Connect with us

പച്ച മലയാളത്തില്‍ പറഞ്ഞാല്‍ നമ്മുടെ മനസ്സില്‍ ഉറച്ച തീരുമാനവും, പല ഇഷ്ടങ്ങള്‍ ത്യജിക്കാനുള്ള മനസും വേണം ; നടി അശ്വതിയുടെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ !

Malayalam

പച്ച മലയാളത്തില്‍ പറഞ്ഞാല്‍ നമ്മുടെ മനസ്സില്‍ ഉറച്ച തീരുമാനവും, പല ഇഷ്ടങ്ങള്‍ ത്യജിക്കാനുള്ള മനസും വേണം ; നടി അശ്വതിയുടെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ !

പച്ച മലയാളത്തില്‍ പറഞ്ഞാല്‍ നമ്മുടെ മനസ്സില്‍ ഉറച്ച തീരുമാനവും, പല ഇഷ്ടങ്ങള്‍ ത്യജിക്കാനുള്ള മനസും വേണം ; നടി അശ്വതിയുടെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ !

കുങ്കുമപൂവിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധ നേടിയ നടിയാണ് അശ്വതി. നിരവധി സീരിയലുകളില്‍ നായികയായും വില്ലത്തിയായിട്ടുമൊക്കെ തിളങ്ങിയ അശ്വതി ഇപ്പോൾ സോഷ്യല്‍ മീഡിയയിലാണ് സജീവം. കഴിഞ്ഞ ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ അശ്വതി എഴുതുന്ന റിവ്യൂസ് വലിയ ഹിറ്റായിരുന്നു . ഇപ്പോഴിതാ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് അശ്വതി.

ഇപ്പോൾ ശരീരഭാരം നിയന്ത്രിച്ചുള്ള തിരിച്ച് വരവ് നടത്തിയിട്ടുള്ള അശ്വതിയെയാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുക. തന്റെ മാറ്റം കണ്ട് ഡയറ്റ് പ്ലാന്‍ ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും പുതിയ എഴുത്തിലൂടെ അശ്വതി നൽകുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇപ്രകാരമാണ്,

‘It’s not about perfect. It’s about effort. And when you bring that effort every single day, that’s where transformation happens. That’s how change occurs…. അങ്ങനൊക്കെ ഇംഗ്‌ളീഷില്‍ പറയാം പച്ച മലയാളത്തില്‍ പറഞ്ഞാല്‍ നമ്മടെ മനസ്സില്‍ ഉറച്ച തീരുമാനവും, പല ഇഷ്ടങ്ങള്‍ ത്യജിക്കാനുള്ള മനസ്സ് ഉണ്ടോ? ആരുടെയും പിന്നാലെ ഡയറ്റ് ചാര്‍ട്ടിനു നടക്കേണ്ട ആവശ്യമില്ല.

പലരും എന്നോട് മെലിഞ്ഞത് എങ്ങനെ ആണ്, പറഞ്ഞു തരുമോ എന്നൊക്ക ചോദിച്ചു മെസ്സേജ് അയക്കാറുണ്ട്. ഞാന്‍ ചെയ്ത ഡയറ്റ് ഏതാണെന്നു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.. പക്ഷെ ആ ഡയറ്റ് ചിലപ്പോള്‍ നിങ്ങള്‍ക്ക് പറ്റി എന്ന് വരില്ല. അഥവാ പറ്റിയാലും ഇന്ന ഡയറ്റ് ആണ് ചെയ്യുന്നതെന്ന് ആരോടെങ്കിലും പറഞ്ഞാലോ അറിഞ്ഞാലോ അത് അപകടം ആണെന്ന് പറഞ്ഞു തരാനെ ആള്‍ക്കാര്‍ ഉണ്ടാകൂ.

ഞാനായിട്ട് ഒരാള്‍ക്ക് ഒരു ദോഷം ഉണ്ടാകാന്‍ പാടില്ല എന്നത് കൊണ്ട് എനിക്ക് മെസ്സേജ് അയക്കുന്നവരോട് ഒന്നേ പറയാനുള്ളു അതാണ് ഏറ്റവും മുകളില്‍ പറഞ്ഞ കാര്യം നമ്മുടെ മനസ്സ്. മെലിയണം എന്ന ഉത്തമ ബോധത്തോടെ നിങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ ഭക്ഷണം ക്രമീകരിച്ചു വ്യായാമം ചെയ്തും ശരീര ഭാരം നില നിര്‍ത്താന്‍ ശ്രമിക്കുക. എല്ലാവര്‍ക്കും നല്ല ആരോഗ്യം തമ്പുരാന്‍ നല്‍കട്ടെ…’ എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അശ്വതി പറയുന്നത്.

about aswathy

More in Malayalam

Trending

Recent

To Top