പത്രസമ്മേളനത്തില്‍ നടന്മാരുടെ ഫാന്‍സിനെ വിമര്‍ശിച്ച വിനായകനെ പരിഹസിച്ച് സംവിധായകന് ഒമര്‍ ലുലു. മലയാള സിനിമയില്‍ ഫാന്‍സ് ഒരു സിനിമയും വിജയിപ്പിച്ചിട്ടില്ലെന്ന വിനായകന്റെ പ്രസ്താവനയോട് യോജിക്കുന്നുവെന്നും എന്നാല്‍, അത് വിനായകന്റെ ഫാന്‍സിനെ കുറിച്ചുള്ള തന്റെ അഭിപ്രായമാണെന്ന് പറഞ്ഞാണ് ഒമര്‍ ലുലു പരിഹസിക്കുന്നത്.
‘വിനായകന് പുള്ളീടെ ഫാന്‍സിനെ പറ്റി പറഞ്ഞതാ. അല്ലാതെ ലാലേട്ടന് മമ്മുക്കാ ഫാന്‍സിനെ പറ്റിയോ മറ്റ് നടന്മാരുടെ ഫാന്‍സിനെ പറ്റിയോ അല്ല. വിനായകന് നായകനായ ഒരു പടവും അദ്ദേഹത്തിന്റെ ഫാന്‍സ് വിജയിപ്പിച്ചിട്ടില്ല. പുള്ളി പറഞ്ഞത്തിനോട് 100% യോജിക്കുന്നു’, ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ഫാന്‍സ് പൊട്ടന്മാര് ആണെന്നും ഇവര്‍ വിചാരിച്ചാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു വിനായകന് പറഞ്ഞത്. അടുത്തിടെ ഇറങ്ങിയ സൂപ്പര്‍താരത്തിന്റെ സിനിമയ്ക്ക് പോലും ഈ പറയുന്ന ഫാന്‍സ് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഫാന്‍സുകാരെന്ന മണ്ടന്മാര് വിചാരിച്ചാല്‍ ഒന്നും നടക്കില്ല.
ഈ അടുത്തൊരു മഹാനടന്റെ പടം ഇറങ്ങി. അതുകഴിഞ്ഞു നാലര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു കമന്റ് കണ്ടു. ‘ഒന്നരക്കോടി’. പടം തുടങ്ങിയത് പന്ത്രണ്ടര മണിക്കാണ്. ഇന്റര്‍വെല്‍ ആയപ്പോള്‍ ഒന്നരയ്ക്ക് ആള്ക്കാര് ഇറങ്ങി ഓടി എന്നാണ് ഈ പറയുന്നത്. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്.
പിന്നീട് ഒരു പൊട്ടനും ഉണ്ടായില്ല ഈ പടം കാണാന്‍. പിന്നെ ഇവര്‍ വിചാരിച്ചാലൊന്നും ഒന്നും നടക്കില്ല. ഈ ഫാന്‍സ് വിചാരിച്ചത് കൊണ്ട് ഒരു സിനിമയും നന്നാകാനും പോകുന്നില്ല ചീത്തയാകാനും പോന്നില്ല. ഇതെല്ലാം വെറും ജോലിയില്ലാത്ത തെണ്ടികളാണ്. അത്രയേയുള്ളു’, വിനായകന് പറഞ്ഞു.
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...