Connect with us

വേഷത്തിലും പെരുമാറ്റത്തിലും എല്ലാം ​​ഗ്ലാമറസായിട്ടാണ് അഭിനയിച്ചിരിക്കുന്നത് ; ഞാൻ അത് ചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും ആ കഥാപാത്രം ചെയ്യും ; സ്വാസിക പറയുന്നു.

Malayalam

വേഷത്തിലും പെരുമാറ്റത്തിലും എല്ലാം ​​ഗ്ലാമറസായിട്ടാണ് അഭിനയിച്ചിരിക്കുന്നത് ; ഞാൻ അത് ചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും ആ കഥാപാത്രം ചെയ്യും ; സ്വാസിക പറയുന്നു.

വേഷത്തിലും പെരുമാറ്റത്തിലും എല്ലാം ​​ഗ്ലാമറസായിട്ടാണ് അഭിനയിച്ചിരിക്കുന്നത് ; ഞാൻ അത് ചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും ആ കഥാപാത്രം ചെയ്യും ; സ്വാസിക പറയുന്നു.

മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന സ്വാസിക വിജയ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെ മിനിസ്ക്രീനിൽ അരങ്ങേറിയ സ്വാസിക വളരെ വേ​ഗത്തിലാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവ താരമായത് . നർത്തികയും മോഡലുമായി തിളങ്ങിയിട്ടുണ്ട് സ്വാസിക. സിനിമയിൽ നിന്നാണ് സ്വാസിക മിനി സ്ക്രീനിൽ എത്തിയത്. അതേസമയം താരത്തിന്റെ ആരാധകർ ഇപ്പോഴും കരുതിയിരിക്കുന്നത് സ്വാസിക മിനി സ്ക്രീനിൽ നിന്നും ബി​ഗ് സ്ക്രീനിലേക്ക് വന്ന നടിയാണ് എന്നാണ്. യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സ്വാസിക.

അങ്ങനെയിരിക്കെ ഒരു തമിഴ് സിനിമയിൽ നായിക ആയാണ് ആദ്യ വിളി സ്വാസികയ്ക്ക് വരുന്നത്. 2009 മുതൽ 2012 വരെയുള്ള കാലഘട്ടത്തിനിടയിൽ നാല് തമിഴ് സിനിമകൾ സ്വാസിക ചെയ്തു. പിന്നീട് ഒരു നീണ്ട ഇടവേള വന്നു. ഇതോടെ സ്വാസിക മോഡലിങ്ങിൽ ശ്രദ്ധിച്ചു.

ഭരതനാട്യത്തിൽ ബി.എ എടുത്തിട്ടുണ്ട് സ്വാസിക. സംവിധായകൻ ലാൽ ജോസ് നായികയെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയായിട്ടുള്ള നടി കൂടിയാണ് സ്വാസിക. അങ്ങനെയാണ് സ്വാസിക അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെത്തിയത്. പിന്നീട് ഒറീസ, പ്രഭുവിന്റെ മക്കൾ, സിനിമാ കമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ ചിത്രങ്ങളിലും സ്വാസിക അഭിനയിച്ചു.

ഇതുവരെ പതിനഞ്ചിൽ ഏറെ സിനിമകളിൽ സ്വാസിക അഭിനയിച്ചിടുണ്ട്. അവസാനമായി റിലീസ് ചെയ്ത സ്വാസികയുടെ സിനിമ ആറാട്ടാണ്. കൂടാതെ നിരവധി സിനിമകളും സീരിയലുകളും സ്വാസികയുടെതായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. മിനി സ്ക്രീൻ സ്വാസികയ്ക്ക് ബ്രേക്ക് നൽകിയ സീരിയൽ സീതയായിരുന്നു. ഷാനവാസ് നായകനായ സീരിയലിൽ ടൈറ്റിൽ റോളിലാണ് സ്വാസിക അഭിനയിച്ചത്.

സീതയക്ക് ശേഷവും മുമ്പും നിരവധി കഥാപാത്രങ്ങൾ സ്വാസിക അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് അന്നും ഇന്നും സീതയാണ് സ്വാസിക. മൂന്ന് വർഷത്തിലധികം സംപ്രേഷണം ചെയ്ത സീത സീരിയലിന്റെ രണ്ടാം ഭാ​ഗത്തിന്റെ സംപ്രേഷണം ഉടൻ ആരംഭിക്കും. അതുമായി ബന്ധപ്പെട്ടുള്ള പ്രമോകളും വാർത്തകളും സോഷ്യൽമീഡിയയിൽ വൈറലാണ്.

ആറാട്ടിന്റെ ഭാ​ഗമായപ്പോഴുള്ള അനുഭവങ്ങളും പുതിയ സിനിമാ വിശേഷങ്ങളും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സ്വാസിക വിജയ്. ‘ആറാട്ട് ലോക്ക് ഡൗണിന് ശേഷം അഭിനയിക്കാൻ അവസരം ലഭിച്ച സിനിമയായിരുന്നു. വലിയൊരു ആശ്വാസമായിരുന്നു സിനിമ. വലിയ പ്രാധാന്യമില്ലെങ്കിലും നല്ല അനുഭവമായിരുന്നു. ഒരുപാട് കലാകാരന്മാർ ഒരുമിച്ച ബി​ഗ് ബജറ്റ് സിനിമ എന്ന പ്രത്യേകതയും ഉണ്ടായിരുന്നുന്നു.

ഷൂട്ടിങ് ഇടവേളകളിൽ ലാൽ സാർ അടക്കം നമുക്കൊപ്പം വന്നിരുന്ന് സംസാരിക്കും. അദ്ദേഹം മുഖം നോക്കി എന്നോട് പറഞ്ഞിരുന്നു എപ്പോഴും കലയ്ക്കൊപ്പം ആയിരിക്കും എന്റെ ജീവിതമെന്ന്. അദ്ദേഹം എന്നെ കാണുമ്പോഴെല്ലാം കലയെ കുറിച്ചും നൃത്തത്തെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. നെടുമുടി വേണു ചേട്ടൻ അടക്കമുള്ളവർക്കൊപ്പം അഭിനയിക്കാനും സാധിച്ചത് ഭാ​ഗ്യമാണ്.’

നാടൻ പെൺകുട്ടി പരിവേഷം മാറ്റിവെച്ച് വരാനിരിക്കുന്ന ചതുരം എന്ന സിനിമയിൽ ‍ഞാ​ൻ ​ഗ്ലാമറസ് റോൾ ചെയ്തിട്ടുണ്ട്. ഷൂട്ടിങ് എല്ലാം പൂർത്തിയായി. വേഷത്തിലും പെരുമാറ്റത്തിലും എല്ലാം ​​ഗ്ലാമറസായിട്ടാണ് ഞാൻ അഭിനയിച്ചിരിക്കുന്നത്. പേടിയുണ്ട് ആളുകൾ എന്ത് ചിന്തിക്കും എന്ന് കരുതി. പിന്നെ ഞാൻ ആ വേഷം ചെയ്യാൻ കാരണം അതൊരു ലീഡ് റോൾ ആണ് എന്നതാണ്. ഞാൻ അത് ചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും ആ കഥാപാത്രം ചെയ്യും അത് സംഭവിക്കാതിരിക്കാനാണ് ഞാൻ തന്നെ ആ വേഷം ചെയ്തത്’ സ്വാസിക പറയുന്നു.

about swasika vijay

Continue Reading
You may also like...

More in Malayalam

Trending

Recent

To Top