Malayalam
കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തില്‍ മകള്‍ ജനിച്ചു; പക്ഷെ ഈ ചോദ്യം പോലെ തന്നെ ആ മകളെ നഷ്ടപ്പെട്ടു; അതൊക്കെ എങ്ങനെയാണെന്ന് ഇപ്പോഴും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല; പക്രു പറയുന്നു!
കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തില്‍ മകള്‍ ജനിച്ചു; പക്ഷെ ഈ ചോദ്യം പോലെ തന്നെ ആ മകളെ നഷ്ടപ്പെട്ടു; അതൊക്കെ എങ്ങനെയാണെന്ന് ഇപ്പോഴും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല; പക്രു പറയുന്നു!
മലയാള സിനിമയിൽ പകരക്കാരനില്ലാത്ത നായകനാണ് ഗിന്നസ് പക്രു. നടന് എന്നതിലുപരി ഇപ്പോൾ ഒരു മികച്ച സംവിധായകന് കൂടിയായിരിക്കുകയാണ് . പരിമിതികളില്‍ നിന്നും ലോകം അറിയപ്പെടുന്ന നിലയിലേക്ക് എത്താന്‍ പക്രുവിന് സാധിച്ചിരുന്നു. ഇപ്പോഴിതാ കുടുംബസമേതം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് താരം. ഭാര്യ ഗായത്രിയുടെയും മകള്‍ ദീപ്ത കീര്‍ത്തിയുടെയും കൂടെ യൂട്യൂബ് ചാനലില്‍ പുതിയ വീഡിയോയുമായിട്ടാണ് നടന് എത്തിയത്.
സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചത് മുതല്‍ ക്യു ആന്‍ഡ് എ വീഡിയോ ചെയ്യണമെന്നുള്ള ആവശ്യം ഉയര്‍ന്ന് വന്നിരുന്നു. പലപ്പോഴും ഓരോ ചോദ്യങ്ങള്‍ക്കും മറുപടി പറയണമെന്ന് വിചാരിച്ചെങ്കിലും അത് നടന്നില്ല. ഇപ്പോള്‍ ഭാര്യയും മകളും ഇത് ചെയ്യാമെന്ന് പറുയകയായിരുന്നു. അങ്ങനെയാണ് കുടുംബസമേതം താന്‍ എത്തിയതെന്നും പക്രു പറയുന്നു. ആരാധകരുടെ ഓരോ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടികള്‍ നല്‍കിയതിനൊപ്പം തന്റെ ജീവിതത്തിലെ ചില നിര്‍ണായകമായ സന്ദര്‍ഭങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു.
ഭാര്യയുടെ പേര് ഗായത്രി എന്നാണെങ്കിലും സിമി എന്നാണ് ഞാന്‍ വിളിക്കുന്നത്. സിമിയാണ് ആദ്യം ചോദ്യങ്ങളുമായി എത്തിയത്. പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ അമ്മ ഉണ്ടാക്കുന്ന അവിയലും മീന്‍ കറിയുമൊക്കെ ആണ്. അടുത്ത എപ്പിസോഡില്‍ മകള്‍ ദീപ്ത കീര്‍ത്തി ഉണ്ടാക്കുന്ന മീന്‍ കറിയുടെ വീഡിയോ ഇടാമെന്നും താരം പറഞ്ഞിരുന്നു. അടുത്ത ചോദ്യം ജീവിതത്തില്‍ ഒരെത്തും പിടികിട്ടാതെ നില്‍ക്കുന്നവര്‍ക്ക് എന്ത് വിജയമന്ത്രമാണ് കൊടുക്കാനുള്ളത് എന്നയിരുന്നു.
നമ്മള്‍ക്ക് ഇപ്പോഴും അത്തരം അവസ്ഥകള്‍ ഉണ്ടാവാറുണ്ട്. കാരണം ഉയരത്തിലുള്ള ഒന്നും എടുക്കാന്‍ സാധിക്കില്ല. വിശ്വാസമുള്ളവരോട് നമുക്ക് ഉപദേശം ചോദിക്കാം. നമുക്ക് തന്നെ സ്വന്തമായി വഴികള്‍ തിരഞ്ഞെടുക്കാന്‍ പറ്റും. അത് ഓരോരുത്തരും സ്വയം തീരുമാനിക്കുന്നതാണെന്നും നടന് പറഞ്ഞു. ഭാര്യയുടെയും മകളുടെയും ബെസ്റ്റ് ക്വാളിറ്റി എന്താണ് എന്നുള്ളതായിരുന്നു അടുത്ത ചോദ്യം.
മകളുടെ കാര്യമായാലും വീട്ടിലെ കാര്യമായാലും എല്ലാം മാനേജ് ചെയ്യുന്ന ആള് ഗായത്രിയാണ്. ഞാന്‍ പ്രോഗ്രാമുകളുമായി പോയി വീട്ടില്‍ ഇല്ലാതെ വരുമ്പോള്‍ ഇവര്‍ കൈകാര്യം ചെയ്ത് പോവാറുണ്ട്. പലപ്പോവും മോളുടെ സ്കൂളിലെ പരിപാടികള്‍ക്ക് എനിക്ക് പോവാന്‍ പറ്റാറില്ല. അപ്പോഴൊക്കെ ഗായത്രിയാണ് പോവുന്നത്. എന്നെ ഇവര്‍ രണ്ടാളും നന്നായി മനസിലാക്കിയിട്ടുണ്ട്. അത് തന്നെയാണ് ഇവരുടെ ബെസ്റ്റ് ക്വാളിറ്റി. അച്ഛന് ഇങ്ങനെയാണ്, അച്ഛന്റെ ജോലി ഇതാണെന്ന് മോള്‍ക്കും അറിയാം. ഞാനെന്ന വ്യക്തി ഇങ്ങനെയാണെന്ന് ആദ്യം ഗായത്രി മനസിലാക്കി. പിന്നെ മോള് വന്നപ്പോള്‍ കുറെ കാലം ഒരു കൂട്ടുകാരനെ പോലെയാണ് എന്നെ കണ്ടത്. കുറച്ച് കൂടി മുതിര്‍ന്നപ്പോഴാണ് പക്വത വന്നതെന്നും പക്രു പറയുന്നു.
പക്രുവിന്റെയും ഗായത്രിയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങളെ കുറിച്ചും ചോദ്യം വന്നിരുന്നു. ‘കല്യാണം കഴിഞ്ഞതിന് ശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് വലിയൊരു സന്തോഷ വാര്‍ത്ത ഉണ്ടാവുന്നത്. ഞങ്ങള്‍ക്കൊരു മകളുണ്ടായി എന്നതാണ് അത്. ഞങ്ങള്‍ രണ്ടാളെയും സംബന്ധിച്ച് വലിയ സന്തോഷം കിട്ടിയ കാര്യം ആയിരുന്നു. പക്ഷേ ഈ ചോദ്യം പോലെ തന്നെ ആ മകളെ നഷ്ടപ്പെട്ടു എന്നതാണ് ഏറ്റവും വേദനയുണ്ടായ കാര്യം. ജനിച്ച് 15 ദിവസം കഴിഞ്ഞ് ആ മകള്‍ പോയി. ആ അവസ്ഥയെ ഞങ്ങളങ്ങ് തരണം ചെയ്തു. അതൊക്കെ എങ്ങനെയാണെന്ന് ഇപ്പോഴും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്നുമായിരുന്നു പക്രു പറഞ്ഞത്.
about pakru
