Malayalam
ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിക്കാൻ ഭർത്താവ് ; ഉത്ര ട്രാക്ക് കഥ ; പക്ഷെ ഇവിടെ കളി മാറിമറിയുന്നു; സാമൂഹിക വിഷയം ചർച്ചയാക്കിക്കൊണ്ട് തൂവൽസ്പർശം പരമ്പര!
ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിക്കാൻ ഭർത്താവ് ; ഉത്ര ട്രാക്ക് കഥ ; പക്ഷെ ഇവിടെ കളി മാറിമറിയുന്നു; സാമൂഹിക വിഷയം ചർച്ചയാക്കിക്കൊണ്ട് തൂവൽസ്പർശം പരമ്പര!
വീണ്ടും മാളു രംഗത്തെത്തിയതോടെ തൂവൽസ്പർശം ഒന്ന് ഉഷാർ ആയിട്ടുണ്ട്. അതുപോലെ സഹദേവനും കഥയിൽ ഒരു ഒന്നൊന്നര കഥാപാത്രമാണ്. സഹദേവൻ തൂവൽസ്പർശത്തിൽ ആരുടെ കൂടെ കോംബോ ആയാലും കിടു ആണ്. അതിനി മാളുവും ആയിട്ടാണ് എങ്കിൽ ഒന്നും കൂടി കളർ ആകും…
പിന്നെ ഇന്നലത്തെ എപ്പിസോഡ് സഹദേവൻ അഭിനയിച്ചു തകർത്തു എന്ന് പറഞ്ഞാൽ പോരാലോ അഭിനയിച്ചു തരിപ്പണം ആക്കി എന്ന് പറയണം. അഭിനയത്തിന്റെ റോറിജിനാലിറ്റി കൂടിപ്പോയത് കൊണ്ട് പ്ലാൻ പൊളിയുമെന്നു മാത്രമല്ല, പ്ലാൻ പൊളിയുന്നതിനോടൊപ്പം അവിനാഷും സഹദേവനും ഒരുപോലെ അകത്താവുകയും ചെയ്യും.
പിന്നെ ഇന്നത്തെ എപ്പിസോഡ്, അവിനാശ് പവിയ്ക്കായി കാട്ടിലൊക്കെ പിടിച്ചു ജനലിന്റെ അരികിൽ ഇട്ടുകൊടുത്തു. അതാകുമ്പോൾ പാമ്പിനെ പെട്ടന്ന് അകത്തുകയറ്റാമല്ലോ.. ശരിക്കും സഹദേവൻ ഒപ്പിച്ച പണിയൊന്നും അവിനാശ് അറിയുന്നില്ലല്ലോ .. അതൊന്നും അവിനാഷിനോട് സാഹു പറഞ്ഞിട്ടുമില്ല..
പിന്നെ അവിനാഷിന്റെ ആ ഒരു സ്നേഹപ്രകടനം. പഴയ പവിത്ര മതിയായിരുന്നു എന്ന് തോന്നി ആ സമയം. കണ്ടിട്ടുള്ള മുഖം ആയതുകൊണ്ട് ആകണം… പുതിയ പവിത്ര അഭിനയത്തിൽ പൊളിയാണ്.. എങ്കിലും ചിലപ്പോഴൊക്കെ പഴയ പവിത്രയെ ഓർക്കും.
പിന്നെ സഹദേവനെ ഒരുകാര്യത്തിൽ സമ്മതിക്കണം.. സൗദാമിനി അപ്പച്ചിയെ കൊല്ലണം എന്നോ അപകടപ്പെടുത്തണമെന്നോ സഹദേവനില്ല. അതും ഇന്നത്തെ എപ്പിസോഡിൽ കാണിക്കുന്നുണ്ട്.. പിന്നെ മാളു എന്നിട്ടും അവിനാഷിനെ സംശയിക്കുന്നുണ്ട്.
പക്ഷെ പാവം പവിത്ര.. അവിനാഷിനെ വിശ്വസിക്കുകയാണ്.. ഇതിനിടയിൽ ഒരു എലി ക്കെണി വച്ച കഥ അപ്പച്ചി പറയുന്നുണ്ട്.. അത് ഈ പാമ്പ് പിടുത്തവുമായി ബന്ധമുണ്ടോ എന്നാണ് കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ ചിന്തിച്ചത്.
