Malayalam
കുഞ്ഞിന് ഒന്നര വയസ്സ് ഉള്ളപ്പോഴാണ് ഞങ്ങള്‍ പിരിഞ്ഞത്, എനിക്കൊരു മകനുള്ള കാരണം മനപൂര്‍വ്വം എല്ലാവരില്‍ നിന്നും മറച്ച് വെച്ച് ; കാരണം വെളിപ്പെടുത്തി ശാലിനി!
കുഞ്ഞിന് ഒന്നര വയസ്സ് ഉള്ളപ്പോഴാണ് ഞങ്ങള്‍ പിരിഞ്ഞത്, എനിക്കൊരു മകനുള്ള കാരണം മനപൂര്‍വ്വം എല്ലാവരില്‍ നിന്നും മറച്ച് വെച്ച് ; കാരണം വെളിപ്പെടുത്തി ശാലിനി!
ബിഗ് ബോസ് മലയാളം സീസണ് 4 ആരംഭിച്ചിരിക്കുകയാണ്. തീര്‍ത്തും വ്യത്യസ്തരായ 17 മത്സരാര്‍ത്ഥികളുമായിട്ടാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. മോഡലിങിലൂടെ അവതാരക ലോകത്തേക്ക് കടന്ന ആളാണ് ശാലിനി നായര്‍. തന്റെ തുടക്കമാണ് ബിഗ് ബോസ് ഹൗസ് എന്നും, ഇതിലൂടെ പുതിയൊരു ജീവിതം തുറന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞ് കൊണ്ടാണ് ശാലിനി എത്തിയത്. ഷോയില്‍ വന്നപ്പോള്‍ തന്നെ വികാരഭരിതയായിരുന്നു ശാലിനി. ഇപ്പോള്‍ പത്ര സമ്മേളനത്തില്‍ ശാലിനി പറഞ്ഞ കാര്യങ്ങള്‍ ആണ് വൈറലാവുന്നത്.
ബിഗ്ഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഷോയില്‍ ഒരു പത്ര സമ്മേളനം നടത്തുന്നത്. ഷോയില്‍ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് മകനെ ആണ് എന്ന് പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങോട് പ്രതികരിക്കവെ ശാലിനി പറഞ്ഞു. ഇത്രയും കാലം താന്‍ മകനെ കുറിച്ച് ഒന്നും സാസരിക്കാതിരുന്നതിന്റെ കാരണവും ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് വന്നതിനെ കുറിച്ചുമാണ് ശാലിനി സംസാരിച്ചത്.
മകന് ഒന്നര വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു എന്റെ വിവാഹ മോചനം. വിവാഹ മോചിതയായി വീട്ടില്‍ എത്തിയ ശേഷം പലരും പല തരത്തില്‍ സംസാരിക്കുകയുണ്ടായി. ബന്ധുക്കളില്‍ ചിലര്‍ വിളിച്ച് ഉപദേശിച്ചു. പിന്നീട് മകനെ കുറിച്ച് എവിടെയെങ്കിലും പറയുമ്പോള്‍, ഞാന്‍ വിവാഹ മോചിതയാണെന്നും പറയേണ്ടി വന്നു. അതിന്റെ പേരില്‍ പലരും പലതും സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് മകനെ കുറിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ മറച്ചു വയ്ക്കാന്‍ തുടങ്ങിയത്.
അങ്ങനെ അവസാനം ഇന്ന് ബിഗ്ഗ് ബോസ് ഉദ്ഘാടന ദിവസമാണ് ആദ്യമായി ഞാന്‍ എന്റെ ഉണ്ണി കുട്ടനെ കുറിച്ച് വെളിപ്പെടുത്തിയത്. ആദിത്യന് എന്നാണ് മകന്റെ പേര്. ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഞാന്‍ സ്റ്റാര്‍ ആയാലും ഇല്ലെങ്കിലും, എന്നിലൂടെ ഉണ്ണികുട്ടന് സ്റ്റാര്‍ ആകണം എന്നതാണ് എന്റെ ആഗ്രഹം. ഈ നൂറ് ദിവസം ഞാന്‍ ഏറ്റവും അധികം മിസ്സ് ചെയ്യുന്ന മകനെ ആയിരിക്കും എന്നും ശാലിനി പറഞ്ഞു.
about biggboss shalini
