Connect with us

സംഭവബഹുലം കൂടെവിടെ ; പുതിയ റൈറ്റർ എത്തിയതോടെ പ്രേക്ഷകരും ഉത്സാഹത്തിൽ ; മോനും മരുമകളും പണിപറ്റിച്ചു; ഇനി അച്ഛനും മോനും തമ്മിൽ കാണണം; കൂടെവിടെ അടിപൊളി എപ്പിസോഡുകൾ!

Malayalam

സംഭവബഹുലം കൂടെവിടെ ; പുതിയ റൈറ്റർ എത്തിയതോടെ പ്രേക്ഷകരും ഉത്സാഹത്തിൽ ; മോനും മരുമകളും പണിപറ്റിച്ചു; ഇനി അച്ഛനും മോനും തമ്മിൽ കാണണം; കൂടെവിടെ അടിപൊളി എപ്പിസോഡുകൾ!

സംഭവബഹുലം കൂടെവിടെ ; പുതിയ റൈറ്റർ എത്തിയതോടെ പ്രേക്ഷകരും ഉത്സാഹത്തിൽ ; മോനും മരുമകളും പണിപറ്റിച്ചു; ഇനി അച്ഛനും മോനും തമ്മിൽ കാണണം; കൂടെവിടെ അടിപൊളി എപ്പിസോഡുകൾ!

ഇന്ന് ആകമൊത്തം കളർഫുൾ എപ്പിസോഡ് ആയിരുന്നു. കണ്ണുനിറഞ്ഞു പൊട്ടിചിരിച്ചുപോകുന്ന ഒരു എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്. റാണിയമ്മയ്ക്ക് സർപ്രൈസ് കൊടുത്തുകൊടുത്തു റാണിയമ്മ ഇപ്പോൾ ഒരു വഴിക്കായി. ശരിക്കും ഇന്നത്തെ എപ്പിസോഡ് കണ്ടവർക്ക് മനസിലാകും, റാണിയമ്മയുടെ ഒരു യോഗമേ… ഒപ്പം ലക്ഷ്മി ആന്റിയുടെയും..

ലക്ഷ്മി ആന്റിയോട് ഫുഡ് ഉണ്ടാക്കാൻ പറയുന്നു,, പായസം വരെ വാക്കാണ് പറയുന്നു.. എന്നിട്ട് കഴിക്കാനും യോഗമില്ല കഴിപ്പിക്കാനും യോഗമില്ല അതാ റാണിയമ്മയുടെ അവസ്ഥ. അതുപോലെ ഇന്നലത്തെ എപ്പിസോഡ് . പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ പ്ലയ്സസ്‌.. അതുപോലെയാണ് ഇന്നലെ ആദി സാർ കടന്നുവന്നത്.

ഒരു മനുഷ്യനെ ഇങ്ങനെ അപമാനിക്കാമോ? ആ ജഗനെ നിർത്തിയങ്ങ് അപമാനിക്കുകയായിരുന്നില്ലേ? സംഭവം ആദി സാർ വന്നത് സർപ്രൈസ് ആണ് . ആര് വിളിച്ചിട്ടാണെന്നും മനസിലാകുന്നില്ല , എന്തായാലും കോ ഇൻസിഡൻസ് എന്നൊക്കെ പറയാം.. വന്നപ്പോൾ കറെക്റ്റ് ജഗന്നാഥനും ഉണ്ടായിരുന്നു അവിടെ.

റാണിയമ്മ വീട് തനിക്ക് വിട്ടതാണെന്നും പറഞ്ഞ് ഡയലോഗ് അടിച്ചപ്പോൾ ആദി സാർ, പലരും പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. പക്ഷെ ഇതെല്ലം കണ്ടപ്പോൾ എനിക്കൊരു സംശയം ഈ ആലഞ്ചേരി ജഗന്നാഥൻ ഇത്രയ്ക്ക് വിഡ്ഢിയാണോ ?”

പച്ചയ്ക്ക് അങ്ങ് ചോയിച്ചു…

പിന്നങ്ങോട്ട് മൊത്തമായും ആദി സാറിന്റെ സമയം ആയിരുന്നു. ജഗനെ തറപറ്റിച്ചു. ഇതിനിടയിൽ ജഗൻ പറഞ്ഞു എന്നെ ഇങ്ങനെ മണ്ടനക്കാനൊന്നും നോക്കരുത്.

ഉടനെ ആദി സാർ, ” ഒരുപാട് തവണ മണ്ടൻ ആയ ഒരാളെ ഇനി ഞാൻ ആയിട്ട് പ്രത്യേകിച്ച് മണ്ടൻ ആക്കണ്ട കാര്യമുണ്ടോ ജഗന്നാഥാ…”

അയ്യോ ഒരു മനുഷ്യൻ ഇത് കേൾക്കേണ്ടി വരുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ… അല്ലേലും ജഗന്നാഥൻ റാണിയമ്മയോട് എടുത്തുപറഞ്ഞതാണ് നിങ്ങൾ പോയി ജാതകം ഒന്ന് നോക്കിക്കേ എന്ന്. എന്നിട്ട് അതും നോക്കാതെ റാണിയമ്മ വീണ്ടും ജഗനെ അതിഥിയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു.

