Malayalam
‘അഞ്ചു പുരുഷന്മാര്ക്ക് ഒരു സ്ത്രീയാണേല്‍ ആശാന് പത്തു സ്ത്രീ ആവാമെന്നാണോ ഉദ്ദേശിച്ചത്’; വിവാദങ്ങല്‍ക്കിടെ പുതിയ പോസ്റ്റുമായി വീണ്ടും വിനായകന്
‘അഞ്ചു പുരുഷന്മാര്ക്ക് ഒരു സ്ത്രീയാണേല്‍ ആശാന് പത്തു സ്ത്രീ ആവാമെന്നാണോ ഉദ്ദേശിച്ചത്’; വിവാദങ്ങല്‍ക്കിടെ പുതിയ പോസ്റ്റുമായി വീണ്ടും വിനായകന്
നവ്യ നായരുടെ തിരിച്ചു വരവ് ചിത്രമായ ഒരുത്തീയുടെ പ്രമോഷനിടെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നുള്ള വിവാദങ്ങള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ വീണ്ടും പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് വിനായകന്. പഞ്ചപാണ്ഡവര്‍ക്ക് നടുവില്‍ നില്ക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് താരം പങ്കുവെച്ചത്.
താരത്തിന്റെ സാധാരണ പോസ്റ്റുകള്‍ പോലെ ഒരു തരത്തിലുള്ള ക്യാപ്ഷനും നല്‍കാതെയാണ് വിനായകന് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ വിനായകന് പങ്കുവെക്കുന്ന ആദ്യ പോസ്റ്റ് കൂടിയാണിത്. പോസ്റ്റിന് നിരവധി കമന്റുകളാണ് വരുന്നത്. ‘അഞ്ചു പുരുഷന്മാര്ക്ക് ഒരു സ്ത്രീയാണേല്‍ ആശാന് പത്തു സ്ത്രീ ആവാമെന്നാണോ ഉദ്ദേശിച്ചത്’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് പിന്നാലെ എത്തുന്നത്.
താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനങ്ങളള്‍ ഉയര്‍ന്നു വന്നിരുന്നു. നടന് ഹരീഷ് പേരടിയും മാധ്യമപ്രവര്ത്തകന് അരുണ്‍ കുമാറും എഴുത്തുകാരി വിനായകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. മീ ടൂവിനെ കുറിച്ചും തന്റെ സെക്സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന് പറഞ്ഞത്.
തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന് പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന് തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്സ് ചെയ്യാന്‍ താല്പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.
