Malayalam
പ്രണയദിനത്തിൽ തന്നെ ഇങ്ങനെയൊരു പോസ്റ്റ്; സ്നേഹം അതിനെ സുരക്ഷിതമായ ഒരു സ്ഥലമാക്കി മാറ്റുന്നു ; ‘പ്രണയം പറയാതെ പറഞ്ഞതോ?; ചിത്രങ്ങളുമായി സ്വാസിക വിജയ്!
പ്രണയദിനത്തിൽ തന്നെ ഇങ്ങനെയൊരു പോസ്റ്റ്; സ്നേഹം അതിനെ സുരക്ഷിതമായ ഒരു സ്ഥലമാക്കി മാറ്റുന്നു ; ‘പ്രണയം പറയാതെ പറഞ്ഞതോ?; ചിത്രങ്ങളുമായി സ്വാസിക വിജയ്!
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് സ്വാസിക വിജയ്. കൊച്ചു കൊച്ചു റോളുകളിൽ അഭിനയം ഒതുങ്ങിയെങ്കിലും മിനിസ്ക്രീനിലൂടെ തന്റെ മികച്ച അഭിനയം കാഴ്ച വെയ്ക്കാൻ സ്വാസികയ്ക്കായി. പിന്നെ ഡാൻസറായും അവതാരികയായും ആൽബങ്ങളിലും ഹൃസ്വ ചിത്രങ്ങളിലും തുടങ്ങി ക്യാമറക്കണ്ണുകളിൽ മുഴുവൻ നിറയാൻ തുടങ്ങി. ഇതുവരെ ഏതാണ്ട് 40ലേറെ ചിത്രങ്ങളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട് വേറിട്ട തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ താരം സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കായി പൂജ എന്ന സ്വാസിക പങ്കുവെക്കാറുണ്ട്. 2009ൽ വൈഗയെന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക അഭിനയം ആരംഭിച്ചത്.
നിരവധി സിനിമകളിൽ അഭിനയിച്ച സ്വാസിക തുടക്ക കാലത്ത് ഒരുപാട് കഷ്ടപ്പെടുകയും താരത്തിന്റെ മിക്ക സിനിമകളും ബ്ലോക്സ് ഓഫീസിൽ പരാജയമാവുകയും ചെയ്തിരുന്നു. ശേഷം ദത്തുപുത്രി എന്ന സീരിയലിൽ അഭിനയിച്ച് ശ്രദ്ധനേടിയ സ്വാസികയ്ക്ക് സീരിയൽ ഒരു വലിയ ബ്രേക്കായി മാറുകയായിരുന്നു. അതിന് ശേഷം ചെയ്ത സീത എന്ന സീരിയലാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയിലെ പ്രകടനം കൊണ്ട് താരത്തിന് സിനിമയിൽ മികച്ച വേഷങ്ങൾ കിട്ടുകയും ചെയ്തു. സ്വർണ കടുവയാണ് അതിന് ശേഷം വന്ന ആദ്യ സിനിമ. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയുടെ റോളാണ് ജനങ്ങൾക്ക് ഇടയിൽ കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയത്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങൾ പങ്കിടാറുണ്ട് താരം.
സ്വാസിക വിജയ് എന്ന പേരിലുള്ള ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ പുതിയ വീട് സ്വന്തമാക്കിയതിന്റെ സന്തോഷമായിരുന്നു താരം പുതിയ വീഡിയോയിലൂടെ പങ്കിട്ടപ്പോൾ വൈറലായി മാറിയിരുന്നു. ഇന്ന് പ്രണയദിനത്തിൽ ഓൺസ്ക്രീൻ നായകൻ പ്രേം ജേക്കബിനൊപ്പമുള്ള പ്രണയാർദ്രമായ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് സ്വാസിക വിജയ്. ‘അഭിനിവേശം ലോകത്തെ ചുറ്റിപ്പിടിക്കാൻ പ്രേരിപ്പിക്കുന്നു. സ്നേഹം അതിനെ സുരക്ഷിതമായ ഒരു സ്ഥലമാക്കി മാറ്റുന്നു. ജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും നല്ല കാര്യത്തെ ഒരുമിച്ച് ചേർത്ത് പിടിച്ച് മുന്നോട്ട് സഞ്ചരിക്കണം’ സ്വാസിക കുറിച്ചു. കൂടാതെ പ്രണയദിനാശംസകളും ആരാധകർക്ക് സ്വാസിക നേർന്നിട്ടുണ്ട്. ഇരുവരുടേയും പ്രണയാർദ്രമായ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ‘നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ?, പ്രണയം പറയാതെ പറയുകയാണോ’ തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
പ്രേമും സ്വാസികയും ഇപ്പോൾ മനംപോലെ മംഗല്യം എന്ന സീ കേരളത്തിലെ സീരിയലിലാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ഷൂട്ടിങ് ഇടവേളകളിൽ പ്രേമിനൊപ്പം പകർത്തുന്ന റീൽസ് വീഡിയോകൾ ഇടയ്ക്കിടെ സ്വാസിക പങ്കുവെക്കാറുണ്ട്. ശ്രീ എന്ന കഥാപാത്രത്തെയാണ് സീരിയലിൽ പ്രേം അവതരിപ്പിക്കുന്നത്. സീരിയലിലെ ഇരുവരുടേയും കെമിസ്ട്രിക്ക് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. കേശു ഈ വീടിന്റെ നാഥൻ എന്ന ദിലീപ് ചിത്രത്തിലാണ് ഏറ്റവും അവസാനം സ്വാസിക അഭിനയിച്ചത്. ദിലീപിന്റെ സഹോദരിയുടെ വേഷമായിരുന്നു ചിത്രത്തിൽ സ്വാസികയ്ക്ക്. ഇനി റിലീസിന് കാത്തിരിക്കുന്ന സ്വാസികയുടെ സിനിമ ആറാട്ടാണ്.
about swasika
