Connect with us

പളുങ്കിലേക്ക് നിളയായി ഖുഷി; ആവശ്യം ശക്തമാക്കി പ്രേക്ഷകർ; ദീപകിന് കൂട്ടായി പഴയ നിള?; പളുങ്ക് സീരിയൽ പ്രേക്ഷകർ പറയുന്നു!

Malayalam

പളുങ്കിലേക്ക് നിളയായി ഖുഷി; ആവശ്യം ശക്തമാക്കി പ്രേക്ഷകർ; ദീപകിന് കൂട്ടായി പഴയ നിള?; പളുങ്ക് സീരിയൽ പ്രേക്ഷകർ പറയുന്നു!

പളുങ്കിലേക്ക് നിളയായി ഖുഷി; ആവശ്യം ശക്തമാക്കി പ്രേക്ഷകർ; ദീപകിന് കൂട്ടായി പഴയ നിള?; പളുങ്ക് സീരിയൽ പ്രേക്ഷകർ പറയുന്നു!

അടുത്തിടെ മലയാള മിനിസ്‌ക്രീനിൽ വളരെ വ്യത്യസ്തമായ കഥ പറഞ്ഞെത്തിയ പരമ്പരയാണ് പളുങ്ക്. നിരവധി വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന പരമ്പരയ്ക്ക് ഇന്ന് നിരവധി ആരാധകരും ഉണ്ട്. എന്നാൽ പരമ്പര ഹിറ്റായതിന് പിന്നിലെ ഒരു പ്രധാന കാരണം അതിലേക്ക് നായികാ നായകന്മാർ ആയിട്ടെത്തിയ താരങ്ങളാണ്.

കന്നഡ താരം തേജ് ഗൗഡയും, ഖുശി സമ്പത് കുമാറും ആയിരുന്നു ,മുഖ്യ വേഷത്തിൽ എത്തിയത്. അമ്മയില്ലാതെ വളർന്ന മിടുക്കിയായ പെൺകുട്ടിയാണ് നിള. നിളയുടെ കഥാപാത്രം പെട്ടന്നുതന്നെ മലയാളി പ്രേക്ഷകരുടെ ഹൃദത്തിൽ കൂടുകൂട്ടി. എന്നാൽ നിളയായി ഖുശി എത്തിയത് തന്നെയാണ് കഥയെ കൂടുതൽ ജനപ്രിയമാക്കിയത്. എന്നാൽ സീരിയൽ തുടങ്ങി അധികം വൈകാതെ തന്നെ നിളയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഖുഷി പിന്മാറുകയുണ്ടായി. ഇത് ആരാധകർക്ക് ഇന്നും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.

ബംഗാളി പരമ്പരയായ ഖോർഖുട്ടോയുടെ റീമേക്കായാണ് പളുങ്ക്. ലീന ഗംഗോപാദ്യായ് എന്ന ബംഗാളി എഴുത്തുകാരിയുടെ കഥയാണ് ഖോർഖുട്ടോയുടേത്. ഖോർഖുട്ടോ പളുങ്കായി മലയാളത്തിൽ എത്തിയപ്പോഴും നല്ല സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും കിട്ടുന്നത്.

ശാസ്‍ത്രജ്ഞനായ നായകൻ അഹങ്കാരിയായ നായികയെ ഒരു കാരണവശാലും ഇഷ്‍ടപ്പെടിലെന്ന് പ്രേക്ഷകർ കരുതുമെങ്കിലും ചില പ്രശ്‌നങ്ങളിലൂടെയും കഥാഗതിയിലൂടെയും നായികയെ വിവാഹം കഴിക്കാൻ നായകൻ നിർബന്ധിതനാകുന്നു. പരസ്‍പരം ഇഷ്‍ടമില്ലാത്തവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്നേയും പരമ്പരയുടെ കഥയായിട്ടുണ്ടെങ്കിലും വ്യത്യസ്‍തമായ കഥപറച്ചിലാണ് പളുങ്കിന്റേത്. നായികയുടെ ഏട്ടന്റെ മരണത്തിന് നിശബ്‍ദമായ ഉത്തരവാദിയാണ് നായകനായ ദീപക്. എന്നാൽ ഇത് രണ്ടുപേരും അറിയുന്നില്ല. നായകൻ സുഹൃത്തിന്റെ കാറിലിരുന്ന് ഉറങ്ങുന്ന സമയത്താണ് കാർ ഒരു ബൈക്കിനെ തട്ടുന്നതും നായികയുടെ സഹോദരൻ മരിക്കുന്നതും.

മരിച്ച ഏട്ടന്റെ ചെറിയ രൂപസാദൃശ്യം ഉണ്ടെന്ന് പറഞ്ഞാണ് നായികയുടെ വീട്ടുകാർ നിളയ്ക്കായി ദീപക്കിനെ വിവാഹം ആലോചിക്കുന്നതും. നില-ദീപക് വിവാഹമെല്ലാം ആഘോഷമായിട്ടാണ് സീരിയലിൽ കാണിച്ചിരുന്നത്. അടുത്തിടെ സീരിയലിലെ ഒരു എപ്പിസോഡിൽ അതിഥി വേഷത്തിൽ പരസ്പരം സീരിയലിലൂടെ ശ്രദ്ധേയയായ ഗായത്രി അരുണും എത്തിയിരുന്നു.

പളുങ്കിലെ നിള എന്ന കഥാപാത്രത്തിൽ‌ നിന്നും പിന്മാറുകയാണെന്ന് അറിയിച്ച് നടി ഖുശി സമ്പത്ത് കുമാർ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘പളുങ്കിൽ നിന്നും പിന്മാറിയോ എന്നുള്ള ചോദ്യങ്ങൾ കഴിഞ്ഞ കുറച്ച് ദിവസമായി നിരവധി പേർ എന്നോട് ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരമാണിത്. കേട്ടത് ശരിയാണ് ഞാൻ പളുങ്കിൽ നിന്നും പിന്മാറി. നിങ്ങൾ നൽകിയ സ്നേഹത്തിനും അനുഗ്രഹത്തിനും എന്നും നന്ദിയുള്ളവളായിരിക്കും. നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹം എത്രത്തോളമാണെന്ന് ഞാൻ‌ മനസിലാക്കുന്നു.’

നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയത്തിൽ എപ്പോഴും സ്ഥാനമുണ്ടാകും. പിന്മാറിയതിന്റെ കാരണം വൈകാതെ ഞാൻ നിങ്ങളെ അറിയിക്കും’ എന്നും ഖുശി സമ്പത്ത് കുറിച്ചു. എന്നാൽ ഇതുവരെ ആ കാരണമെന്തെന്ന് അറിയിച്ചിട്ടില്ല. അതേസമയം പ്രേക്ഷകർ നിളയുടെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ്.

ഒന്നുകിൽ നിളയായി ഖുശി വരണം അല്ലെങ്കിൽ ദീപക് അരുണിമ വിവാഹം നടത്തണം എന്നാണ് പ്രേക്ഷകർ പറയുന്നത്.

about palunk

More in Malayalam

Trending

Recent

To Top