Connect with us

കുറ്റം ഏറ്റെടുത്ത് നീരജ പൊലീസിന് കീഴടങ്ങുമോ?: അമ്പാടി ഇനി ട്രെയിനിങ് ക്യാമ്പിൽ പോകാതിരിക്കുമോ?: വിവാഹനിശ്ചയത്തിന് മുന്നേ എന്തൊക്കെ സംഭവിക്കും എന്നറിയാൻ ആകാംക്ഷയോടെ അമ്മയറിയാതെ പ്രേക്ഷകർ!

Malayalam

അമ്മയറിയാതെ മറ്റൊരു ആഴ്ച തുടങ്ങുമ്പോൾ നമ്മൾ എല്ലാവരും കാത്തിരിക്കുന്നത് അമ്പാടി അലീന എൻഗേജ്മെന്റിനാണ്. മൗനരാഗം പോലെ ഇവിടെയും നീണ്ടു പോകുമോ? ഇല്ലെന്നാണ് തോന്നുന്നത്. ഏതായാലും വരും ദിവസങ്ങളിൽ ഉടൻ തന്നെ അമ്പാടി അലീന എൻഗേജ് മെന്റ് പ്രതീക്ഷിക്കാം .

ഇനി കഥയിൽ ഒരു സിറ്റുവേഷൻ ഡേഞ്ചർ ആകുന്നുണ്ട്. കഴിഞ്ഞ ആഴ്ച നമ്മൾ കണ്ടു നിർത്തിയത് , നീരാജിയെ ചോദ്യം ചെയ്യുന്ന ഡൊമനിക് സാറിനെയാണ്. അതിൽ ശരിയ്ക്കും ഡൊമനിക് സാർ അവിടേക്ക് വരാണുണ്ടായ കാരണം നമ്മളെ കാണിച്ചിട്ടില്ല. ഇനി ഒരുപക്ഷെ അലീന വിശ്വസിക്കും പോലെ അന്ന് ഡൊമനിക് സാറിനെ കാണാനായി നീരജ പോലീസ് സ്റ്റേഷനിൽ ചെന്നതും, വിനായയെ താനാണ് കൊന്നത് എന്നുള്ള ഏറ്റുപറച്ചിലിനു നീരജ ഒരുങ്ങിയതും ഒക്കെ ഡൊമനിക് സാറിൽ സംശയമുണ്ടാക്കിക്കാണണം.

ഒന്നുകിൽ നീരജ അല്ലെങ്കിൽ അമ്പാടി എന്ന രീതിയാണ് ഇപ്പോൾ ഡൊമനിക് സാറിന്റേത് എന്ന് തോന്നുന്നു. അങ്ങനെ എങ്കിൽ നീരാജയെ ശരിക്കൊന്ന് ചോദ്യം ചെയ്താൽ ഉത്തരം കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് ഡൊമനിക് സാർ. ഇന്നും ആ സീനിന്റെ തുടർച്ചയുണ്ട്. എന്നാൽ അവസാനം നീരജ ഒരു മണ്ടത്തരം കാണിക്കുന്നുണ്ട്. അത് ഒരു പക്ഷെ നിങ്ങൾക്ക് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും..

ഇന്നത്തെ ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ ഇനി ഡൊമനിക് സാർ എത്തുന്നത് അലീന അമ്പാടി വിവാഹ നിശ്ചയ ദിവസം ആണ്. അന്ന് ഡൊമനിക് സാർ വരുന്നത് എന്തായാലും ഒരു ശുഭ ലക്ഷണം ആകാൻ തരമില്ല. അതിനുള്ള കാരണം മറ്റൊരു കേസും കണ്ടെത്തിയില്ലെങ്കിലും വിനയൻ കേസിലെ പ്രതിയെ താൻ കണ്ടെത്തും എന്ന വാശിയുണ്ട് ഡൊമനിക് സാറിന്…

പിന്നെ ഇന്ന് നിരാശപ്പെടുത്തുന്ന പാർട്ടാണ് കൂടുതലും എപ്പിസോഡിൽ . കാരണം വേറെയൊന്നുമല്ല..വിനീത് അപർണ്ണ അൺവാണ്ടഡ്‌ സീൻസ് കുറെയുണ്ട്. എന്നാലും അതിൽ നിന്നൊരു കാര്യം ഉറപ്പിച്ചു. ഇനി വിവാഹ നിശച്ചതിന് രണ്ടു ദിവസം കൂടിയുണ്ട്. അങ്ങനെ എങ്കിൽ അവരുടെ രണ്ടു ദിവസം നമുക്ക് നാല് ദിവസം ആകും. അപ്പോൾ നമ്മൾ വെള്ളിയാഴ്ച ആകുമോ ആ നിശ്ചയം കാണാൻ ..

about ammayariyathe

More in Malayalam

Trending

Malayalam