Connect with us

കയ്യില്‍ കത്തിയുമായി വന്ന് ഭീഷണിപ്പെടുത്തി, വടി കൊണ്ട് മുട്ടിനിട്ട് അടിച്ചു, ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ നോക്കി; പ്രണയം നിരസിച്ചതിന്റെ പേരില്‍ ആ നടനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് അഞ്ജലി നായര്‍

Malayalam

കയ്യില്‍ കത്തിയുമായി വന്ന് ഭീഷണിപ്പെടുത്തി, വടി കൊണ്ട് മുട്ടിനിട്ട് അടിച്ചു, ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ നോക്കി; പ്രണയം നിരസിച്ചതിന്റെ പേരില്‍ ആ നടനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് അഞ്ജലി നായര്‍

കയ്യില്‍ കത്തിയുമായി വന്ന് ഭീഷണിപ്പെടുത്തി, വടി കൊണ്ട് മുട്ടിനിട്ട് അടിച്ചു, ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ നോക്കി; പ്രണയം നിരസിച്ചതിന്റെ പേരില്‍ ആ നടനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് അഞ്ജലി നായര്‍

ബാലതാരമായി എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായര്‍. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. തുടര്‍ന്ന് പരസ്യങ്ങളില്‍ സജീവമായി. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ടെലിവിഷന്‍ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങ്ങളില്‍ നിന്നാണ് അഞ്ജലി സിനിമയിലേക്കെത്തുന്നത്. 2010 ല്‍ ‘നെല്ല് എന്ന തമിഴ് സിനിമയില്‍ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്.

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ദൃശ്യം 2വിലും ശ്രദ്ധേയവേഷത്തില്‍ താരം എത്തി. ആ ചിത്രത്തിന്റെ ആദ്യ പകുതിയില്‍ ഉടനീളം നില്‍ക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്. 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം ‘ബെന്‍’ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജലിക്ക് ലഭിച്ചു. സീനിയേഴ്‌സ്, പിന്നീട് കിങ് ആന്‍ഡ് കമ്മീഷണര്‍, അഞ്ച്‌സുന്ദരികള്‍ അങ്ങനെ എല്ലാ സിനിമകളിലും അഞ്ജലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെ തന്റെ ജീവിതത്തിലുണ്ടായ ചില പ്രശ്‌നങ്ങളെ കുറിച്ച് അഞ്ജലി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തമിഴ് സിനിമയില്‍ അഭിനയിച്ച സമയത്ത് ഒരു നടന്‍ പ്രൊപ്പോസ് ചെയ്തതിനെ പറ്റിയാണ് നടി പറഞ്ഞത്. അന്ന് പ്രണയം നിഷേധിച്ചതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്.

2009 ല്‍ തമിഴിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമയിലെ വില്ലനായി അഭിനയിച്ച നടന്‍ എന്നോട് പ്രണയാഭ്യര്‍ഥന നടത്തി. ആ സിനിമയുടെ സഹനിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. ഷൂട്ട് ഇല്ലെങ്കില്‍ പോലും സെറ്റില്‍ വരാനും ബാക്കി കാര്യങ്ങളില്‍ ഇടപെടാനുമൊക്കെ പുള്ളിയ്ക്ക് സ്വതന്ത്ര്യമുണ്ടായിരുന്നു. എന്റെ ചേച്ചി നടിയാണ്. അവര്‍ ഭരതരാജിന്റെ മകനെ വിവാഹം കഴിച്ച് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. അതുപോലെ അഞ്ജലിയ്ക്കും എന്റെ പ്രണയം സ്വീകരിച്ചാല്‍ എന്താണെന്നാണ് പുള്ളി ചോദിച്ചത്.

അദ്ദേഹത്തിന്റെ ജെനുവിനായിട്ടുള്ള ചോദ്യം അങ്ങനെയായിരുന്നു. പക്ഷേ എനിക്ക് അങ്ങോട്ട് കല്യാണം കഴിച്ച് പോകാന്‍ തീരെ താല്‍പര്യം ഇല്ലാത്തത് കൊണ്ടാണ് അത് നിരസിച്ചത്. നാട്ടില്‍ അച്ഛനോടും അമ്മയോടും കൂടെ ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. സിനിമയ്ക്ക് വേണ്ടി ചെന്നൈയിലേക്ക് പോയി എന്നല്ലാതെ ആ രീതികളോട് ഒട്ടും പൊരുത്തപ്പെടാന്‍ എനിക്ക് സാധിക്കുകയില്ലെന്നാണ് അഞ്ജലി പറയുന്നത്.

