Connect with us

മരിച്ച് കഴിഞ്ഞാല്‍ അന്ത്യ കര്‍മ്മങ്ങള്‍ക്ക് മൂന്ന് അസ്ഥി മാത്രം മതിയല്ലോ.., തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചുവെന്ന് ഗണേഷ് കുമാര്‍

Malayalam

മരിച്ച് കഴിഞ്ഞാല്‍ അന്ത്യ കര്‍മ്മങ്ങള്‍ക്ക് മൂന്ന് അസ്ഥി മാത്രം മതിയല്ലോ.., തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചുവെന്ന് ഗണേഷ് കുമാര്‍

മരിച്ച് കഴിഞ്ഞാല്‍ അന്ത്യ കര്‍മ്മങ്ങള്‍ക്ക് മൂന്ന് അസ്ഥി മാത്രം മതിയല്ലോ.., തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചുവെന്ന് ഗണേഷ് കുമാര്‍

നടനായും എംഎല്‍എയായും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനായും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഗണേഷ് കുമാര്‍. ഇപ്പോഴിതാ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. താനും തന്റെ കുടുംബവും ഇതിനായി സമ്മതപത്രം നല്‍കി. മരിച്ച് കഴിഞ്ഞാല്‍ അന്ത്യ കര്‍മ്മങ്ങള്‍ക്ക് മൂന്ന് അസ്ഥി മാത്രം മതിയല്ലോ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി സംസ്ഥാന കോണ്‍ഫറന്‍സിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തന രീതി മാറ്റുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പാവപ്പെട്ടവര്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി പ്രാധാന്യം നല്‍കും. സംസ്ഥാന സമിതി ഇതിനായി പ്രമേയം പാസാക്കി. ഇതിന്റെ തുടക്കമായിട്ടാണ് താനും കുടുംബവും അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

യുക്രെയ്നിലെ മലയാളികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെല്‍ കേരള കോണ്‍ഗ്രസ് ബി നേതൃയോഗം പ്രശംസിച്ചു. റഷ്യയ്ക്ക് എതിരെ പ്രമേയം പാസാക്കിയിട്ട് കാര്യമില്ല എന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ യുദ്ധം അവസാനിപ്പിക്കാനായി പ്രാര്‍ത്ഥിച്ചുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഇടതുമുന്നണിക്ക് പൂര്‍ണ പിന്തുണ നല്‍കി കേരള കോണ്‍ഗ്രസ് ബി മുന്നോട്ട് പോകും. മന്ത്രി സ്ഥാനം അല്ല ലക്ഷ്യം. മന്ത്രി സ്ഥാനം നേരത്തെ എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അധികാര കസേരയല്ല പ്രധാനം. അധികാരം ഇല്ലാതെയും ഇടത് സര്‍ക്കാരിനെ പിന്തുണച്ച് നിന്നിട്ടുണ്ട്. നേതൃനിരയില്‍ പുതുതലമുറയെ കൊണ്ട് വന്ന ശേഷം താന്‍ നേതൃസ്ഥാനം മാറും. തന്നെ മാറ്റാനൊന്നും സാധിക്കില്ല. എന്നാല്‍ താന്‍ സ്വയം മാറും. മരണം വരെ നേതാവായി തുടരില്ല. കേരള കോണ്‍ഗ്രസ് ബി യില്‍ 22000 അംഗങ്ങള്‍ ഉണ്ട്. അപേക്ഷ സ്വീകരിച്ചാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്.

കോടതി കേരള കോണ്‍ഗ്രസ് ബി യുടെ പ്രവര്‍ത്തനം തടഞ്ഞിട്ടില്ല. സംസ്ഥാന കോണ്‍ഫറന്‍സില്‍. 14 ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തു. 187 അംഗ സംസ്ഥാന ജനറല്‍ ബോഡി അംഗത്തില്‍ 180 പേരും പങ്കെടുത്തു. പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ക്ഷുദ്രശക്തികളെ നിയമപരമായി നേരിടും. യോഗം അലങ്കോലപ്പെടുത്താനായിരുന്നു പ്രത്യക മെസഞ്ചറെ വച്ച് ഓര്‍ഡര്‍ എത്തിച്ചത്.

അതിനാല്‍ ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റി വച്ചു. തലവൂര്‍ ആയൂര്‍വേദ ആശുപത്രിയില്‍ പ്രതികരിക്കേണ്ടി വന്നത് വൃത്തി കുറവായതിനാല്‍. ഡോക്ടര്‍മാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പറയാം. മര്യാദ കെട്ട വാക്ക് ഞാന്‍ പറഞ്ഞിട്ടില്ല. പൊതു മുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല. വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചതായും ഗണേഷ് കുമാര്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top