Malayalam
അപർണ്ണയുടെ നില അതീവ ഗുരുതരം; വിനീത് ഇനിയെങ്കിലും സത്യം തുറന്നുപറയണം; അലീന അമ്പാടി വിവാഹനിശ്ചയം അവസാനം സംഭവിക്കുന്നത് ഇതോ?; അമ്മയറിയാതെ വീണ്ടും ത്രില്ലിംഗ് എപ്പിസോഡിലേക്ക്!
അപർണ്ണയുടെ നില അതീവ ഗുരുതരം; വിനീത് ഇനിയെങ്കിലും സത്യം തുറന്നുപറയണം; അലീന അമ്പാടി വിവാഹനിശ്ചയം അവസാനം സംഭവിക്കുന്നത് ഇതോ?; അമ്മയറിയാതെ വീണ്ടും ത്രില്ലിംഗ് എപ്പിസോഡിലേക്ക്!
ഇന്നത്തെ എപ്പിസോഡ് കുറച്ചു ലാഗ് ആണ് , എങ്കിലും പ്രധാനപ്പെട്ട കുറച്ചു രംഗങ്ങളുണ്ട്. അപ്പോൾ ത്രില്ലെർ പരമ്പര അമ്മയറിയാതെ ത്രില്ലിംഗ് ആയിക്കൊണ്ടിരിക്കുകയാണ്. ത്രില്ലിംഗ് ആകണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളു.. അപർണ്ണ വിനീത് രംഗങ്ങൾ കുറയ്ക്കണം., അവരുടെ സീൻ വരുമ്പോൾ വെറും ഒരു ക്ലിഷേ കഥയായി മാറുന്നുണ്ട്.. അതൊന്നു മാറ്റിയാൽ കഥ മുഴുവനായും മാറും..
പിന്നെ ഇപ്പോഴുള്ള പോക്ക് കാണുമ്പോൾ തോന്നുന്നത്, പ്രേക്ഷകരുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് വിനീത് അപർണ്ണ കഥയിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ട്. അതിന് വേണ്ടിയാണ് അപർണ്ണയെ ഇപ്പോൾ അര്ജന്റ് ആയിട്ട് ഗജനി തട്ടിക്കൊണ്ട് പോയത്. ഇനിയിപ്പോൾ വിനീതിന്റെ രീതി മാറും.., ആ സ്നേഹം സത്യം ആണെങ്കിൽ ഈ ഒരു അവസ്ഥ കഴിഞ്ഞാൽ അവർക്കിടയിൽ ഈ ഒരു നാടകം ഉണ്ടാകില്ല..
അപ്പോൾ ഈ ഒരു നാടകത്തിന് അവസാനമായിക്കഴിയുമ്പോൾ ഉറപ്പായും അടുത്ത ഒരു ത്രില്ലിംഗ് കഥ കഥയല്ല.. ഫൈറ്റ് അതാണ് നടക്കാൻ പോകുന്നത്.. അപ്പോൾ അതിലേക്ക് ഉടനെ ഒന്നും എത്തുമെന്ന് തോന്നുന്നില്ല.. എങ്കിലും ആ ഒരു പ്രതീക്ഷയിലാണ് എല്ലാ പ്രേക്ഷകരും ഉള്ളത്..
പല പ്രേക്ഷകരുടെയും വിനീതിന്റെ കാര്യത്തിൽ പ്രതികരിക്കുന്നുണ്ട്. അതിൽ ഒരു കമെന്റ് ഇങ്ങനെയാണ്…
“മോൻ ചത്താലും കുഴപ്പമില്ല മരുമോളുടെ കണ്ണീർ കണ്ടാൽ മതി എന്ന പഴഞ്ചൊല്ല് പോലുണ്ട്. സ്വന്തം മോളെ കാണാതായാലും ചത്താലും അച്ഛനോ അമ്മക്കോ ചേച്ചിക്കോ ഒന്നും ഒരു പ്രശ്നവുമില്ല. മരുമോൻ ഹാപ്പി ആയിരിക്കണം.
