ബിഗ്ഗ് ബോസില്‍ 4 അശ്വതിയും ! ഒടുക്കം സത്യം വെളിപ്പെടുത്തി നടി
മറ്റ് ഭാഷകളിലെ പോലെ തന്നെ ബിഗ് ബോസ് മലയാളത്തിലും വലിയ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. ആദ്യ രണ്ട് സീസണുകളേക്കാളും കൂടുതല്‍ ജനപ്രീതി മൂന്നാം തവണ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ നാലാമതൊന്ന് കൂടി വരുമ്പോള്‍ പ്രേക്ഷകരും അതേ ആവേശത്തിലാണ്. പുതിയ ലോഗോ പുറത്ത് വന്നത് മുതലാണ് മാര്‍ച്ച് മാസത്തില്‍ തന്നെ ബിഗ് ബോസ് ആരംഭിച്ചേക്കും എന്ന വിവരങ്ങള്‍ വന്നത്. ഇതിന് പിന്നാലെ മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രവചനങ്ങളും ആരംഭിച്ചു.
പല യൂട്യൂബ് ചാനലുകളും ബിഗ് ബോസിനെ കുറിച്ച് പ്രവചനം നടത്തുന്നവരുമൊക്കെ ഒരു പ്രെഡിക്ഷന്‍ ലിസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ്. ടെലിവിഷന്‍ രംഗത്ത് നിന്നുള്ള പ്രമുഖരുടെ അടക്കം പേരുകള്‍ അതിലുണ്ട്. കൂട്ടത്തില്‍ സീരിയല്‍ നടി അശ്വതിയെ കുറിച്ചും പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ്ബോസിലേക്ക് പോവുന്നുണ്ടോ എന്ന ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് നടി.
കുങ്കുമപ്പൂവ് അടക്കം ഹിറ്റ് സീരിയലുകളില്‍ നായികയായും വില്ലത്തിയായിട്ടുമൊക്കെ തിളങ്ങി നിന്ന നടിയാണ് അശ്വതി. ഇപ്പോള്‍ കുടുംബസമേതം വിദേശത്ത് കഴിയുന്ന നടി കഴിഞ്ഞ ബിഗ് ബോസിനെ കുറിച്ചുള്ള നിരുപണങ്ങള്‍ സ്ഥിരമായി പങ്കുവെക്കാറുണ്ടായിരുന്നു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ആരാധകര്‍ അശ്വതിയുടെ കുറിപ്പിന് വേണ്ടി കാത്തിരിക്കും. ഇതോടെ ഈ സീസണില്‍ അശ്വതി എന്തായാലും ഉണ്ടാവുമെന്നുള്ള പ്രവചനങ്ങളും നടന്നു.ഇപ്പോള്‍ വീണ്ടും പ്രെഡിക്ഷന്‍ ലിസ്റ്റിലെ ഒരു പേര് അശ്വതിയുടെ ആയതിനാല്‍ ബിഗ് ബോസില്‍ പോവുന്നുണ്ടോ എന്ന ചോദ്യങ്ങളാണ് നടിയെ തേടി എത്തുന്നത്. നിരന്തരം ഇതേ ചോദ്യം വരാന്‍ തുടങ്ങിയതോടെ വിശദീകരണം നല്‍കി കൊണ്ട് നടി വന്നിരിക്കുകയാണ്. തന്റെ പേരില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഷെയര്‍ ചെയ്തു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കുറിപ്പിലൂടെ അശ്വതി സംസാരിച്ചത്. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് ബിഗ് ബോസില്‍ ഈ വര്‍ഷം പങ്കെടുക്കുന്നില്ലെന്നാണ് നടി പറഞ്ഞത്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ … ബിഗ് ബോസില്‍ വരുക എന്നത് പലരും ആഗ്രഹിക്കുന്ന പോലെ എന്റെയും ആഗ്രഹം ആണ്. പ്രെഡിക്ഷന്‍ ലിസ്റ്റും, ഇതുപോലെ വാര്‍ത്തകളും കണ്ട്, കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവര്‍ മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട്. ഇപ്രാവശ്യം ബിഗ് ബോസില്‍ ഉണ്ടല്ലേ, ഞങ്ങളോട് മാത്രം പറയൂ എന്ന്. ഞാന്‍ കള്ളം പറയുക ആണെന്ന് തെറ്റിദ്ധരിച്ചവര്‍ വരെ ഉണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ എനിക്ക് സാധിക്കില്ല. ‘ഇനി അഥവാ പോകുന്നുണ്ടേല്‍ തല്ലിക്കൊന്നാലും ഞാന്‍ ആരോടും പറയൂലാ’ എന്നുമാണ് അശ്വതി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
അതേ സമയം അവസാനം പറഞ്ഞ ഡയലോഗില്‍ നിന്നും അശ്വതി ബിഗ് ബോസിലേക്ക് വരാനും വരാതിരിക്കാനുമുള്ള ചാന്‍സ് ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തവണ ചാനല്‍ ഫേസ് ഉള്ളവര്‍ ബിഗ് ബോസില്‍ കൂടുതലായും ഉണ്ടാവുമെന്നായിരുന്നു പ്രവചനങ്ങള്‍. അശ്വതിയ്ക്ക് പുറമേ നടിമാരായ സുചിത്ര നായര്‍, ശ്രീകല, ഷാനവാസ് ഷാനു, ശ്രീതു കൃഷ്ണ, ആരാതി സോജന്‍, തുടങ്ങി നിരവധി താരങ്ങളുടെ പേരുകളാണ് പറഞ്ഞ് കേള്‍ക്കുന്നത്. എന്നാല്‍ ഔദ്യോഗികമായിട്ടുള്ള വിവരങ്ങളൊന്നും ഇനിയും വന്നിട്ടില്ല.
about aswathy
