Connect with us

ചെയ്തു ചെയ്തു മടുത്തതു കൊണ്ട് വേലക്കാരിയില്‍ നിന്നും ദരിദ്രവാസിയില്‍ നിന്നുമൊരു മോചനം ആഗ്രഹിക്കുന്നുണ്ട് ; ഏത് ഭാഷയില്‍ അഭിനയിക്കുന്നതിലും തനിക്ക് പ്രശ്‌നമില്ല; സുരഭി ലക്ഷ്മി പറയുന്നു!

Malayalam

ചെയ്തു ചെയ്തു മടുത്തതു കൊണ്ട് വേലക്കാരിയില്‍ നിന്നും ദരിദ്രവാസിയില്‍ നിന്നുമൊരു മോചനം ആഗ്രഹിക്കുന്നുണ്ട് ; ഏത് ഭാഷയില്‍ അഭിനയിക്കുന്നതിലും തനിക്ക് പ്രശ്‌നമില്ല; സുരഭി ലക്ഷ്മി പറയുന്നു!

ചെയ്തു ചെയ്തു മടുത്തതു കൊണ്ട് വേലക്കാരിയില്‍ നിന്നും ദരിദ്രവാസിയില്‍ നിന്നുമൊരു മോചനം ആഗ്രഹിക്കുന്നുണ്ട് ; ഏത് ഭാഷയില്‍ അഭിനയിക്കുന്നതിലും തനിക്ക് പ്രശ്‌നമില്ല; സുരഭി ലക്ഷ്മി പറയുന്നു!

നാടക ലോകത്തുനിന്നെത്തി സീരിയലിലും സിനിമയിലും സജീവമായ താരമാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിന് 64ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച നടിയായി സുരഭി ലക്ഷ്മിയെ തിരഞ്ഞെടുത്തു. അതിന് പിന്നാലെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് സുരഭി.

തുടക്കത്തിൽ ചെറിയ ചില വേഷങ്ങളിലൂടെയാണ് എത്തിതെങ്കിലും മലയാളത്തിലെ മുന്‍നിര താരമായി മാറിയ നടിയാണ് സുരഭി ലക്ഷ്മി. ജയരാജ് സംവിധാനം ചെയ്ത ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലെത്തുന്നത്. തുടര്‍ന്ന് 50 ലേറെ ചിത്രങ്ങളുടെ ഭാഗമായിക്കഴിഞ്ഞു സുരഭി. ഇതിനിടെ ദേശീയ പുരസ്‌കാരമുള്‍പ്പെടെയുള്ള നേട്ടവും കരിയറില്‍ സ്വന്തമാക്കാന്‍ സുരഭിക്കായി. അടുത്തിടെ ഇറങ്ങിയ കുറുപ്പ്, ആറാട്ട് തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മ എന്ന ചിത്രമാണ് സുരഭിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. പദ്മ എന്ന ടൈറ്റില്‍ റോളിലാണ് സുരഭി ചിത്രത്തില്‍ എത്തുന്നത്.
തന്നെ സംബന്ധിച്ച് ചെയ്യാന്‍ ഇഷ്ടമില്ലാത്ത ഒരു കഥാപാത്രവും ഇല്ലെന്നും ഏത് വേഷവും ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും സുരഭി പറയുന്നു. പിന്നെ ചെയ്തു ചെയ്തു മടുത്തതു കൊണ്ട് വേലക്കാരിയില്‍ നിന്നും ദരിദ്രവാസിയില്‍ നിന്നുമൊരു മോചനം ആഗ്രഹിക്കുന്നുണ്ടെന്നും സുരഭി പറഞ്ഞു. ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഏത് ഭാഷയില്‍ അഭിനയിക്കുന്നതിലും തനിക്ക് പ്രശ്‌നമില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

ഏത് ക്യാരക്ടര്‍ ഏല്‍പ്പിച്ചാലും വളരെ ഫ്‌ളക്‌സിബിള്‍ ആയിട്ട് അഭിനയിക്കുന്ന ഒരു നടിയാണ്, ഏത് ക്യാരക്ടറും അവരുടെ കയ്യില്‍ ഭദ്രമാണ് എന്ന് സംവിധായകര്‍ തന്നെക്കൊണ്ട് പറയുന്ന ഒരു സമയം തന്റെ സ്വപ്‌നമാണെന്നും സുരഭി പറഞ്ഞു.

