Malayalam
ആ പൂര്‍ത്തിയാകാത്ത മ്യൂസിക് ആല്‍ബം ഞാന്‍ റിലീസ് ചെയ്തിന് കാരണം അതാണ്; ഞാൻ ഇപ്പോഴും രഘുവിന്റെ ആരാധികയാണ് !രോഹിണി പറയുന്നു
ആ പൂര്‍ത്തിയാകാത്ത മ്യൂസിക് ആല്‍ബം ഞാന്‍ റിലീസ് ചെയ്തിന് കാരണം അതാണ്; ഞാൻ ഇപ്പോഴും രഘുവിന്റെ ആരാധികയാണ് !രോഹിണി പറയുന്നു
ബാലനടിയായി സിനിമയിലേക്ക് എത്തിയെങ്കിലും പിന്നീട് നായികയായി മാറി ഇന്നും അഭിനയത്തില്‍ സജീവമാണ് നടി രോഹിണി. നിരന്തരം മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നത് കൊണ്ട് മലയാളിയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ ജനിച്ച് ചെന്നൈയില്‍ വളര്‍ന്ന നടി ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളിലാണ് സജീവം. നടന് രഘുവരനെ വിവാഹം കഴിച്ചെങ്കിലും ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ താനിപ്പോഴും രഘുവിന്റെ ആരാധികയാണെന്നാണ് രോഹിണി പറയുന്നത്. മകന്റെ കൂടെയിരുന്ന് രഘുവരന്റെ ചില സിനിമകള്‍ കണ്ടതിനെ കുറിച്ചും അദ്ദേഹം ചെയ്ത് വെച്ച ആല്‍ബം പുറത്തിറക്കാനുള്ള കാരണത്തെ പറ്റിയുമൊക്കെ നടിയിപ്പോള്‍ തുറന്ന് സംസാരിക്കുകയാണ്. ഫ്ളാഷ് മൂവീസിന് നല്കിയ അഭിമുഖത്തിലൂടെയാണ് ആരാധകര്‍ കാത്തിരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം രോഹിണി പങ്കുവെച്ചത്.’ഞാന്‍ മലയാളിയാണെന്ന് വിശ്വസിക്കുന്ന ആളുകള്‍ ഇപ്പോഴും ഉണ്ടെന്നാണ് രോഹിണി പറയുന്നത്. എന്റെ മുഖം കാണാന്‍ മലയാളികളുടേത് പോലെയാണെന്ന് ഇന്നലെയും ഒരാള്‍ പറഞ്ഞിരുന്നു. ഭാഷയുടെ കാര്യം നോക്കുമ്പോള്‍ തമിഴും തെലുങ്കുമാണ് സ്വന്തമെന്ന് തോന്നുന്നത്. എന്നെ ഞാനാക്കിയതും എന്റെ വ്യക്തിത്വം വളര്‍ത്തിയതും തമിഴ് സമൂഹം ആണ്. പക്ഷേ നടി എന്ന നിലയില്‍ എന്നെ ഞാനാക്കിയത് മലയാള സിനിമയും സംവിധായകരും അഭിനേതാക്കളും പ്രേക്ഷകരുമെല്ലാം കൂടിയാണ്. മലയാളത്തില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ഭയങ്കര അത്ഭുത സന്തോഷവും അനുഭവപ്പെടാറുണ്ടെന്നും രോഹിണി പറയുന്നു.
രോഹിണിയുടെ മുന്‍ഭര്‍ത്താവും അന്തരിച്ച നടനുമാണ് രഘുവരന്. അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം ഒരു പ്രേക്ഷകന് എന്ന രീതിയില്‍ അടുത്തിടെയാണ് മകന് കണ്ടു തുടങ്ങിയത്. അഞ്ജലി, പുരിയാത പുതിര്‍, ബാഷ എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ ഞങ്ങള്‍ ഒന്നിച്ചിരുന്ന് കണ്ടു. രഘുവിന്റെ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം ‘ദൈവത്തിന്റെ വികൃതികള്‍’ ആണ്. പഴയ രഘുവിന്റെ ചിത്രങ്ങളെല്ലാം ഒരുപാട് ഇഷ്ടമാണ്. കാരണം ആദ്യം ഞാന്‍ രഘുവിന്റെ ആരാധികയാണ് മാറിയത്.രഘുവരന്റെ പൂര്‍ത്തിയാകാത്ത മ്യൂസിക് ആല്‍ബം ഞാന്‍ റിലീസ് ചെയ്തിന് കാരണം ആ ആരാധനയാണ്. രഘുവിന്റെ ആരാധകരെല്ലാം ആ സൃഷ്ടിയും ശബ്ദവും കേള്‍ക്കണമെന്ന് എനിക്ക് തോന്നി. എല്ലാവരെയും പോലെ ഞാനും ഇപ്പോഴും രഘുവിന്റെ ആരാധികയാണ്. ഞാന്‍ എപ്പോഴും രഘുവിനോട് പറയുമായിരുന്നു പകരം വെക്കാന്‍ കഴിയാത്ത സ്ഥാനമാണ് നിങ്ങളുടേത് എന്ന്. അത് സത്യമാണെന്ന് എല്ലാവര്ക്കും അറിയാമെന്നും രോഹിണി പറയുന്നു.ബാലതാരമായി സിനിമയില്‍ എത്തിയപ്പോള്‍ അതില്‍ നിന്ന് ഓടി രക്ഷപ്പെടണം എന്ന ചിന്തയായിരുന്നു തനിക്ക്. കൗമാരത്തിലാണ് സിനിമ എന്ന കലയെ കുറിച്ച് അറിയാന്‍ തുടങ്ങിയത് മുതല്‍ സിനിമയോടൊപ്പം ജീവിക്കാനാണ് ഇഷ്ടം. വിവാഹശേഷം ഏഴ് വര്‍ഷം സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും അതിന്റെ തായ് മനോഹാരിത ഉണ്ടായിരുന്നു മകന് ജനിച്ചു അവനെ നോക്കി ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ആ സമയം വേണമായിരുന്നു വളര്‍ച്ചയില്‍ കൂടെ തന്നെ ഉണ്ടായിരുന്നു ഇപ്പോള്‍ മകന് പറയാറുണ്ട് ഷൂട്ടിങ്ങിന് പോവാത്ത സമയങ്ങളില്‍ അമ്മ സ്വസ്ഥമായി ഇരിക്കാറില്ലെന്ന്.തെലുങ്ക് സിനിമയിലൂടെ ബാലതാരമായിട്ടാണ് രോഹിണി കരിയര്‍ ആരംഭിക്കുന്നത്. നായികയായി അഭിനയിച്ച് തുടങ്ങിയപ്പോള്‍ പിന്നെ മലയാളത്തിലായചിരുന്നു സജീവം. സ്ത്രീ എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരത്തില്‍ സ്പെഷ്യല്‍ മെന്‍ഷനും നടിയെ തേടി എത്തിയിരുന്നു. 1996 ല്‍ സിനിമയില്‍ തിളങ്ങി നില്ക്കുന്ന കാലത്താണ് രഘുവരനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ റിഷിവരന് എന്നൊരു മകനുണ്ട്. 2004 ല്‍ ഇരുവരും ബന്ധം വേര്‍പിരിഞ്ഞു. 2008 ല്‍ രഘുവരന് അന്തരിക്കുകയും ചെയ്തു.
about rohini
