Connect with us

രണ്ടാം വിവാഹത്തിനൊരുങ്ങി പ്രശസ്ത ഗായിക കനിക കപൂര്‍

News

രണ്ടാം വിവാഹത്തിനൊരുങ്ങി പ്രശസ്ത ഗായിക കനിക കപൂര്‍

രണ്ടാം വിവാഹത്തിനൊരുങ്ങി പ്രശസ്ത ഗായിക കനിക കപൂര്‍

രണ്ടാം വിവാഹത്തിനൊരുങ്ങി ഗായിക കനിക കപൂര്‍. ബിസ്സിനസുകാരനായ ഗൗതം ആണ് വരന്‍. വിവാഹം ഈ വര്‍ഷം മേയില്‍ നടക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടനില്‍ വച്ചായിരിക്കും ചടങ്ങുകള്‍. കഴിഞ്ഞ ഒരു വര്‍ഷമായി കനികയും ഗൗതവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്‌ബോള്‍ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് വിദേശയാത്രയിലാണ് കനിക കപൂര്‍.

ബിസ്സിനസുകാരനായ രാജ് ചന്ദോക് ആണ് കനികയുടെ ആദ്യഭര്‍ത്താവ്. 1998ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2012ല്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ആയന, സമറ, യുവ്രാജ് എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.

ബോളിവുഡിലെ മുന്‍നിരാഗായികയാണ് 43കാരിയായ കനിക കപൂര്‍. സണ്ണി ലിയോണിയുടെ ഡാന്‍സ് നമ്ബര്‍ ആയ ‘ബേബിഡോള്‍’ പാടി രാജ്യാന്തര ശ്രദ്ധ നേടി.

കനികയുടെ കരിയറില്‍ വഴിത്തിരിവായ പാട്ടാണത്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകവെയാണ് തനിക്കു ബേബിഡോള്‍ പാടാന്‍ അവസരം ലഭിച്ചതെന്നു മുന്‍പ് കനിക വെളിപ്പെടുത്തിയിരുന്നു.

More in News

Trending