ചിലയാളുകള്‍ പറയാറുണ്ട് ഇവര്‍ കോഴിക്കോട് സ്ലാംഗ് മാത്രം ചെയ്യുന്ന ആളാണ് അവര്‍ക്ക് മാര്‍ക്കറ്റ് ഇല്ല എന്നൊക്കെ. ഇക്കാരണങ്ങള്‍ പറഞ്ഞ് ചിലര്‍ ഒഴിവാക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്, സുരഭി പറഞ്ഞു.

ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളെ കുറിച്ചും സുരഭി അഭിമുഖത്തില്‍ പറയുന്നുണ്ട്. ചില സിനിമ ചെയ്തു കഴിയുമ്പോള്‍ അതിന് എത്ര രൂപ കിട്ടിയെന്ന് ചിലര്‍ ചോദിക്കും. ആ ചോദ്യം എനിക്ക് ഇഷ്ടമല്ല. മറ്റൊന്ന് ഫേക്ക് ആയിട്ടുള്ള ആളുകളുമായി കമ്പനിയാകുന്നതാണ്.

നമ്മള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത തിരിച്ചുകാണിക്കാത്ത ഒരുത്തന്‍മാരോടും ഒരുത്തികളോടും എനിക്ക് താത്പര്യമില്ല. എന്ത് ബന്ധം ആണെന്നുണ്ടെങ്കിലും അതിനെ ഏറ്റവും സത്യസന്ധമായിട്ട് അപ്രോച്ച് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.

ഇഷ്ടമില്ലെങ്കില്‍ തുറന്നുപറഞ്ഞോളൂ, എനിക്ക് നിങ്ങളോട് കൂട്ടുകൂടാന്‍ ഇഷ്ടമില്ല, സോറി എനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ് വേറെ പ്രശ്‌നമൊന്നുമില്ലെന്ന് അവര്‍ പറഞ്ഞാല്‍ നമ്മള്‍ വളരെ സ്മൂത്താണ്. അവരോട് ഹായ് ഭായ് ചെയ്യാം. എന്നാല്‍ ഭയങ്കര ഫേക്ക് ആയിട്ടുള്ള ആളുകള്‍ ഉണ്ടാവും. അങ്ങനെയുള്ള ആളുകളെ കുറച്ചുകഴിഞ്ഞാല്‍ മനസിലാകും.

അതുപോലെ ചില സ്ഥലങ്ങളില്‍ ചെന്നാല്‍ സ്ത്രീകളോട് ഈ വളിപ്പ് പറുന്നവരുണ്ടാകും. അത് എനിക്ക് ഇഷ്ടമല്ല, അതുപോലെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളിലൊക്കെ നമ്മുടെ അഭിപ്രായം ചോദിച്ച് വളച്ചൊടിച്ച് നമ്മളെ കരിവാരിത്തേക്കുന്നവരുണ്ട്. അതിനോടും എതിര്‍പ്പാണ്.

നമുക്ക് അഭിപ്രായമില്ല എന്ന് വിശ്വസിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. കാരണം എല്ലാത്തിനോടും നമ്മള് പ്രതികരിക്കണമെന്നില്ല. അതിനര്‍ത്ഥം നമുക്ക് അഭിപ്രായമില്ല എന്നല്ല, മറിച്ച് നമ്മുടെ അഭിപ്രായത്തിന്റെ ഭാഗമായിട്ടാണ് അത് പറയേണ്ടെന്ന് തീരുമാനിക്കുന്നത് എന്നതാണ്, സുരഭി പറഞ്ഞു.

about surabhi lekshmi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top