Malayalam
സൂപ്പര്‍താരം ആമിര്‍ ഖാന്‍ മലയാളത്തിലേയ്ക്ക്…? അരങ്ങേറ്റം മോഹന്‍ലാല്‍ ചിത്രത്തിലെന്ന് സൂചന
സൂപ്പര്‍താരം ആമിര്‍ ഖാന്‍ മലയാളത്തിലേയ്ക്ക്…? അരങ്ങേറ്റം മോഹന്‍ലാല്‍ ചിത്രത്തിലെന്ന് സൂചന
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ മലയാളത്തിലേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലാണ് ആമിര്‍ എത്തുന്നതായാണ് സൂചന.
മോഹന്‍ലാലിന് ഒപ്പമുള്ള ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസയാണ് ചിത്രം പുറത്തുവിട്ടത്.
മോഹന്‍ലാലിനും ആമിര്‍ ഖാനുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് സമീര്‍ ഹംസ പുറത്തുവിട്ടത്. മുംബൈയില്‍ വച്ചാണ് രണ്ടു താരങ്ങളും കൂടിക്കാഴ്ച നടത്തിയത്.
ചിത്രം പുറത്തുവന്നതിന് പിന്നാലെ ആഘോഷമാക്കുകയാണ് ആരാധകര്‍. പുതിയ ഏതെങ്കിലും പ്രോജക്ടിനു വേണ്ടിയാണോ ഈ ഒത്തുചേരല്‍ എന്നാണ് ആരാധകരുടെ ചോദ്യം. മോഹന്‍ലാല്‍ ഇപ്പോള്‍ ബറോസ് സിനിമയുടെ ചിത്രീകരണത്തിരക്കിലാണ്. ആമിറിനെ കാണാനെത്തിയതും ബറോസ് ലുക്കിലാണ്. അതിനാല്‍ ‘ബറോസില്‍’ ആമിര്‍ ഖാന്‍ എത്തുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
