Malayalam
എന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാകുമായിരിക്കും; പക്ഷേ നിലവിലെ സാഹചര്യത്തില്‍ അത് ഉടനെയില്ല ; മിനിക്രീനിലെ സീത , ബിഗ് സ്ക്രീനിൽ തേപ്പുകാരി, സ്വാസിക വിജയ് മനസുതുറക്കുന്നു!
എന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാകുമായിരിക്കും; പക്ഷേ നിലവിലെ സാഹചര്യത്തില്‍ അത് ഉടനെയില്ല ; മിനിക്രീനിലെ സീത , ബിഗ് സ്ക്രീനിൽ തേപ്പുകാരി, സ്വാസിക വിജയ് മനസുതുറക്കുന്നു!
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും കിട്ടുന്ന വേഷങ്ങളെ വളരെ ഭംഗിയായി അവതരിപ്പിക്കുന്ന താരമാണ് നടി സ്വാസിക വിജയ്. സീരിയലുകളില്‍ മനോഹരമായി പ്രണയം അവതരിപ്പിച്ച് കൊണ്ടാണ് നടി സ്വാസിക വിജയ് ജനപ്രീതി നേടി എടുക്കുന്നത്. സീത എന്ന പേര് ഇന്ന് സ്വാസിക വിജയ്ക്ക് സ്വന്തമാണ്.
ഇപ്പോഴിതാ സീത എന്ന സീരിയലിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. അഭിനയത്തിന് പുറമേ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിലൂടെ സ്വാസിക അവതാരകയായിട്ടും എത്താറുണ്ട്. ഇതിനിടയില്‍ സ്വാസിക വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
നടന് ഉണ്ണി മുകുന്ദന് അടക്കം പലരുടെയും പേരിനൊപ്പം സ്വാസികയുടെ പേര് ചേര്‍ത്ത് വെച്ച് ഗോസിപ്പുകള്‍ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ അതിലൊന്നും വാസ്തവമില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുന്നതിനെ കുറിച്ചും തന്റെ പേരില്‍ വരുന്ന വാര്‍ത്തകളെ പറ്റിയുമൊക്കെ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ സ്വാസിക വെളിപ്പെടുത്തി. സ്വാസികയുടെ വാക്കുകൾ വായിക്കാം,
“‘വീട്ടില്‍ വിവാഹം ആലോചിക്കുന്നുണ്ട്. എന്റെ അച്ഛന് ബഹ്റൈനിലാണ്. അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ എന്റെ വിവാഹം ഉണ്ടാകും എന്ന് ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ കൊടുത്തിട്ടുണ്ട്. ഒരു വിവാഹാലോചന വന്നിരുന്നു. പക്ഷേ കോവിഡ് സമയമായതിനാല്‍ അച്ഛന് എത്താനായില്ല. വേറെയും ചില കാരണങ്ങളാല്‍ ആ വിവാഹം വേണ്ട എന്നു വച്ചു. ഇക്കാര്യം ചില സമൂഹമാധ്യമ പേജുകള്‍ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിച്ചു.
ഞാന്‍ ഏതെങ്കിലും സഹപ്രവര്‍ത്തകരുടെ ഒപ്പമുള്ള ഫോട്ടോയോ വിഡിയോയോ പങ്കുവച്ചാല്‍ ഗോസിപ്പുമായി ആളുകള്‍ വരും. മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാകുമായിരിക്കും. പക്ഷേ നിലവിലെ സാഹചര്യത്തില്‍ അത് ഉടനെയില്ല. എന്നാണ് സ്വാസിക വ്യക്തമാക്കുന്നത്.
ട്രോളുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. പക്ഷേ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കി, തെറ്റിദ്ധരിക്കപ്പെടുന്ന തലക്കെട്ടും കവര്‍ ചിത്രവും കൊടുത്ത് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എന്റെ കാര്യം പോകട്ടെ എന്നു വെക്കാം. കാരണം വിവാഹ കാര്യമാണല്ലോ പ്രചരിപ്പിക്കുന്നത്. പക്ഷേ മറ്റു ചില താരങ്ങളുടെ മരണവാര്‍ത്ത, വിവാഹമോചനവും ഒക്കെ മോശം കാര്യങ്ങളായി പറഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. ഇതിനോട് യോജിക്കാനാവില്ല. ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. ഇന്ന് എന്റെ കല്യാണത്തെ കുറിച്ച് പറയുന്നു. നാളെ എന്നെ പറ്റി എന്ത് പറയും എന്ന് അറിയില്ലെന്നും’ സ്വാസിക പറയുന്നു.”
about swasika