ഇതിനിടയിലും സഹദേവൻ സൗദാമിനി അപ്പച്ചിയെ ആ മുറിയിൽ നിന്നും മാറ്റാൻ ഒരു തന്ത്രം പയറ്റുണ്ട്.. അതും മാളുവിന്റെ മുന്നിൽ വച്ചായതുകൊണ്ട് മാളു നല്ലപോലെ സംശയിക്കുന്നുണ്ട് . ഏതായാലും സൗദാമിനിയെ മാറ്റിക്കിടത്തി.. പക്ഷെ അതെല്ലാം മാളു കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്..
ഇതിനിടയിൽ സഹദേവൻ തറയിലായ സീനും പൊളിയായി. തൂവൽസ്പർശം കോമഡി കാണിക്കുന്നതിൽ സക്സസ് ആണ്… പിന്നെ അവിടെ തന്നെ അവിനാഷും പാമ്പിനെ കൊണ്ടുവരുന്ന ആളും ഉണ്ട്. പവിത്രയുടെ മുറിയുടെ ജനൽ തുറന്ന് അതിലേക്ക് പാമ്പിനെ അകത്തേക്ക് വിടുന്നുണ്ട്.. നല്ല സുന്ദരൻ ഒരു പാമ്പ്…
ആ പാമ്പ് കടിച്ചാൽ ഏതായാലും ആരും ചാവില്ല., റബ്ബർ പാമ്പ് അല്ല.. അത് റിയൽ എഡിറ്റ് പാമ്പ് ആണ്.. പിന്നെ സഹദേവന്റെ ഒരു ആത്മാർത്ഥത.. അയാൾ രാവിലെ തന്നെ പാമ്പ് പവിത്രയെ കൊത്തിയോ എന്ന് നോക്കാൻ പോകുന്നുണ്ട്.. അപ്പോഴാണ് ആ ഡോർ തുറന്നു കിടക്കുന്നത് അവിടെ ശ്രദ്ധിച്ചത്.. അങ്ങനെ കാര്യം തുറക്കുമ്പോൾ അപ്പച്ചി പറഞ്ഞു, ആ ഡോർ അകത്തുനിന്നും അടഞ്ഞു പോയാൽ പിന്നെ ലോക്ക് വീഴും , ആരെങ്കിലും പുറത്തുനിന്നും തുറക്കാതെ പിന്നെ തുറക്കാൻ പറ്റില്ല എന്ന്..,
അതായത് ആ പാമ്പ് പവിത്രയുടെ റൂമിൽ നിന്നും പുറത്തു മീൻസ് വീട്ടിനകത്തു കയറിയിട്ടുണ്ട്.. അതിനെ കുറിച്ച് സഹദേവൻ ചിന്തിച്ചു കൊണ്ട് നിയൽകുമ്പോൾ , വിനീത ചേച്ചി വന്നിട്ട് ആ എലി ഇന്നും കെണിയിൽ വീണില്ല എന്ന് പറയും..
അപ്പോൾ അപ്പച്ചി നിരാശയോടെ , ഓ അപ്പോൾ ആ എലി ഇന്നലെ വന്നു കാണില്ല എന്നും അപ്പച്ചി പറഞ്ഞു. പക്ഷെ എലി വന്നു.. അടുക്കളയിലെ പത്രങ്ങളെല്ലാം അവിടെ നിരന്നുകിടക്കുന്നു എന്നൊക്കെ പറയും..
ഓ അപ്പൊ അതാണ് ഇന്നലെ അടുക്കക്കളയിൽ ഒരു ശബ്ദം കേട്ടത് എന്ന് അപ്പച്ചി പറയുന്നുണ്ട്. അപ്പോൾ ആ പാമ്പ് അടുക്കളയിൽ കയറി ആ എലിയെ പിടിക്കുന്നുണ്ട്.. എന്നാൽ അവിടെ സഹദേവൻ പ്ലിങ് ആകും.. ഇതിനിടയിൽ പ്രൊമോയിൽ നമ്മൾ കണ്ടത് അവിനാശിന് പാമ്പ് കടി ഏൽക്കുന്നതായിട്ടാണല്ലോ.. അല്ലെ? ഏതായാലും പാമ്പ് കഥയിൽ ട്വിസ്റ്റ് എത്തി. എത്ര പെട്ടന്നാണ് തൂവൽസ്പർശത്തിൽ കഥകൾ മാറിമാറി വരുന്നത്… വേറെ വല്ല സീരിയലും ആരുന്നെങ്കിൽ … ഹാ വേണ്ട ഞാൻ പറഞ്ഞാൽ അത് പിന്നെ ചില ഫാൻസിനു ഇഷ്ടം ആകില്ല..
about thoovalsparsham