Connect with us

ഗ്ലിസറിനില്ലാതെ കരഞ്ഞ സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്; അഞ്ജലി നായര്‍

Movies

ഗ്ലിസറിനില്ലാതെ കരഞ്ഞ സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്; അഞ്ജലി നായര്‍

ഗ്ലിസറിനില്ലാതെ കരഞ്ഞ സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്; അഞ്ജലി നായര്‍

ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അഞ്ജലി നായര്‍. സംവിധായകനായ അജിത്തും മക്കളായ ആവണിയും അദ്വൈികയും അടങ്ങുന്നതാണ് അഞ്ജലിയുടെ കുടുംബം. യൂട്യൂബ് ചാനലിലൂടെയായി കുടുംബത്തിലെ വിശേഷങ്ങള്‍ അഞ്ജലി പങ്കിടാറുണ്ട്. ചിത്തിയെന്ന ചിത്രത്തിലൂടെയായി വീണ്ടും സജീവമായിരിക്കുകയാണ് താരം. ദൃശ്യം 2 കണ്ട് അവര്‍ ഇങ്ങോട്ട് വന്നതാണ്. ചെന്നൈയില്‍ പോയിരുന്നു. ആക്റ്റിങ് വര്‍ക്ക്‌ഷോപ്പൊക്കെയുണ്ടായിരുന്നു.

അഞ്ജലി തന്നെയാണ് ഈ ക്യാരക്ടര്‍ ചെയ്യുന്നതെന്ന് അവര്‍ അറിയിച്ചിരുന്നു. സിനിമയുടെ കഥ കൃത്യമായി അറിയാമായിരുന്നു. ഈ കഥാപാത്രം എനിക്കിഷ്ടമായി. അതുകൊണ്ടാണ് ഏറ്റെടുത്തത്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഈ സിനിമ ഏറ്റെടുത്ത് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. ഏഴുമാസം വരെ അഭിനയിച്ചിരുന്നു. ഇത് ഇയാളുടെ സിനിമ കൂടിയാണെന്നായിരുന്നു മകളെക്കുറിച്ച് അഞ്ജലി പറഞ്ഞത്. പഴനിയില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ഡബ്ബിംഗ് സമയത്തും ഇവള്‍ ഇതേപോലെ കരഞ്ഞ് എന്റെ കൂടെയുണ്ടായിരുന്നു. ആദ്വികയെന്നാണ് മോളുടെ പേര്.

റോഡ് മാര്‍ഗമായിരുന്നു യാത്രകള്‍. ഭയങ്കരമായി ക്ഷീണമുണ്ടായിരുന്നു. എന്താണെന്ന് എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. ഷൂട്ടിനിടെ ബ്രേക്ക് കിട്ടിയപ്പോള്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ ഡോക്ടറെ കണ്ടിരുന്നു. അങ്ങനെയാണ് ഈ സന്തോഷവാര്‍ത്ത അറിഞ്ഞത്. എനിക്ക് ഭയങ്കര പേടിയായിരുന്നു. ആദ്യത്തെ രണ്ടുമാസം ഫുള്‍ വര്‍ക്കും യാത്രകളുമൊക്കെയായിരുന്നല്ലോ, അത് കുഞ്ഞിനെ ബാധിച്ചോ എന്നൊക്കെയുള്ള ആശങ്കകളുണ്ടായിരുന്നു. ടെസ്റ്റുകളെല്ലാം നടത്തി രണ്ടുപേരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്. അതിന് ശേഷമാണ് എല്ലാവരോടും പറഞ്ഞത്.

പഴനിയില്‍ തന്നെ കൊണ്ടുപോയാണ് അവളെ മൊട്ടയടിച്ചത്.
ഈ സിനിമയുടെ സെറ്റില്‍ എല്ലാവരും എന്നെ ഭയങ്കര കെയറിംഗായിരുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ എങ്ങനെ ഷൂട്ട് തീര്‍ക്കുമെന്നോര്‍ത്തായിരിക്കും എല്ലാവരും ടെന്‍ഷനടിക്കുന്നത്. ഇവിടെ അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. എന്നേക്കാളും കെയറിംഗുണ്ടായിരുന്നു അവര്‍ക്ക്. ഏഴാം മാസത്തില്‍ ശരിക്കും വയറൊക്കെ മനസിലാവും. പക്ഷേ, അതൊന്നും മനസിലാവാതെയാണ് അഭിനയിച്ചത്. ഞാന്‍ പ്രഗ്നന്റ് തന്നെയായിരുന്നോ എന്ന് എനിക്കുപോലും തോന്നിയിട്ടുണ്ട് സിനിമ കണ്ടപ്പോള്‍. മുഖത്തെ നീരൊക്കെ ചില രംഗങ്ങളില്‍ അറിയുന്നുണ്ടായിരുന്നു. പെട്ടെന്ന് അങ്ങനെ ആളുകള്‍ക്ക് മനസിലാവില്ല.

ഗ്ലിസറിനില്ലാതെ കരഞ്ഞ സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ എന്തെങ്കിലും അനുഭവങ്ങളോ, നമ്മള്‍ കടന്നുപോയ കാര്യങ്ങളെക്കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ സ്വഭാവികമായും കണ്ണീര് വരും. ചില സ്ഥലങ്ങളിലൊക്കെ എനിക്കും ഗ്ലിസറിന്‍ വേണ്ടിവന്നിട്ടില്ല. മിലിയില്‍ ഞാന്‍ ആ കുഞ്ഞിന് വാരിക്കൊടുക്കുന്ന സീന്‍, ഒപ്പത്തില്‍ ലാലേട്ടന്റെ അനുഗ്രഹം വാങ്ങുന്ന രംഗം. അങ്ങനെ കുറേയുണ്ട്. ഓരോ സിനിമയിലും എന്തെങ്കിലും ഡയലോഗോ സംഭവങ്ങളോ ടച്ചിംഗായിട്ടുള്ളത് ഉണ്ടാവുമെന്നും അഞ്ജലി പറയുന്നു.

More in Movies

Trending

Recent

To Top