Connect with us

എന്റെ എല്ലാ കുരുത്തക്കേടുകളും ഡാഡി കാണുന്നുണ്ടെന്ന് എനിക്കറിയാം; സുപ്രിയയുടെ അച്ഛന് അല്ലിയുടെ കത്ത് ; കൗതുകത്തോടെ ആരാധകർ!

Malayalam

എന്റെ എല്ലാ കുരുത്തക്കേടുകളും ഡാഡി കാണുന്നുണ്ടെന്ന് എനിക്കറിയാം; സുപ്രിയയുടെ അച്ഛന് അല്ലിയുടെ കത്ത് ; കൗതുകത്തോടെ ആരാധകർ!

എന്റെ എല്ലാ കുരുത്തക്കേടുകളും ഡാഡി കാണുന്നുണ്ടെന്ന് എനിക്കറിയാം; സുപ്രിയയുടെ അച്ഛന് അല്ലിയുടെ കത്ത് ; കൗതുകത്തോടെ ആരാധകർ!

മലയാള സിനിമയിലെ സൂപ്പര്‍ താരം ഹിറ്റ് സംവിധായകനും നിര്‍മ്മാതുവൊക്കെയായ പൃഥ്വിരാജിന്റേയും സുപ്രിയുടേയും മകളാണ് അലംകൃത. അല്ലി എന്നാണ് ആരാധകരും സ്‌നേഹത്തോടെ വിളിക്കുന്ന അലംകൃത ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ്. താരപുത്രിയുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അല്ലിയുടെ ചിത്രങ്ങള്‍ പൃഥ്വിരാജും സുപ്രിയയും പങ്കുവെക്കാറില്ലെങ്കിലും മകളെക്കുറിച്ചുള്ള ഹൃദയം തൊടുന്ന കുറിപ്പുകള്‍ താരങ്ങള്‍ എപ്പോഴും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അല്ലിയെക്കുറിച്ചുള്ള സുപ്രിയയുടെ പുതിയ പോസ്റ്റും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അല്ലി എഴുതിയ കുറിപ്പായിരുന്നു സുപ്രിയ പങ്കുവെച്ചത്. എന്റെ ഡാഡിയെക്കുറിച്ച് ആലിയെഴുതിയ കുറിപ്പ്. നേരത്തേയും അല്ലിയുടെ എഴുത്തുകള്‍ സുപ്രിയ പങ്കുവച്ചിട്ടുണ്ട്.

അല്ലി എഴുതിയ കവിതകള്‍ ചേര്‍ത്തിണക്കിയൊരു പുസ്തകവും പുറത്തിറക്കിയിരുന്നു. അടുത്തിടെയായിരുന്നു സുപ്രിയയുടെ ഡാഡി അന്തരിച്ചത്. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു അന്ത്യം. ഡാഡിയെക്കുറിച്ചുള്ള സുപ്രിയയുടെ കുറിപ്പും ആരാധകരുടെ മനസില്‍ ഇടം നേടിയിരുന്നു.

എ ലെറ്റര്‍ റ്റു ഡാഡിയെന്ന ക്യാപ്ഷനോടെയാണ് അല്ലി കുറിപ്പെഴുതിയത്.

“ഹായ് ഡാഡി, സുഖമാണോ, സ്വര്‍ഗത്തില്‍ ഡാഡിക്ക് സുഖമാണെന്ന് കരുതുന്നു. അവിടെയെന്തുണ്ട് വിശേഷങ്ങള്‍, നാനിയെ കണ്ടിരുന്നോ, അച്ഛനെ കണ്ടിരുന്നോ, കണ്ടാല്‍ എന്നോട് അവരെക്കുറിച്ച് പറയണം എന്നാണ് അല്ല തന്റെ കത്തില്‍ പറയുന്നത്. എന്റെ എല്ലാ കുരുത്തക്കേടുകളും ഡാഡി കാണുന്നുണ്ടെന്ന് എനിക്കറിയാം, ഞാന്‍ ചെയ്യുന്നത് കണ്ട് ഡാഡിക്ക് ചിരി വരുന്നുണ്ടാവും.

ഡാഡിക്ക് ഞാനൊരുപാട് കത്തെഴുതുന്നുണ്ട്. കത്ത് നിര്‍ത്തും മുന്‍പ് ഡാഡിക്ക് വേണ്ടി ഞാനൊരു പാട്ട് പാടാം. ഡാഡീ, ഡാഡീ ബൈ ഡാഡിയെന്ന് പറഞ്ഞാണ് അല്ലി കുറിപ്പ് അവസാനിപ്പിക്കുന്നത്. അല്ലിയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പൂര്‍ണിമ ഇന്ദ്രജിത്ത്, അഹാന കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ഡാഡി കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ആ സങ്കടം മാറുന്നില്ലെന്നായിരുന്നു സുപ്രിയ നേരത്തെ കുറിച്ചത്.. ഒരോ നിമിഷവും എനിക്ക് ഡാഡിയെ മിസ് ചെയ്യുന്നുണ്ട്. ഡാഡിയുടെ അമ്മയെ നാനിയെന്നാണ് അല്ലി വിളിക്കുന്നത്. നേരത്തെ അല്ലിയുടെ കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു. തന്റെ അച്ഛന്‍ വിജയ് മേനോനാണ് പുസ്തകം സമര്‍പ്പിക്കുന്നതെന്നായിരുന്നു സുപ്രിയ പറഞ്ഞത്. കൊവിഡ് ബാധിക്കുന്നത് വരെ ദിവസവും അവളെ സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതും വരുന്നതുമെല്ലാം അച്ഛനായിരുന്നുവെന്നും സുപ്രിയ പറഞ്ഞിരുന്നു.

about supriya

Continue Reading
You may also like...

More in Malayalam

Trending