serial
ആഹാ എന്താ രസം; വക്കീലും പോലീസും അപർണ്ണയുടെ രഹസ്യ കാമുകനെ തേടിയിറങ്ങിയിട്ടുണ്ട്; ഇനി വേണ്ടത് ടോണി അനുപമ പ്രണയം ; അമ്മയറിയാതെ ടീമിനോട് പ്രേക്ഷകർക്ക് പറയാനുള്ളത്!
ആഹാ എന്താ രസം; വക്കീലും പോലീസും അപർണ്ണയുടെ രഹസ്യ കാമുകനെ തേടിയിറങ്ങിയിട്ടുണ്ട്; ഇനി വേണ്ടത് ടോണി അനുപമ പ്രണയം ; അമ്മയറിയാതെ ടീമിനോട് പ്രേക്ഷകർക്ക് പറയാനുള്ളത്!
അങ്ങനെ കുറച്ചു നാളത്തെ ത്രില്ലിംഗ് എപ്പിസോഡുകൾ കണ്ടു മടുത്തതുകൊണ്ട് നിങ്ങൾക്കിനി ചിരിച്ചു രസിക്കാൻ പുത്തൻ ട്രാക്ക് വന്നിരിക്കുകയാണ്… അമ്മയറിയാതെ പരമ്പര ട്വിസ്റ്റുകളും സസ്പൻസുകളും നിറഞ്ഞതാണ് . അതിനി പ്രണയത്തിലായാലും അങ്ങനെ മാത്രമേ കാണിക്കാൻ സാധിക്കൂ. അതുകൊണ്ടു നിങ്ങൾക്ക് ഇന്ന് അലീന അമ്പാടി പ്രണയത്തിനിടയിലെ ട്വിസ്റ്റുകൾ കാണാം..
പ്രൊമോയിൽ കാണിച്ച പോലെ അലീനയും അമ്പാടിയും വിനയൻ കേസ് കാര്യങ്ങളൊക്കെ കാര്യമായിട്ട് സംസാരിക്കാൻ കയറിയതാണ് , അപ്പോൾ അവിടെ വിനീതും അപർണ്ണയും ഐസ് ക്രീം പരസ്പരം കൊടുത്തു പ്രണയിക്കുന്നു… ഇവിടെ ഇപ്പോൾ പ്രണയിക്കാൻ ഇറങ്ങിയിരിക്കുന്നത് വിനീതും അപർണ്ണയും ആണല്ലോ…
പക്ഷെ ആ ഒരു ട്രാക്ക് അടിപൊളി ആണ്.. വക്കീലും ഭാവി ഐ പി എസ് മാഷും കൂടി അപർണ്ണയുടെ കാമുകനെ തേടി നടക്കുന്നു… കാമുകനെ കണ്ടത്തുക എന്നതാണ് ഇപ്പോഴുള്ള അവരുടെ മിഷൻ. ഇതിലെ ട്വിസ്റ്റ് ഈ തിരുവനതപുരത്ത് ആക കുറച്ചു സ്ഥലങ്ങളെ ഉള്ളെന്നു തോന്നുന്നു. കറെക്റ്റ് അപർണ്ണയും വിനീതും പോകുന്ന ഇടങ്ങളിൽ എല്ലാം അലീനയും അമ്പാടിയും ഉണ്ട്.
ഇതൊക്കെ കലങ്ങി തെളിയുമ്പോൾ വിനീത് തന്നെയാണ് അപർണ്ണയുടെ കള്ളക്കാമുകൻ എന്നറിയുമ്പോൾ ഉള്ള അവസ്ഥ ആണ് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ ഓർത്തത്. അത് ഓർക്കാൻ കാരണം, വിനീത് എത്ര നല്ല പയ്യനായിരുന്നു.. എന്ന് അമ്പാടി പറയുന്ന ഒരു സീൻ ഉണ്ട്.. ആ നല്ല പയ്യൻ തന്നെയാ അമ്പാടി ചേട്ടാ ഇത് .. എന്ന് അപർണ്ണ തിരിച്ചു പറയുന്ന ദിവസം കാണിക്കുമ്പോൾ ഈ ട്രാക്കിലെ ബോർ അടി മാറാൻ സാധ്യതയുണ്ട്.