ഒരു പെങ്കൊച്ചിനെ കാണാതാകുമ്പോ കുറച്ചെങ്കിലും സ്നേഹം ഉള്ള മാതാപിതാക്കൾ അത് എവിടെ പോയി എന്നു ഒന്ന് അന്വേഷിക്കും. Atleast അടുത്ത friends ഇനോടെങ്കിലും ഒന്ന് വിളിച്ചു ചോദിക്കും. ഇവിടെ അതൊന്നും ഇല്ല.അപർണ എവിടെ പോയി എന്നോർത്തു വിഷമിക്കുന്ന ഒരാൾ പോലും അവിടെയില്ല. എല്ലാവരുടെയും ടെൻഷൻ വിനീതിനു വിഷമമാകുമോ വിനീത് പിണങ്ങി പോകുമോ എന്നോർത്താണ്. അടിപൊളി..”
എന്നാൽ അലീനയ്ക്ക് അതായത് അപർണയുടെ ചേച്ചി യ്ക്ക് വിഷമം ഒക്കെയുണ്ട്,… ആ വിഷമം ഇന്ന് കാണിക്കുന്നുണ്ട്. അതുപോലെ അപർണ്ണയെ കാണുന്നില്ല എന്ന് അറിയുമ്പോൾ തന്നെ അപർണ്ണ രമ്യയെ വിളിച്ചു തിരക്കുന്നുണ്ട്,
പക്ഷെ ഇപ്പോൾ ഈ ഒരു സാഹചര്യം ഒരുക്കിയത് അപർണ്ണ തന്നെയാണ്.. ഇന്നലെ ഞാൻ പറഞ്ഞ പോലെ പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിചു കൂവിയിട്ട് അവസാനം പുലി പിടിച്ചോണ്ട് പോയപ്പോൾ അപർണ്ണയെ ആരും രക്ഷിക്കാനില്ല..
എന്നാൽ വിനീതിന് കാര്യം അറിയാം.,. വിനീത് അവിടെ വെറുതെ ടെൻഷൻ അടിച്ചു നടക്കാതെ കാര്യം വാ തുടന്ന് പറയണം.. അതുപോലെ അപർണ്ണയെ മാത്രം കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല.. വിനീതിന് ഈ ഒരു നാടകത്തിൽ വലിയ പങ്കുണ്ട്.. അപർണ്ണയെ ആ യദുവും ആയി ചേർത്ത് കഥ ഉണ്ടാക്കിയതിൽ ഏറിയ പങ്കും വിനീതിനാണ്..
ഇനി അടുത്ത ഇന്നത്തെ എപ്പിസോഡിലെ ഒരു പ്രധാന സീൻ ജിതേന്ദ്രൻ സച്ചി മൂർത്തി കൂട്ടുകെട്ടാണ്. മൂർത്തിയ്ക്ക് ശരിക്കും ഒരു സന്തോഷവും ഇല്ല.. സച്ചി നല്ലപോലെ സന്തോഷിക്കുന്നുണ്ട്.. അയാൾ അത്രയ്ക്ക് ആഭാസനാണല്ലോ.. അപർണ്ണയെ അങ്ങനെ കിടത്തിയിരിക്കുന്നത് കാണുമ്പോൾ തന്നെ ആ വൃത്തികെട്ട കഴുകൻ കണ്ണുകൾക്ക് തിളക്കം വരും.
പിന്നെ ജിതേന്ദ്രൻ ഇന്ന് വലിയ ഡയലോഗ് ഒക്കെ അടിക്കുന്നുണ്ട്.. വെറുതെ ആണ്. അലീനയെ തൊടാൻ പോലും ധൈര്യം ഇല്ലാത്ത ജിതേന്ദ്രൻ അപർണ്ണയെ തൂക്കികൊണ്ട് വന്നതിൽ ഒരു ഗുമ്മും കാണുന്നില്ല.. ഏതായാലും കുറച്ചു കാത്തിരിക്കാതെ നല്ല ത്രില്ലിംഗ് എപ്പിസോഡ് വരാൻ സാധ്യത ഇല്ല..
about amma ariyathe
