടിക്കാനും കഴിഞ്ഞിരുന്നുവെങ്കില്‍ ; വികാരഭരിതമായ കുറിപ്പുമായി സുപ്രിയ മേനോൻ !

Malayalam

പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമാണ് സുപ്രിയ മേനോന്‍. സോഷ്യൽമീഡിയയിൽ സജീവമായ സുപ്രിയ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വൈറൽ ആകാറുണ്ട് .
കാന്‍സര്‍ രോഗബാധിതനായി ചികിത്സയില്‍ തുടരുന്നതിനിടയിലായിരുന്നു സുപ്രിയയുടെ പിതാവ് വിജയ് കുമാര്‍ മേനോന്‍ അന്തരിച്ചു. ഡാഡി കൂടെയില്ലെന്ന് ഇനിയും വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു സുപ്രിയ മേനോന്‍ പറഞ്ഞത്. താനും ഡാഡിയെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് അലംകൃതയും എത്തിയിരുന്നു. ബ്രോ ഡാഡിയെന്ന സിനിമ പൃഥ്വി സമര്‍പ്പിച്ചതും സുപ്രിയയുടെ ഡാഡിക്ക് കൂടിയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഡാഡിയുടെ ജന്മദിനം. ഡാഡിക്കും മമ്മിക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് സുപ്രിയ കുറിപ്പ് പോസ്റ്റ് ചെയ്തത്.

നാലര മാസമായി ഡാഡി ഞങ്ങളെ വിട്ട് പോയിട്ട്. ഇപ്പോഴും ആ നഷ്ടത്തില്‍ നിന്നും കരകയറാന്‍ ഞങ്ങള്‍ക്കായിട്ടില്ല. ആ ശബ്ദം ഒന്ന് കേള്‍ക്കാനായിരുന്നുവെങ്കില്‍, ആ കൈയ്യൊന്ന് പിടിക്കാനായിരുന്നുവെങ്കില്‍ അവസാനമായൊന്നും മുറുകെ കെട്ടിപ്പിടിക്കാനും കഴിഞ്ഞിരുന്നുവെങ്കില്‍.. മിസ് യൂ ഡാഡി, മൈ ഡാഡി മൈ ഹീറോ എന്ന ഹാഷ് ടാഗോടെയായാണ് സുപ്രിയ കുറിപ്പ് അവസാനിപ്പിച്ചത്.ഡാഡിയായിരുന്നു തനിക്കെല്ലാം. എന്റെ കരുത്തും പ്രാണവായുവുമായിരുന്നു.

ഒറ്റ മകളാണെങ്കിലും എന്റെ ഒരുകാര്യത്തിലും അദ്ദേഹം തടസമായി നിന്നിട്ടിില്ല. പഠന സമയത്തോ, ജോലി ചെയ്തിരുന്നപ്പോഴോ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തപ്പോഴൊ ഒന്നും ഡാഡി എതിര്‍പ്പുകളൊന്നും പറഞ്ഞിരുന്നില്ല. എപ്പോഴും എന്നെ പിന്തുണച്ചിരുന്നു അദ്ദേഹം. എന്റെ വീഴ്ചകളിലെല്ലാം എനിക്ക് താങ്ങായി ഒപ്പമുണ്ടായിരുന്നുവെന്ന് മുന്‍പ് സുപ്രിയ കുറിച്ചിരുന്നു.കൊച്ചുമകളായ അലംകൃതയുമായും നല്ല കൂട്ടായിരുന്നു ഡാഡി.

അവള്‍ ജനിച്ചത് മുതല്‍ എല്ലാകാര്യങ്ങളിലും ഡാഡി കൂടെയുണ്ടായിരുന്നു. നടക്കാന്‍ പോവുമ്പോള്‍ അവളേയും കൂട്ടുമായിരുന്നു. കളിസ്ഥലങ്ങളില്‍ കളിക്കാന്‍ പോവുകയും അവളോടൊപ്പം കളിക്കുകയും ചെയ്തു. അവളുടേയും പ്രിയപ്പെട്ട ഡാഡിയായി മാറി. അവള്‍ ജനിച്ച ശേഷം ഡാഡിയുടെ ലോകം അവളായിരുന്നുവെന്നും മുന്‍പ് സുപ്രിയ പറഞ്ഞിരുന്നു.

ഡാഡിക്ക് ക്യാന്‍സറാണെന്ന് അറിഞ്ഞതിനെക്കുറിച്ചും പിന്നീടങ്ങോട്ടുള്ള ചികിത്സകളെക്കുറിച്ചും, ആ ദിനങ്ങളില്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചുമെല്ലാം സുപ്രിയ തുറന്നുപറഞ്ഞിരുന്നു. ക്യാന്‍സര്‍ ഒരു കുടുംബത്തെ മുഴുവനായി ബാധിക്കുമെന്നത് അനുഭവത്തിലൂടെ മനസിലാക്കിയ കാര്യമാണ്. ഉള്ളില്‍ ടെന്‍ഷനുണ്ടെങ്കിലും അത് കാണിക്കാതെ പുറമെ ചിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുകയായിരുന്നു അന്ന്. തളര്‍ന്നുപോയ എന്നെ അന്ന് താങ്ങിനിര്‍ത്തിയത് പ്രിയപ്പെട്ടവരാണെന്നും സുപ്രിയ വ്യക്തമാക്കിയിരുന്നു.

about supriya menon

More in Malayalam

Trending