എത്ര നിന്ന് നാണം കെട്ടിട്ടും പിന്നെയും ആ പ്രമാണം എടുത്തു വെരിഫൈ ചെയ്യാം എന്നും പറഞ്ഞ് ആദി സാറിന്റെ കൈയിൽ കൊടുക്കാൻ കാണിച്ച ജഗന്റെ ഒരു ധൈര്യം .

അപ്പോഴും ആദി സാർ വെറുതെവിട്ടില്ല, “ചിരിച്ചുകൊണ്ട് ആദി സാർ, ” ആലഞ്ചേരി ജഗന്നാഥൻ എന്ന ജഗൻ വലിയ റിയൽഎസ്റ്റേറ്റ് ടൈക്കൂൺ ആണെന്നൊക്കെയാ ഞാൻ കേട്ടിട്ടുള്ളത്.. ഇതിപ്പോൾ കച്ചവടത്തിന് മൂന്ന് ശതമാനം മാത്രം കാശ് എണ്ണിവാങ്ങുന്ന സാധാ ബ്രോക്കർമാർക്ക് ഉള്ള സാമാന്യം ബോധം പോലുമില്ലല്ലോ…

അതും പോട്ടെ , ഇതിപ്പോൾ ഞാൻ തന്നെ കീറിക്കളയാണോ എന്ന് ചോദിച്ചു വന്നപ്പോഴേക്കും , ബുദ്ധിമുട്ടിക്കാതെ ജഗൻ തന്നെ വലിച്ചു കീറി കളഞ്ഞു.

ഒരു കൊച്ചു കുട്ടിയെ പോലെ അത് വലിച്ചുകീറിക്കളഞ്ഞിട്ട് ആദി സാറിനെ നോക്കി നിൽക്കുന്ന ഒരു നില്കലുണ്ടായിരുന്നു. ജഗൻ അപാര ആക്ടറിങ് ആണ് .

” ജഗന്നാഥൻ ജഗത്തിന്റെ നാഥനായവൻ , സംരക്ഷകൻ എന്നൊക്കെയാണ് പേരിന്റെ അർഥം , ദേവന്റെ പേരും അസുരന്റെ പ്രവർത്തിയും … “

അയ്യോ അങ്ങനെ ശ്വാസം പിടിച്ചു നിന്നിട്ട് ജഗൻ പോയ ഒരു പോക്ക്.. ആ പോയ വഴിക്ക് പുല്ലു പോലും മുളയ്ക്കില്ല…

പിന്നെ ആദി സാർ അതിഥി ടീച്ചറുടെ അടുത്തേക്ക് ,

” ആദി സാറിന്റെ തിരിച്ചു വരവ് പൊളിച്ചു”

പക്ഷെ അതിഥി ടീച്ചർ ഒന്നും മിണ്ടാതെ അകത്തോട്ട് പോയി… അതെന്തിനാണ് എന്ന് നിങ്ങൾക്ക് ഇന്ന് മനസിലാകും. അത്ര തിടുക്കപ്പെട്ട് ഇന്നലെ അതിഥി ടീച്ചർ അകത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഞാൻ കരുതി അതിഥി ടീച്ചർ പിണക്കത്തിലാകും എന്ന്.. ഒരു പിണക്കകവും ഇല്ല.. ഇന്നത്തെ പ്രൊമോയിൽ കണ്ടില്ലേ .. അത്രയും ഫുഡ് ഒറ്റയ്ക്ക് നിന്ന് ഉണ്ടാക്കാൻ പോയതാ..

അപ്പോൾ നിങ്ങൾ ആലോചിക്കും റാണിയമ്മ അവിടെ ലക്ഷ്മി ആന്റിയെ കൊണ്ട് ഉണ്ടാക്കുന്ന ഫുഡ് ആര് കഴിക്കും എന്ന്.. ആ അതെനിക്കും അറിയില്ല..

പക്ഷെ മോനും മരുമോളും പണിതുടങ്ങിയിട്ടുണ്ട്. അത് പ്രൊമോയിലും ഉണല്ലോ.. ഇനി രണ്ടാളും അതായത് അതിഥി ആദി റൊമാൻസ്.,..

നമ്മുടെ ഋഷി സാറിനെ മറക്കല്ലേ.. സാറും വേണം , സാറും ആദി സാറും തമ്മിലുള്ള സീൻ ആണ് കാണാൻ കാത്തിരിക്കുന്നത്.

about koodevide

More in Malayalam

Trending

Recent

To Top