Malayalam
സഥിരമായി ഒരു പെൺകുട്ടി മെസേജ് അയക്കുന്നുണ്ട്; ആ പെൺകുട്ടിയുടെ പേര് ഇതാണ്! വെളിപ്പെടുത്തി ഉപ്പുംമുളകും താരം അൽ സാബിത്ത് !
സഥിരമായി ഒരു പെൺകുട്ടി മെസേജ് അയക്കുന്നുണ്ട്; ആ പെൺകുട്ടിയുടെ പേര് ഇതാണ്! വെളിപ്പെടുത്തി ഉപ്പുംമുളകും താരം അൽ സാബിത്ത് !
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ എല്ലാവരും ഒരു പോലെ ഇഷ്ടപെട്ട പരമ്പരയാണ് ‘ഉപ്പും മുളകും’. ബാലുവിനേയും നീലുവിനേയും മുടിയനേയും ലെച്ചുവിനേയും കേശുവിനേയും ശിവയേയും പാറുക്കുട്ടിയേയും എല്ലാം പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്.
ഈ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അല്‍ സാബിത്ത്. കേശു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബാലതാരം ശ്രദ്ധേയനാവുന്നത്. ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളൊക്കെ ഏറ്റെടുത്ത് ജീവിക്കാന്‍ തുടങ്ങിയ താരത്തെ കുറിച്ച് മുന്‍പും വാര്‍ത്തകള്‍ വന്നിരുന്നു. ഉമ്മയുടെ ഏക ആശ്രയമായ താരം ഇപ്പോള്‍ എരിവും പുളിയും എന്ന പരമ്പരയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
സീ കേരളം ചാനലില്‍ ഉപ്പും മുളകിന്റെയും അതേ ടീം ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പരമ്പരയാണ് എരിവും പുളിയും. ഇതിന്റെ ലൊക്കേഷനില്‍ നിന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ കരിയറിനെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചുമൊക്കെ അല്‍ സാബിത്ത് തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഏതെങ്കിലും പെണ്‍കുട്ടികള്‍ മെസേജ് അയക്കാറുണ്ടോ എന്ന ചോദ്യത്തിനും താരം കൃത്യമായ ഉത്തരം പറഞ്ഞിട്ടുണ്ട്.
‘അല്‍ സാബിത്തിന് പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ശേഷമാണ് പ്രായത്തെ കുറിച്ചുള്ള ചോദ്യം വരുന്നത്. എനിക്ക് പതിനാല് വയസ് ആയെന്നാണ് അല്‍സാബിത്ത് പറയുന്നത്. ഈ പ്രായത്തില്‍ പ്രേമം പ്രണയം എന്നൊന്നും ചോദിക്കാന്‍ പാടില്ലായിരുന്നു എന്നാണ് പ്രായത്തെ കുറിച്ച് കേട്ടപ്പോള്‍ അവതാരകയുടെ മറുപടി. ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കല്ലേ എന്ന് താരവും പറഞ്ഞു. സ്വന്തമായി ഫോണ്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് അല്‍സാബിത്ത് മറുപടി കൊടുത്തത്. ഫോണില്‍ മെസേജുകളും വരാറുണ്ട്. ഏറ്റവും കൂടുതല്‍ മെസേജ് വരുന്നത് ഒരു പെണ്‍കുട്ടിയില്‍ നിന്നാണ്. പേര് ബീന. എന്റെ അമ്മയായി വരും.
അതേ സമയം തന്റെ നമ്പര്‍ അത്ര ഫേമസ് അല്ലെന്നാണ് താരം പറയുന്നത്. എല്ലായിടത്തും അമ്മയുടെ നമ്പറാണ് കൊടുത്തിരിക്കുന്നത്. അതിലേക്ക് ഇടയ്ക്ക് കുറച്ച് പെണ്‍കുട്ടികള്‍ മെസേജ് അയച്ചു എന്നാണ് പറയുന്നത്. അതൊന്നും ശ്രദ്ധിക്കാറില്ല. എന്റെ നമ്പര്‍ ആര്‍ക്കും കിട്ടാന്‍ യാതൊരു വഴിയുമില്ല. നാലഞ്ച് സുഹൃത്തുക്കള്‍ക്കും പിന്നെ സെറ്റിലുള്ളവരുടെയും കൈയ്യില്‍ മാതമേ തന്റെ നമ്പര്‍ ഉള്ളു എന്നാണ് അല്‍ സാബിത്ത് പറയുന്നത്.
സിനിമ നടന്‍ ആവണമെന്നാണ് ആഗ്രഹം. ആ പാഷനും ഉണ്ട്. ഇനി പഠിച്ച് എന്തെങ്കിലും ആവണമെന്നുണ്ട്. നന്നായി പഠിക്കാറുണ്ടെന്നും താരം സൂചിപ്പിച്ചു. ഒരു സിവില്‍ സര്‍വീസ് എടുക്കണമെന്നും ഐഎഎസ്, ഐപിഎസ് ഓഫീസര്‍ ആവണമെന്നാണ് കരുതുന്നത്. പ്ലാന്‍ ബി സിനിമയാണ്. ഇതുവരെ വിളിച്ച സിനിമകളിലെല്ലാം താന്‍ പോയി അഭിനയിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍ സിനിമയുടെ ലൊക്കേഷന്‍ ഒക്കെ അടിപൊളി ആയിരുന്നു. നടന്‍ വിജയിയുടെ ആരാധകനാണ് ഞാന്‍. അദ്ദേഹം ചെയ്ത സിനിമകളും കഥാപാത്രങ്ങളുമെല്ലാം എനിക്കും ചെയ്യാന്‍ ആഗ്രഹം തോന്നിയിട്ടുണ്ട്.
about alsabith
