കഥയുടെ ആശയം നടനോട് പറഞ്ഞു, ആ കഥയുടെ ത്രെഡ് വികസിപ്പിക്കാന്‍ കുറച്ചധികം സമയമെടുക്കും; ഷാരൂഖ് ഖാനൊപ്പം പുതിയ സിനിമ; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ആഷിഖ് അബു

ഷാരൂഖ് ഖാനുമായി ചെയ്യുന്ന പുതിയ സിനിമയെ കുറിച്ച് സംവിധായകന് ആഷിക്ക് അബു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷാരുഖ് ചിത്രത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
കഥയുടെ ആശയം പങ്കുവച്ചിട്ടുണ്ടെന്നും കോവിഡ് കാരണമാണ് താരവുമായുള്ള കൂടിക്കാഴ്ചകള്‍ സാധിക്കാത്തതെന്നും ആഷിക്ക് അബു പറഞ്ഞു.
‘ഷാരൂഖുമായി ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. കഥയുടെ ആശയം നടനോട് പറഞ്ഞു. ആ കഥയുടെ ത്രെഡ് വികസിപ്പിക്കാന്‍ കുറച്ചധികം സമയമെടുക്കും. കോവിഡ് വന്നതോടെ നടനുമായുള്ള കൂടുതല്‍ കൂടിക്കാഴ്ചകള്‍ വൈകി. മാത്രമല്ല ഷാരൂഖ് ഖാന്റെ സിനിമ ഷെഡ്യൂളുകള്‍ മാറിയതിനാല്‍ ബാക്കി നടപടികള്‍ ഉണ്ടാകാന്‍ താമസമെടുക്കും.’ ആഷിക്ക് അബു പറഞ്ഞു.
പ്രശസ്ത എഴുത്തുകാരന് ശ്യാം പുഷ്കരനായിരുക്കും ഈ പ്രോജക്ടിന് വേണ്ടി തിരക്കഥയൊരുക്കുന്നതെന്നും, ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ഈ പ്രോജക്റ്റ് സംഭവിക്കുമെന്നും ആഷിഖ് അബു വ്യക്തമാക്കി. ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നാരദന്’ ആണ് ആഷ്ഖ് അബുവിന്റേതായി റിലീസ്ന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച 3ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...