Connect with us

പാടാത്ത പൈങ്കിളിയില്‍ സൂരജിന് പകരം ലക്ക്ജിത്ത് ; ലക്ക്ജിത്തിന് പകരം ഇനി ആര്?; കൺമണിയുടെ ദേവ ആകാൻ വീണ്ടും മറ്റൊരു നായകൻ!

Malayalam

പാടാത്ത പൈങ്കിളിയില്‍ സൂരജിന് പകരം ലക്ക്ജിത്ത് ; ലക്ക്ജിത്തിന് പകരം ഇനി ആര്?; കൺമണിയുടെ ദേവ ആകാൻ വീണ്ടും മറ്റൊരു നായകൻ!

പാടാത്ത പൈങ്കിളിയില്‍ സൂരജിന് പകരം ലക്ക്ജിത്ത് ; ലക്ക്ജിത്തിന് പകരം ഇനി ആര്?; കൺമണിയുടെ ദേവ ആകാൻ വീണ്ടും മറ്റൊരു നായകൻ!

മലയാള മിനിസ്ക്രീൻ പരമ്പരകൾ എന്നും കുടുംബപ്രേക്ഷരുടെ പ്രിയപ്പെട്ട വിനോദ മാർഗമാണ്. ഇപ്പോൾ മധ്യവയസ്കർ മാത്രമല്ല യൂത്തും സീരിയൽ കാണുന്നതിൽ മുൻനിരയിൽ തന്നെയുണ്ട്. അതിനു പ്രധാന കാരണം വളരെ ചുറുചുറുക്കുള്ള സിനിമാ നടന്മാരെ പോലും വെല്ലുന്ന നായികാ നായകന്മാർ ആണ്.

കൂടുതലും അന്യഭാഷാ താരങ്ങളാണ് ഏഷ്യാനെറ്റ് സീരിയലിൽ പ്രധാന കഥാപാത്രണങ്ങളായി എത്തുക., അതുമല്ലങ്കിൽ പുതുമുഖങ്ങൾക്ക് അവസരം കൊടുത്തുകൊണ്ടാകും സീരിയൽ തുടങ്ങുക. അതേസമയം, മുന്‍നിര സീരിയലുകളില്‍ നിന്ന് നായകന്മാരും നായികമാരും പിന്മാറുന്നതും നിരാശ നിറഞ്ഞ ഒരു കാഴ്ചയാണ്.

ഇതിപ്പോൾ ഒരു പതിവ് കാഴ്ച ആണെന്ന് പറയേണ്ടി വരും. വ്യക്തപരമായ കാരണങ്ങള്‍ കൊണ്ടും മറ്റ് കമ്മിറ്റ്‌മെന്റുകള്‍ കൊണ്ടും എല്ലാം പല സീരിയലില്‍ നിന്നും നായിക – നായകന്മാര്‍ പിന്മാറിക്കൊണ്ടിരിയ്ക്കുകയാണ്. ഏഷ്യാനെറ്റ് സീരിയലിൽ അത്തരത്തിൽ നിരവധി താരങ്ങൾ പിന്മാറിയ സീരിയൽ ആണ് പാടാത്ത പൈങ്കിളി.

ഈ സീരിയലില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് നായക നടന്മാരും പിന്മാറി. ഇപ്പോഴിതാ പുതിയ നായകന്‍ എത്തുകയാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ ആദ്യം നായകനായ ദേവയായി എത്തിയത് സൂരജ് സണ്‍ എന്ന നടനാണ്. ലുക്ക് കൊണ്ടും അഭിനയം കൊണ്ടും സൂരജ് വളരെ പെട്ടന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. പിന്നീട് ആരോഗ്യപരമായ ചില കാരണങ്ങള്‍ ചൂണ്ടികാണിച്ച് സൂരജ് പിന്മാറി.

സൂരജ് സണ്ണിന് ശേഷം ദേവ എന്ന കഥാപാത്രമായി ലക്ക്ജിത്ത് സൈനി എത്തി. സൂരജിന് പകരം മറ്റൊരു നടനെ പ്രേക്ഷകര്‍ അംഗീകരിക്കാന്‍ അല്പം സമയം എടുത്തിരുന്നു. എന്നാല്‍ പതിയെ ജനം സ്വീകരിച്ച് തുടങ്ങിയ സമയത്ത് ആണ് ലക്ക്ജിത്തിന്റെയും പിന്മാറ്റം. വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ പിന്മാറുന്നു എന്നാണ് ലക്ക്ജിത്ത് പറഞ്ഞത്.

ഇനി ദേവ എന്ന കഥാപാത്രമായി പാടാത്ത പൈങ്കിളിയില്‍ ആര് വരും എന്നത് പ്രേക്ഷകരെ സംബന്ധിച്ച് വലിയ ആകാംക്ഷയുള്ള കാര്യമായിരുന്നു. സൂരജ് സണ്‍ തന്നെ തിരികെ വരണം എന്നായിരുന്നു ഭൂരിഭാഗം ആളുകളുടെയും ആവശ്യം. ചില ആരാധകര്‍ സൂരജിനോട് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സൂരജ് മടങ്ങി വരുന്നില്ല

സൂരജും ലക്ക്ജിത്തും പിന്മാറിയ സാഹചര്യത്തില്‍ ഇനി പുതിയ ദേവയായി എത്തുന്നത് മനു മാര്‍ട്ടിന്‍ എന്ന നടനാണ്. പരസ്പരം, കൂടത്തായി, ഡോക്ടര്‍ റാം, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിലൂടെ പരിചിതനായ നടനാണ് മനു മാര്‍ട്ടിന്‍. പരസ്പരം എന്ന സീരിയലിലെ സുഭാഷ് എന്ന കഥാപാത്രത്തിലൂടെയാണ് മനു ശ്രദ്ധിയ്ക്കപ്പെട്ടത്. ഇനി ദേവയായി എത്തുന്നത് മനു ആണെന്നാണ് വാര്‍ത്തകള്‍.

about padatha painkili

More in Malayalam

Trending

Recent

To Top