News
കരീനയുടെ സ്വിം സ്യൂട്ടിന്റെ വില കേട്ട് ഞെട്ടി ആരാദകര്‍; ഒരു സ്വിം സ്യൂട്ടിന് ഇത്രയും രൂപയോ!
കരീനയുടെ സ്വിം സ്യൂട്ടിന്റെ വില കേട്ട് ഞെട്ടി ആരാദകര്‍; ഒരു സ്വിം സ്യൂട്ടിന് ഇത്രയും രൂപയോ!
അവധിക്കാലം ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കൂടുതലും കടല്‍ത്തീരങ്ങളാണ് താരങ്ങള്‍ തെരെഞ്ഞടുക്കാറുള്ളത്.
ഇപ്പോഴിതാ ബോളിവുഡ് താരറാണി കരീന കപൂര്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്. തന്റെ ഇളയമകനായ ജഹാംഗീറുമൊത്ത് കടല്‍ തീരത്ത് ഇരിക്കുന്ന ചിത്രം കരീന തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ വെര്‍സേസിന്റെ ഗ്രേസ സ്വിം സ്യൂട്ടാണ് കരീന അണിഞ്ഞിരുന്നത്. കറുത്ത പ്രിന്ന്റഡ് സ്യൂട്ടില്‍ താരം അതീവ സുന്ദരിയായിരിക്കുന്നുവെന്ന് നിരവധി ആരാധകര്‍ ആണ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. 34,800 രൂപയാണ് കരീന അണിഞ്ഞിരുന്ന സ്വിം സ്യൂട്ടിന്റെ വില. എപ്പോഴും തന്റെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റ് നില നിര്‍ത്തുന്ന താരം ബീച്ച് വെയറിലും തന്റെ കയ്യൊപ്പ് പതിക്കാന്‍ മറന്നില്ല
ഫാഷന്‍, ട്രെന്‍ഡ് എന്നിവയിലും എപ്പോഴും മുന്നിലുണ്ട് കരീന. താരത്തിന്റെ ഡ്രസിംഗ് സെന്സിനും ആരാധകര്‍ ഏറെയാണ്. എയര്‍പോര്‍ട്ട് ഫാഷനിലും പാര്‍ട്ടി വെയറിലുമൊക്കെ വേറിട്ടു നില്ക്കുന്ന താരം കയ്യടി നേടുന്നതും പതിവാണ്.
