Connect with us

ഭാര്യ വീട്ടിൽ പരമസുഖമായിരിക്കും എന്ന് ആരാ പറഞ്ഞേ?’; ഇതാണ് അവസ്ഥ ! വിജയ് മാധവന്റെ കുറിപ്പ് വൈറൽ!

Malayalam

ഭാര്യ വീട്ടിൽ പരമസുഖമായിരിക്കും എന്ന് ആരാ പറഞ്ഞേ?’; ഇതാണ് അവസ്ഥ ! വിജയ് മാധവന്റെ കുറിപ്പ് വൈറൽ!

ഭാര്യ വീട്ടിൽ പരമസുഖമായിരിക്കും എന്ന് ആരാ പറഞ്ഞേ?’; ഇതാണ് അവസ്ഥ ! വിജയ് മാധവന്റെ കുറിപ്പ് വൈറൽ!

അവതാരികയായും സീരില്‍ നായികയായും ഏറെ പരിചിതയാണ് ദേവിക നമ്പ്യാര്‍. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന വിജയ് മാധവനും ദേവികയുമായുള്ള വിവാഹം നടന്നത് ജനുവരി 22ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു . ബാലാമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന രാക്കുയിൽ പരമ്പരയിൽ തുളസി എന്ന കഥാപാത്രത്തെയാണ് ദേവിക ഇപ്പോൾ അവതരിപ്പിക്കുന്നത്. ഒരു ചിരി ഇരു ചിരി ബംപർ ചിരി എന്ന പരിപാടിയുടെ അവതാരകയുമാണ് ​ദേവിക ഇപ്പോൾ.

സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായിട്ടാണ് വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു. വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ അഭിനയിക്കാനെത്തിയ കാലം മുതൽ അതായത് ഏകദേശം ഒമ്പത് വർഷത്തിലേറെയായി ദേവികയ്ക്കും വിജയ് മാധവിനും പരിചയമുണ്ട്. നല്ല സുഹൃത്തുക്കളുമാണ് ഇരുവരും. എന്നാൽ ആ സൗഹൃദത്തിന് നിർണായക വഴിത്തിരിവുണ്ടായത് കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ്. ലോക്ക്ഡൗൺ കാലത്താണ് വിജയ് സഹസ്രാരം എന്ന ഒരു യോഗ സ്റ്റുഡിയോ ആരംഭിക്കുന്നത്.

സഹസ്രാരയിൽ സെലിബ്രിറ്റി യോഗ ട്രെയിനർ ആയി ദേവിക നമ്പ്യാർ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നുണ്ടായിരുന്നു. വിജയ് ഒരു അക്യൂഹീലർ കൂടിയാണ്. രണ്ടാൾക്കും യോഗയും ആത്മീയതയും സമാന വഴികളായിരുന്നു. ഒരേ വിധത്തിൽ ചിന്തിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നവർക്ക് ഒരുമിച്ചൊരു ജീവിതയാത്ര ആയാലോ എന്ന ചിന്ത അങ്ങനെയാണ് രണ്ടാൾക്കും ഉണ്ടായത്. ഇഷ്ടങ്ങളുടെ സമാനതകളാൽ ഇഷ്ടത്തിൽ ആയവർ കൂടിയാണ് ദേവികയും വിജയിയും. അക്കാര്യം വീട്ടുകാരുമായി ആലോചിച്ച് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ബഹുമുഖ പ്രതിഭകളാണ് രണ്ടുപേരും. ദേവികയ്ക്ക് നൃത്തവും സംഗീതവും അഭിനയത്തിനൊപ്പം ഉണ്ട്. വിജയിക്ക് ഗാനാലാപനം ജന്മസിദ്ധമായ കഴിവാണ്. സംഗീത സംവിധാനം എന്ന വെല്ലുവിളി ഏറെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. തന്റെ തന്നെ ആൽബങ്ങളിൽ പലപ്പോഴും പാടി അഭിനയിച്ചിട്ടുണ്ട് വിജയ്.

ഓണനാളിൽ തിരുവാവണി രാവ് കവർ സോങ്ങ് ദേവികയും വിജയും ഒന്നിച്ച് പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു. രാക്കുയിലിന്റെ കഴിഞ്ഞ എപ്പിസോഡുകളിൽ ഒന്നിൽ വിജയ് മാധവ് എന്ന ഗായകനായിത്തന്നെ വിജയ് എത്തിയിരുന്നു. ഇപ്പോൾ വിവാഹശേഷം ദേവികയുടെ വീട്ടിലെത്തിയപ്പോൾ സംഭവിച്ച ചില രസകരമായ കാര്യങ്ങളെ കുറിച്ച് വിജയ് മാധവ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആ വീഡിയോയ്ക്ക് വിജയ് നൽകിയ കമന്റാണ് ഏറ്റവും രസകരമായത്. ഭാര്യ വീട്ടിൽ എത്തിയപ്പോഴുള്ള അവസ്ഥ കാണിച്ചുകൊണ്ടാണ് വിജയ് മാധവിന്റെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോ. ഭാര്യ വീട്ടിൽ പരമസുഖം എന്ന് പറഞ്ഞവർക്ക് വേണ്ടി എന്ന് കുറിച്ച് കൊണ്ടാണ് വിജയ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കിണറ്റിൽ നിന്നും വിജയ് വെള്ളം കോരുന്ന വിജയ് ആണ് വീഡിയോയിൽ ഉള്ളത്.

‘ഭാര്യ വീട്ടിൽ പരമ സുഖം എന്ന് പറഞ്ഞവരോട്, ലെ ഞാൻ’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ. ജീവിതത്തിൽ ആദ്യമായാണ് കിണറ്റിൽ നിന്നും വെള്ളം കോരുന്നത് എന്നും വിജയ് മാധവ് കുറിച്ചിട്ടുണ്ട്. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ക്യാപ്ഷനെക്കാൾ രസകരമായ നിരവധി കമന്റുകളാണ് വന്നത്. ഇതൊരു തുടക്കം മാത്രം, ഹസ്ബന്റ് മൂഡ് ഓൺ, കിണറ്റിൽ മോട്ടർ ഉണ്ടായിട്ടും വീഡിയോയ്ക്ക് വേണ്ടി വെള്ളം കോരിയ വിജയ് മാധവ് എന്നിങ്ങനെ പോകുന്നു കമന്റുകൾ. സീരിയലുകളിൽ മാത്രമല്ല നിരവധി സിനിമകളുടേയും ഭാ​ഗമായിട്ടുണ്ട് ദേവിക നമ്പ്യാർ. വികടകുമാരൻ, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയവയാണ് അത്തരം സി

More in Malayalam

Trending