Connect with us

ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവെച്ചു… മഞ്ചാടികുട്ടിയെ കാണാൻ മഞ്ജു ഓടിയെത്തി! വീഡിയോ വൈറൽ

Malayalam

ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവെച്ചു… മഞ്ചാടികുട്ടിയെ കാണാൻ മഞ്ജു ഓടിയെത്തി! വീഡിയോ വൈറൽ

ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവെച്ചു… മഞ്ചാടികുട്ടിയെ കാണാൻ മഞ്ജു ഓടിയെത്തി! വീഡിയോ വൈറൽ

മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ആരാധകർക്ക് മഞ്ജുവിനോട് ഒരു പ്രത്യേക താല്പര്യമുണ്ട്. തിരിച്ചും അത് അങ്ങനെ തന്നെയാണ്.

ഇപ്പോഴിതാ തന്റെ കടുത്ത ആരാധികയായ കൊച്ചുമിടുക്കിയെ കാണാൻ ഒടുവിൽ നേരിട്ടെത്തിയിരിക്കുകയാണ് സൂപ്പർസ്റ്റാർ മഞ്ജുവാര്യർ. താരത്തിന്റെ വലിയ ആരാധികയാണ് മഞ്ചാടി കുട്ടി. തന്റെ കുട്ടിയാരാധികയ്ക്ക് മഞ്ചാടിയെന്ന പേര് നൽകിയതും മഞ്ജുവാണ്.

മഞ്ചാടി കുട്ടിയുടെ പിറന്നാളിന് മഞ്ജു നൽകിയ സർപ്രൈസ് ഒരു വീഡിയോ കോൾ ആയിരുന്നു. ആ വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, മഞ്ചാടിയെ നേരിട്ട് കാണാനെത്തിയ മഞ്ജുവിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

സിനിമ തിരക്കുകൾക്കിടയിൽ നിന്നാണ് മഞ്ജു തന്റെ ആരാധികയെ കാണാണ് എത്തിയത്. ആയിഷയെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മഞ്ജു ഇപ്പോൾ. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷയുടെ രചന ആഷിഫ് കക്കോടിയാണ്. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തിയത് പ്രഭുദേവയാണ്. നീണ്ട ഇടവേളക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്യുന്നത്.

ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയയാണ് ചിത്രം നിർമ്മിക്കുന്നത്. ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളും ആയിഷയുടെ നിർമ്മാണപങ്കാളികളാണ്. ഛായാഗ്രഹണം വിഷ്ണു ശർമ, എഡിറ്റർ അപ്പു എൻ ഭട്ടതിരി , കലാ സംവിധാനം മോഹൻദാസ് , വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യർ, ഗാന രചന ബി കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവർ നിർവ്വഹിക്കുന്നു. യുഎഇയ്ക്ക് പുറമെ ഡൽഹി, ബോംബെ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷാപതിപ്പുകളും ചിത്രത്തിനുണ്ട്.

More in Malayalam

Trending

Recent

To Top