Malayalam
അഞ്ജലി നായര്‍ വിവാഹിതയായി; തുളസിമാല ചാർത്തി ഭർത്താവിനൊപ്പം താരം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആശംസകളുമായി ആരാധകര്‍!
അഞ്ജലി നായര്‍ വിവാഹിതയായി; തുളസിമാല ചാർത്തി ഭർത്താവിനൊപ്പം താരം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആശംസകളുമായി ആരാധകര്‍!
ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജലി നായര്‍. ഇപ്പോഴിതാ അഞ്ജലി നായര്‍ വിവാഹിതയായെന്ന റിപ്പോർട്ടുകള്‍ പുറത്തുവരികയാണ് . സഹ സംവിധായകന്‍ അജിത് രാജുവാണ് അഞ്ജലിയുടെ ഭർത്താവ്. സോഷ്യല്‍ മീഡിയയിലൂടെ അഞ്ജലിയും താനും വിവാഹിതരായതായി അജിത് തന്നെയാണ് അറിയിച്ചിരിക്കുന്നത്. അഞ്ജലിയോടൊപ്പമുള്ള ചിത്രവും അജിത് പങ്കുവച്ചിരുന്നു. 2021 നവംബറിലായിരുന്നു വിവാഹം നടന്നത്. ഇപ്പോഴാണ് വിവാഹ വാർത്ത് പുറത്ത് വിട്ടതെന്നാണ് അഞ്ജലി നായർ അറിയിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയും ആരാധകരും ഇപ്പോൾ താരത്തിന് ആശംസകളുമായി എത്തുകയാണ് .ബാല താരമായാണ് അഞ്ജലി സിനിമയിലെത്തുന്നത്. പിന്നീട് മോഡലായും അവതാരകയായും മികവ് തെളിയിച്ച അഞ്ജലി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലൂടെയായിരുന്നു അഞ്ജലി നായികയായി മാറുന്നത്. നെല്ല് എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറുന്നത്.
സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് തിരികെ എത്തുന്നത്. പിന്നീട് വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം, ടേക്ക് ഓഫ്, ദൃശ്യം 2, കാവല്‍് തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അഞ്ജലി. ഇന്ന് പുറത്തിറങ്ങിയ ആറാട്ട് ആണ് അഞ്ജലിയുടെ ഏറ്റവും പുതിയ സിനിമ.
ആറാട്ടിന് പിന്നാലെ റാം, അവിയല്‍, കൊച്ചാള്‍, തുടങ്ങി നിരവധി സിനിമകള്‍ അഞ്ജലിയുടേതായി അണിയറയിലുണ്ട്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള അഞ്ജലി വികൃതി എന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും കൂടിയായിരുന്നു. രണ്ട് തമിഴ് സിനിമകളും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.
ലിക്വര്‍ ഐലന്റില്‍ സുരാജിന്റെ ഭാര്യയുടെ വേഷത്തിലാണ് അഞ്ജലി എത്തുന്നത്. ഇരുവരും മുമ്പും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് എത്തുകയും കയ്യടി നേടുകയും ചെയ്ത ജോഡിയാണ്. അഞ്ജലിയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും എത്തിയിട്ടുണ്ട്. 2015 ല്‍ ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരമാണ് അഞ്ജലിയെ തേടിയെത്തിയത്.
അഞ്ജലിയുടെ രണ്ടാം വിവാഹമാണിത്. അനീഷ് ഉപാസനയായിരുന്നു അഞ്ജലിയുടെ ആദ്യ ഭർത്താവ്. ഇരുവരും പിരിയുകയായിരുന്നു. ആവണിയാണ് മകള്‍. അമ്മയോടൊപ്പം മകളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികളില്‍ അഞ്ജലിയുടെ മകളായി തന്നെയായിരുന്നു ആവണിയുടെ അരങ്ങേറ്റവും.
about anjali
