നടിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ് !!
By
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ് പുതിയ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.
സ്ത്രീകൾ മലയാള സിനിമയിൽ നേരിട്ടുകൊണ്ടിരുന്ന ചൂഷണങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗീക ചൂഷണം നടക്കുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്.
ഇതിനോടകം തന്നെ പലരുടെയും ക്രൂരകൃത്യങ്ങൾ വെളിച്ചത്തായിട്ടുണ്ട്. യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.
നടൻ സിദ്ദിഖിനെതിരെ കൂടുതൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച യുവനടി രേവതി സമ്പത്ത്. സിദ്ദിഖ് കൊടും ക്രിമിനലാണെന്ന് പറയുകയും, സിനിമയിൽ നിന്നും സിദ്ദിഖിനെ വിലക്കണം എന്നും ആവശ്യപ്പെട്ടു. തന്നോട് മാത്രമല്ല ഹോട്ടൽ ജീവനക്കാരോടും സിദ്ദിഖ് മോശമായി പെരുമാറിയെന്നും രേവതി ആരോപിച്ചു.
ഇപ്പോഴിതാ തനിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് സിദ്ദിഖ്. നടിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സിദ്ദിഖ് വിഷയത്തിൽ മറ്റെന്തോ അജണ്ട ഉണ്ടെന്നും പരാതിയിൽ സിദ്ദിഖ് ചൂണ്ടിക്കാണിക്കുന്നു. വ്യത്യസ്‌ത സമയങ്ങളിൽ ഇവർ വ്യത്യസ്‌ത ആരോപണങ്ങൾ ഉന്നയിക്കുന്നതായും സിദ്ദിഖ് നൽകിയ പരാതിയിൽ പറയുന്നു.
സിദ്ദിഖ് ചില കാര്യങ്ങളും പരാതിയിൽ പറയുന്നുണ്ട്. അമ്മയ്ക്ക് എതിരെ ചില പരാതികൾ ഉയർന്നപ്പോൾ താനും കെപിഎസ്‌സി ലളിതയും ചേർന്ന് ഒരു വാർത്താസമ്മേളനം നടത്തിയെന്ന് സിദ്ദിഖ് പറയുന്നു.
വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് യുവനടി ആദ്യമായി പോസ്‌റ്റ് പങ്കുവച്ചത്. അതിൽ പറഞ്ഞിരുന്നത് താൻ മോശമായി സംസാരിച്ചു എന്നതാണ്. പിന്നീട് പലപ്പോഴായി സോഷ്യൽ മീഡിയ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും പല ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും വ്യത്യസ്‌തമായ തരത്തിലുള്ള കാര്യങ്ങളായിരുന്നു ഇവർ പറഞ്ഞിരുന്നതെന്നും സിദ്ദിഖ് പറഞ്ഞു.
ചില സമയങ്ങളിൽ താൻ മോശമായി സംസാരിച്ചു എന്നാണെങ്കിൽ പിന്നീട് താൻ ബലാത്സംഗം ചെയ്‌തു എന്നാണ് പറഞ്ഞത്. ഒരു ഘട്ടത്തിൽ പോക്സോ കേസ് വരുന്നതിനായി പ്രായപൂർത്തി ആവുന്നതിന് മുൻപാണ് താൻ ബലാത്സംഗം ചെയ്‌തതെന്ന് ഈ കുട്ടി ആരോപിക്കുകയുണ്ടായി.
ഇങ്ങനെ വ്യത്യസ്‌ത ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രത്യേക അജണ്ടയുള്ളത് കൊണ്ടാണെന്ന് സിദ്ദിഖ് പരാതിയിൽ ചൂണ്ടികാണിക്കുന്നു. കൂടാതെ മറ്റ് ചില കാര്യങ്ങളും സിദ്ദിഖ് പരാതിയിൽ കുറിച്ചിട്ടുണ്ട്.
ചൈനയിൽ മെഡിസിൻ പഠിക്കാൻ പോയ രേവതി സമ്പത്ത് സഹപാഠിയുടെ നഗ്ന ഫോട്ടോ എടുത്തതിന് അവിടെ നിന്ന് പുറത്താക്കപ്പെട്ടുവെന്നും ലോണെടുത്ത് തിരിച്ചടച്ചില്ലെന്നും ആരോപണം ഉന്നയിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് സിദ്ദിഖ് പരാതിയിൽ പറയുന്നത്.