പക്ഷേ അയാളെ കൊണ്ട് ഭയങ്കര ഉപദ്രവമാണ് പിന്നീട് ഉണ്ടായത്. ഞാന്‍ അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനില്‍ വരിക, എന്നിട്ട് ഭക്ഷണമോ വെള്ളമോ പോലും ഇല്ലാതെ മണിക്കൂറുകളോളം എന്നെയും നോക്കി അവിടെ ഇരിക്കും. പിന്നെ ഞാന്‍ യാത്ര ചെയ്യുന്ന വാഹനങ്ങളെ കുറിച്ച് മനസിലാക്കി അവിടെ എത്തും. ട്രെയിനില്‍ കൂടെ കയറി തള്ളിയിടാന്‍ നോക്കി. ബാഗ് എടുത്തോണ്ട് ഓടും. ഒടുവില്‍ ഇദ്ദേഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പോലീസ് പ്രൊട്ടക്ഷന്‍ വരെ ചോദിക്കേണ്ട അവസ്ഥയിലേയ്ക്ക് താനെത്തി.

ട്രെയിനില്‍ നിന്ന് കൊണ്ട് പോയ ബാഗ് അദ്ദേഹത്തിന്റെ സഹോദരി എത്തിച്ച് തരാമെന്നാണ് പറഞ്ഞത്. അങ്ങനെ പുള്ളിയുടെ അനിയത്തി വിളിച്ചിട്ട് ഞാന്‍ അങ്ങോട്ട് പോയി. അയാള്‍ അവിടെ ഇല്ലെന്നും മലേഷ്യയിലേക്ക് പോയതാണെന്നും പറഞ്ഞിരുന്നു. വീട്ടില്‍ എത്തിയപ്പോള്‍ സിനിമയുടെ പോസ്റ്റര്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു. മെയിന്‍ ഡോര്‍ കയറിയതും പുള്ളിക്കാരി പുറത്ത് നിന്ന് ഡോര്‍ ലോക്ക് ആക്കി. നോക്കുമ്പോള്‍ അകത്ത് ആ വില്ലന്‍ നില്‍ക്കുകയാണ്.

ആദ്യം പുള്ളി കൈയ്യില്‍ കരുതിയ വടി കൊണ്ട് എന്റെ മുട്ടിനിട്ട് അടിച്ചു. കൈയ്യില്‍ കത്തിയും ഉണ്ട്. അതോടെ എന്റെ ജീവിതം അവിടെ തീര്‍ന്നെന്ന് കരുതി. മരിച്ച് പോകുമെന്ന് തന്നെ കരുതി. അമ്മയും സിനിമയുടെ ബാക്കി പ്രവര്‍ത്തകരും പുറത്ത് നില്‍പ്പുണ്ടെങ്കിലും ഒച്ച വെക്കാന്‍ തന്നെ പേടിയായി. ഇനിയുള്ള സിനിമകളില്‍ ഞാന്‍ നായികയാവാമെന്ന് പറഞ്ഞ് കുറേ മുദ്രപത്രങ്ങളില്‍ ഒപ്പ് ഇടിച്ചു, ഒരു പ്രണയലേഖനം എഴുതിപ്പിച്ചു. ഇടയ്ക്ക് ഫോണ്‍ കൈയ്യില്‍ കിട്ടിയതോടെ അമ്മയെ വിളിച്ചു. അങ്ങനെയാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് അഞ്ജലി പറയുന്നത്.

അതേസമയം, സിനിമയുടെ തുടക്കത്തില്‍ അഞ്ജലിയെ കാണിച്ച് കൊണ്ട് തുടങ്ങിയാല്‍ അത് സൂപ്പര്‍ഹിറ്റാവുമെന്ന തരത്തിലൊരു പ്രചരണം ഉണ്ടായതായിട്ടാണ് നടി പറയുന്നത്. അത്തരത്തില്‍ ഇറങ്ങിയ സിനിമകള്‍ ഹിറ്റായതോടെ അത് തനിക്കുമൊരു ബാധ്യതയായെന്നും അഞ്ജലി പറയുന്നു. ഇതിനിടെ അവാര്‍ഡുകള്‍ ലഭിച്ചതോടെ തനിക്ക് പല നല്ല അവസരങ്ങളും നഷ്ടപ്പെടാന്‍ തുടങ്ങിയെന്നും നടി പറയുന്നു.

അവാര്‍ഡ് കിട്ടിയ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന സിനിമയൊന്നുമല്ലിതെന്ന് പറഞ്ഞ് ചില സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടു. നിങ്ങളെ പോലൊരാള്‍ക്ക് ഇങ്ങനെ അവാര്‍ഡൊക്കെ കിട്ടിയതിന് ശേഷം ചെയ്യാന്‍ പറ്റുന്നൊരു വേഷമല്ലെന്നാണ് ഒരു സംവിധായകന്‍ പറഞ്ഞത്. ഇതോടെ അലമാരയിലിരിക്കുന്ന അവാര്‍ഡ് എന്നെ തേടി എന്തിനാണ് വന്നതെന്ന് ചിന്തിച്ച് പോയെന്നും നടി സൂചിപ്പിച്ചു.

More in Malayalam

Trending

Recent

To Top