പിന്നെ ഇന്നലത്തെ എപ്പിസോഡ് തുടക്കം മുതൽ സൂപർ ആയിരുന്നു. അതിനു കാരണം അലീനയും അമ്പാടിയും മാത്രമാണ് എന്ന് പറയാൻ പറ്റില്ല. അലീന – പപ്പാ കോമ്പോ , അവിടെ എനിക്ക് അലീനയെക്കാൾ ഇഷ്ടം ആ പപ്പയെ ആണ്. എന്തും തുടന്നുപറയാൻ ധൈര്യം തരുന്ന… എല്ലാ വിഷയങ്ങളെയും സമാധാനത്തോടെ കേൾക്കുന്ന… കാലത്തിനനുസനിച്ചു മാറ്റങ്ങളെയും ഉൾക്കൊണ്ട് ഉപദേശം തരുന്ന ഒരു പപ്പാ.. അതാണ് പീറ്റർ പപ്പാ..
അലീനയുടെ സംസാരവും കൂടി ചേരുമ്പോൾ പീറ്റർ പപ്പാ അടിപൊളിയാണ്.. പിന്നെ അലീന – നീരജ അമ്മ കോമ്പോ, നീരജ അമ്മയെ തമാശയായിട്ട് ചോറെടുക്കട്ടെ… സാരി എടുക്കട്ടേ എന്നൊക്കെ പറഞ്ഞാലും.. ഒരു കാര്യം ഉണ്ട്… നമ്മുടെ ഒക്കെ അമ്മമാരും ഇങ്ങനെ തന്നെയല്ലേ… കഴിച്ചിട്ട് പോ മോളെ… എന്ന് വിളിച്ചു കൂവും…
പിന്നെ ഏറ്റവും പൊളി അമ്പാടി – ശങ്കരൻ മാമ – ദ്രൗപതി അമ്മ കോമ്പോ… അവരുടെ സംസാരം കേട്ടിരുന്നു കുറച്ചു കൗണ്ടർ പഠിക്കാം.. സംസാരം മാത്രമല്ല… ശങ്കരൻ മാമയും അമ്പാടിയും തമ്മിലുള്ള നോട്ടത്തിൽ പോലും ഒരു കമ്മ്യൂണികേഷൻ ഉണ്ട്. ഇന്നലത്തെ എപ്പിസോഡും ചിരിപ്പിച്ചു ഒരു വഴിയാക്കി തന്നിട്ടുണ്ട്…
പിന്നെ അധീന കോമ്പോ, അവരുടെ കോംബോ സീൻ അല്പം പിശുക്കിയെ കാണിക്കൂ.. എന്നാലും അവരുടെ സംസാരവും ചിരിയും ഒരു സ്‌പെഷ്യൽ ആണ്. പിന്നെ ഇന്നലെ ഡൊമനിക് സാർ അല്പം ടെൻഷൻ ആക്കി.. പല പ്രേക്ഷകരും പറയുന്നത് മേയർ വിനയനെ കൊന്നു എന്നാക്കാം എന്നൊക്കെയാണ്. ആ ചാൻസ് കഥയിൽ കാണുന്നുണ്ട്. പക്ഷെ അപ്പോൾ എന്തിനു എന്നുള്ള ചോദ്യം വരുകയില്ലേ?
അതേതായാലും ഇനി ഇപ്പോഴൊന്നും കാണിക്കാൻ സാധ്യതയില്ല., വിനീത് വന്നിട്ടുണ്ട്.. ഇനി വിനീത് കാമുകനാടാ കാമുകൻ … അതുപോലെ എത്രയും പെട്ടന്ന് ടോണിയെ കഥയിലേക്ക് കൊണ്ടുവരണം ടീമേ… എല്ലാ പ്രേക്ഷകരും ടോണി അനുപമ കോംബോ ആഗ്രഹിക്കുന്നുണ്ട്. അപ്പോൾ ഇതുകേൾക്കുവാണെങ്കിൽ അതിൽ ഒരു തീരുമാനം അമ്മയറിയാതെ ടീം എടുക്കുക.. ടോണി ചേട്ടാ വേഗം വായോ.
about ammayariyathe
