കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ട് പോയതായി പരാതി. അതേസമയം, പരാതി സൈജു ഉണ്ടാക്കിയ വ്യാജ കഥയാണോ ഇതെന്നും പോലീസ് പരിശോധിച്ചു വരികയാണ്.
തട്ടിക്കൊണ്ട് പോയി വിട്ടയച്ചെന്നാണ് സൈജുവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ മുനമ്പം പോലീസ് കേസെടുത്തു. ബുധനാഴ്ച കുഴുപ്പിള്ളിയിലെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയെന്നാണ് സൈജുവിന്റെ പരാതി.
മോചനദ്രവ്യമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. മോഡലുകളുടെ അപകടമരണത്തില്‍ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും.
കേസില്‍ നമ്ബര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, സൈജു തങ്കച്ചന് എന്നിവരുള്‍പ്പെടെ എട്ട് പ്രതികളാണ് ഉള്ളത്. പ്രേരണാകുറ്റം, മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മലയാളത്തിലെ നിരവധി സെലിബ്രിറ്റികളെ അഭിമുഖം ചെയ്യുക വഴി ശ്രദ്ധനേടിയ അവതാരകയാണ് വീണ മുകുന്ദൻ. യൂട്യൂബ് ചാനലിലെ അവതാരകയായിരുന്ന വീണ രസകരമായ ചോദ്യങ്ങളിലൂടെയാണ്...