Connect with us

ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങളുടെ ചുരുളഴിക്കുന്ന കുറ്റാന്വേഷണ ചിത്രം; ’21 ഗ്രാംസ്’ മാർച്ച്‌ 18 ന് തി യേറ്ററുകളിൽ

Malayalam

ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങളുടെ ചുരുളഴിക്കുന്ന കുറ്റാന്വേഷണ ചിത്രം; ’21 ഗ്രാംസ്’ മാർച്ച്‌ 18 ന് തി യേറ്ററുകളിൽ

ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങളുടെ ചുരുളഴിക്കുന്ന കുറ്റാന്വേഷണ ചിത്രം; ’21 ഗ്രാംസ്’ മാർച്ച്‌ 18 ന് തി യേറ്ററുകളിൽ

മലയാളികൾ ഇതുവരെ കണ്ടു ശീലിച്ച സസ്പെൻസ് ത്രില്ലർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ കഥയും മേക്കിങ്ങുമായി പുതിയൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം മാർച്ച്‌ 18 ന് തീയേറ്ററുകളിൽ എത്തുന്നു. മലയാളികളുടെ ഇഷ്ട താരം അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ഈ സിനിമ മലയാള സിനിമാ പ്രേക്ഷകർക്ക് പുത്തനൊരു അനുഭവമായിരിക്കും നൽകുക. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ. എൻ ആണ് ചിത്രം നിർമ്മിക്കുന്നത്. 21 ഗ്രാംസിന്റെ ഇതിനോടകം പുറത്തിറങ്ങിയ ഗാനവും ട്രൈലെറും മികച്ച പ്രേക്ഷക ശ്രദ്ധയാർജ്ജിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

ഒരു കൊലപാതകവും അതിനോടാനുബന്ധിച്ച കുറ്റാന്വേഷണവുമായിരിക്കും ഈ സിനിമയുടെ ഇതിവൃത്തം. ‘അഞ്ചാം പാതിര’എന്ന സൂപ്പർ ഹിറ്റ്‌ ത്രില്ലെർ ചിത്രം ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ ചെറിയൊരു ഇടവേളക്ക് ശേഷമാണ് അതേ ജോണറിൽ മറ്റൊരു ചിത്രം തിയേറ്ററിൽ ആസ്വദിക്കാൻ ഒരുങ്ങുന്നത്. ട്രൈലർ പുറത്തിറങ്ങിയതോടെ ’21 ഗ്രാംസി’ന്റെ വിഷ്വൽസും, ബി ജി എം ഉം സിനിമാപ്രേമികൾക്കിടയിൽ ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ട്. ദീപക് ദേവിന്റെ അസാധ്യ സംഗീതം തിയേറ്ററിൽ വലിയൊരു വിരുന്നായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് നിസ്സംശയം പറയാം. ഈ ചിത്രത്തിനായുള്ള ആസ്വാദകരുടെ കാത്തിരിപ്പ് വർധിപ്പിക്കാൻ ട്രൈലറിലൂടെ അണിയറ പ്രവർത്തകർക്ക് വളരെയധികം സാധിച്ചിട്ടുണ്ട്.

സസ്പെൻസും, മിസ്റ്ററിയും, ട്വിസ്റ്റുകളും പ്രതീക്ഷിക്കാവുന്ന ഈ സിനിമയിൽ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാർജ്ജിക്കുകയാണ്. ഡി. വൈ. എസ്. പി നന്ദകിഷോറിന്റെ വേഷത്തിലായിരിക്കും അനൂപ് മേനോൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. റേച്ചൽ എന്ന ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായിട്ടായിരിക്കും ലെന എത്തുക. നന്ദു അവതരിപ്പിക്കുന്നത് ഫാദർ ജോസഫ് എന്ന ക്രിസ്ത്യൻ പുരോഹിതന്റെ വേഷമാണ്.

ഛായാഗ്രഹണം: ജിത്തു ദാമോദർ, ചിത്രസംയോജനം: അപ്പു എൻ ഭട്ടതിരി, സംഗീതം: ദീപക് ദേവ്, ലിറിക്‌സ്: വിനായക് ശശികുമാർ, സൗണ്ട് മിക്സ്: പി സി വിഷ്ണു, സൗണ്ട് ഡിസൈൻ: ജുബിൻ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്: ഷിനോജ് ഓടണ്ടിയിൽ, ഗോപാൽജി വാദയർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്‌റ്റ്യൂംസ്: സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശിഹാബ് വെണ്ണല, പി ആർ ഒ: വാഴൂർ ജോസ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: യെല്ലോടൂത്‌സ്, അസ്സോസിയേറ്റ് ഡയറക്ടർസ്: നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർസ്: സുധീഷ് ഭരതൻ, യദുകൃഷ്ണ ദയകുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ.

More in Malayalam

Trending

Recent

To Top