Connect with us

വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ അശ്വതി; എത്രയും പെട്ടന്ന് സിനിമയിലേക്ക് എത്തട്ടെ എന്ന് ആരാധകർ; പുതിയ സന്തോഷം പങ്കുവെച്ച് നടി !

Malayalam

വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ അശ്വതി; എത്രയും പെട്ടന്ന് സിനിമയിലേക്ക് എത്തട്ടെ എന്ന് ആരാധകർ; പുതിയ സന്തോഷം പങ്കുവെച്ച് നടി !

വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ അശ്വതി; എത്രയും പെട്ടന്ന് സിനിമയിലേക്ക് എത്തട്ടെ എന്ന് ആരാധകർ; പുതിയ സന്തോഷം പങ്കുവെച്ച് നടി !

കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് അശ്വതി. കുങ്കുമപ്പൂ എന്ന പരമ്പരകളിലൂടെയാണ് അശ്വതി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. കുങ്കുമപ്പൂവ് പരമ്പരയിലെ നെഗറ്റീവ് കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. കുഞ്ഞുങ്ങൾ ജനിച്ച ശേഷം താരം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ്.

എന്നാൽ, സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ അശ്വതി തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പങ്കുവെച്ചും എത്താറുണ്ട്. ഇപ്പോഴിത ചെറിയ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ക്യാമറയിലേയ്ക്ക് എത്തിയ സന്തോഷം അറിയിക്കുകയാണ്. അശ്വതി തന്നെയാണ് പ്രേക്ഷകരെ ഈ സന്തോഷ വാർത്ത അറിയിച്ചെത്തിയത്. .

നടിയുടെ വാക്കുകൾ വായിക്കാം , “അങ്ങനെ വർഷങ്ങൾക്കു ശേഷം ഒരു ബോധവൽക്കരണ പരസ്യത്തിന് വേണ്ടി ക്യാമറക്കു മുന്നിൽ വന്നു. യു എ ഇ യുടെ സ്വന്തം മുത്ത് എന്നൊക്കേ വിശേഷിപ്പിക്കാവുന്ന മിഥുൻ ചേട്ടന്റെ ഒപ്പം. ഒരു തുടക്കക്കാരിയുടെ പേടി പോലെ ഉള്ളിൽ ഉണ്ടായിരുന്നു ലൊക്കേഷൻ എത്തുന്നത് വരെ. പിന്നെ അതങ്ങു പോയി കാരണം, ക്യാമെറയ്ക്കു പിന്നിൽ നിന്ന് “ആക്ഷൻ” പറഞ്ഞത് നമ്മടെ ഗുരു ആരുന്നേ, സാക്ഷാൽ ശ്രീ ബോബൻ സാമുവൽ. അതുകൊണ്ടു തുടങ്ങി കഴിഞ്ഞപ്പോൾ ആ പേടിയൊക്കെ എങ്ങോട്ട് പോയെന്ന് അറിഞ്ഞില്ല.

മനസ്സ് ഒരു പതിമൂന്ന് വർഷം പിന്നിലേക്ക്, അൽഫോൻസാമ്മയുടെ ലൊക്കേഷനിലേക്ക് എന്നെ കൊണ്ടുപോയി. വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാൻ അവസരം ഒരുക്കിയതിന് നന്ദി സാർ, ഇനി അടുത്തത് സർ സിനിമയിലേക്കും വിളിക്കുമാരിക്കും ല്ലേയെന്നുമായിരുന്നു അശ്വതി കുറിച്ചത്. എത്രയും പെട്ടെന്ന് സിനിമയില്‍ കാണാന്‍ സാധിക്കട്ടെയെന്നായിരുന്നു ആരാധകരും പറയുന്നുണ്ട്. മിഥുനും ബോബൻ സാമൂവലിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി അശ്വതി തന്റെ പുതിയ സന്തോഷം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം തന്റെ മേക്കോവറിനെക്കുറിച്ച് പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. മനസ്സിൽ ഉറച്ച തീരുമാനവും, പല ഇഷ്ട്ടങ്ങൾ ത്യജിക്കാനുള്ള മനസ്സും ഉണ്ടോ?? ആരുടേം പിന്നാലെ ഡയറ്റ് ചാർട്ടിനു നടക്കേണ്ട ആവശ്യമില്ല. പലരും എന്നോട് മെലിഞ്ഞത് എങ്ങനെ ആണ്, പറഞ്ഞു തരുമോ എന്നൊക്ക ചോദിച്ചു മെസ്സേജ് അയക്കാറുണ്ട്. ഞാൻ ചെയ്ത ഡയറ്റ് ഏതാണെന്നു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. പക്ഷെ ആ ഡയറ്റ് ചിലപ്പോൾ നിങ്ങൾക്ക് പറ്റി എന്ന് വരില്ല അഥവാ പറ്റിയാലും ഇന്ന ഡയറ്റ് ആണ് ചെയ്യുന്നതെന്ന് ആരോടെങ്കിലും പറഞ്ഞാലോ അറിഞ്ഞാലോ അത് അപകടം ആണെന്ന് പറഞ്ഞു തരാനെ ആൾക്കാർ ഉണ്ടാകൂ.

ഞാനായിട്ട് ഒരാൾക്ക് ഒരു ദോഷം ഉണ്ടാകാൻ പാടില്ല എന്നത് കൊണ്ട് എനിക്ക് മെസ്സേജ് അയക്കുന്നവരോട് ഒന്നേ പറയാനുള്ളു അതാണ്‌ ഏറ്റവും മുകളിൽ പറഞ്ഞ കാര്യം നമ്മുടെ മനസ്സ് . മെലിയണം എന്ന ഉത്തമ ബോധത്തോടെ നിങ്ങള്ക്ക് യോജിക്കുന്ന രീതിയിൽ ഭക്ഷണം ക്രമീകരിച്ചു വ്യായാമം ചെയ്തും ശരീര ഭാരം നില നിർത്താൻ ശ്രമിക്കുക. എല്ലാവർക്കും നല്ല ആരോഗ്യം തമ്പുരാൻ നൽകട്ടെ എന്നും അശ്വതി കുറിച്ചിരുന്നു.

about aswathy

More in Malayalam

Trending

Recent

To Top