Connect with us

പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്; ഹൂ ഈസ്‌ പദ്മനാഭൻ?? രൂക്ഷ പരിഹാസവുമായി രേവതി സമ്പത്ത്

Malayalam

പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്; ഹൂ ഈസ്‌ പദ്മനാഭൻ?? രൂക്ഷ പരിഹാസവുമായി രേവതി സമ്പത്ത്

പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്; ഹൂ ഈസ്‌ പദ്മനാഭൻ?? രൂക്ഷ പരിഹാസവുമായി രേവതി സമ്പത്ത്

നടിയും ഡബ്‌ള്യു സി സി അംഗവുമായ രേവതി സമ്പത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ്. താരസംഘടനയായ അമ്മയുടെ വിഷയത്തിലും മീറ്റൂ വിഷയത്തിലുമൊക്കെ കൃത്യമായ സമയത്ത് തൻ്റെ നിലപാടുകൾ തുറന്ന് പറയാറുണ്ട്. നടൻ സിദീഖിനെതിരെ ലൈംഗികാരോപണവുമായി രേവതി സമ്പത്ത് എത്തിയത് സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.

ഇപ്പോൾ ഇതാ ബുറെവി ചുഴലിക്കാറ്റിന്റെ ഭീഷണി ഒടുങ്ങിയപ്പോൾ തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയോട് നന്ദി പറഞ്ഞവരെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ചാണ് രേവതി സമ്പത്ത് എത്തിയത്. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചാണ് രേവതി ഇക്കുറി ഫേസ്ബുക്കിലൂടെ എത്തിയത് . പത്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് ബുറെവി ചുഴലിക്കാറ്റ് വീശില്ലെന്ന വിശ്വാസികളായ ഹിന്ദുക്കളുടെ ഫേസ്ബുക്ക് പോസ്റ്റിനെ കളിയാക്കിയാണ് രേവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘എന്തൊരു കോമഡിയാണെ’ന്നും ‘പദ്മനാഭന്റെ തിരുവനന്തപുരം’ എന്ന പ്രയോഗം അങ്ങേയറ്റം പരിതാപകരമാണെന്നും നടി തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

‘അനന്തപദ്മനാഭൻ കാരണം ബുറെവി ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാർ കൂവി വിളിക്കുന്നത് കുറെ കാണുന്നു.
എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ??
പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്.
ഹൂ ഈസ്‌ പദ്മനാഭൻ??
എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്.
ഞാൻ തിരുവനന്തപുരത്താണ് താമസിക്കുന്നത്.
ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യർക്ക്‌ പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാൻ പറ്റില്ല.
ഭൂമിയെ ഞങ്ങൾക്കാവശ്യമുണ്ട്, ഭൂമിയ്ക്ക് ഞങ്ങൾ മനുഷ്യരെയും. പരസ്പരം കൈമാറുന്ന സ്നേഹമാണ് സഹവാസം. അധികാരവും വെട്ടിപിടിക്കലുകളുമല്ല. വെട്ടിപിടിച്ചാലും എന്നെന്നേക്കുമല്ല ഒന്നും.ഈ ഭൂമിയിലേക്ക് ലയിച്ചു പാറിപറക്കും ഓരോ മനുഷ്യരും.അന്ന് സ്വന്തം ചാരം പോലും ഒരിടത്ത് കിടക്കില്ല. എല്ലാ അതിർവരമ്പുകൾക്കുമപ്പുറം അലിഞ്ഞു ചേരുമത്‌.
അപ്പോഴാണ് ഏതോ ഒരു പദ്മനാഭനെ കോൺട്രാക്ട് ഏൽപ്പിക്കുന്നത്. ഈ പദ്മനാഭൻ കൊറോണ തിരുവനന്തപുരത്ത് നിറഞ്ഞപ്പോൾ സ്വർണ കമ്പളിയിൽ മൂടിപ്പുതച്ച് കലവറയിൽ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ?? !!!’

അതെ സമയം തന്നെ കഴിഞ്ഞ ദിവസം നടി മംമ്ത മോഹന്‍ദാസിനേയും വിമർശിച്ച് രേവതി എത്തിയിരുന്നു
ഒരു എംഫ്എം റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിനിടെ നടി മംമ്ത മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശങ്ങൾക്കാണ് വഴി തെളിയിച്ചത്
സ്ത്രീകള്‍ എന്തിനാണ് എപ്പോഴും പരാതി പറയുന്ന

Continue Reading
You may also like...

More in Malayalam

Trending