ഇതുവരെയുള്ള എല്ലാ കലിപ്പുമാണ് ആ അടിയിലൂടെ ദര്‍ശന തീര്‍ത്തത്.. എന്നാല്‍ പ്രണവ് തന്നെ അടിക്കുന്ന രംഗത്ത് തൊട്ടത് പോലുമില്ല… സിംപിളായ മനുഷ്യനാണ് പ്രണവ്; അഭിഷേക് ജോസഫ്
ഇതുവരെയുള്ള എല്ലാ കലിപ്പുമാണ് ആ അടിയിലൂടെ ദര്‍ശന തീര്‍ത്തത്.. എന്നാല്‍ പ്രണവ് തന്നെ അടിക്കുന്ന രംഗത്ത് തൊട്ടത് പോലുമില്ല… സിംപിളായ മനുഷ്യനാണ് പ്രണവ്; അഭിഷേക് ജോസഫ്
ഇതുവരെയുള്ള എല്ലാ കലിപ്പുമാണ് ആ അടിയിലൂടെ ദര്‍ശന തീര്‍ത്തത്.. എന്നാല്‍ പ്രണവ് തന്നെ അടിക്കുന്ന രംഗത്ത് തൊട്ടത് പോലുമില്ല… സിംപിളായ മനുഷ്യനാണ് പ്രണവ്; അഭിഷേക് ജോസഫ്
വിനീത് ശ്രീനിവാസൻ മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ഹൃദയം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തിയ ഒരു ചിത്രമാണിത്. ഹൃദയം ചിത്രത്തില്‍ കേദാര്‍ നരേഷ് എന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി എത്തിയ ഏറെ കയ്യടി നേടിയ താരമാണ് അഭിഷേക് ജോസഫ്.
കേദാര്‍ മികച്ചതായിട്ടുണ്ടെങ്കില്‍ അതിന് കാരണം വിനീതേട്ടനാണ് എന്നാണ് അഭിഷേക് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
തമിഴിലൂടെ താന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ തന്നെ അമ്മ പറഞ്ഞിരുന്നു വിനീതിനൊപ്പം ജോലി ചെയ്യണമെന്ന്. അമ്മയുടെ ആഗ്രഹം കൂടിയാണ് ഹൃദയത്തിലൂടെ യാഥാര്‍ത്ഥ്യമായത്. ആറു വര്‍ഷമായി താന്‍ വിനീതേട്ടനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. അമ്മ വിനീതിനൊപ്പം ജോലി ചെയ്യണമെന്ന് പറഞ്ഞപ്പോഴും അത് എങ്ങനെ സാധ്യമാവുമെന്ന് അറിയില്ലായിരുന്നു. ഹൃദയത്തിലേക്ക് തിരഞ്ഞെടുത്തുവെന്ന് വിശ്വസിക്കാന്‍ മൂന്ന് ദിവസമെടുത്തു. നീ ഈ കഥാപാത്രം നന്നായി ചെയ്യുമെന്ന് പറഞ്ഞാണ് വിശാഖ് നായര്‍ തന്നെ വിളിച്ചത്.
വിനീതിനെ കണ്ടത് അവസാനഘട്ട ഓഡിഷനിലാണ്. തന്റെ പേര് വിളിച്ചാണ് വിനീതേട്ടന്‍ സംസാരിച്ചത്. കേദാര്‍ മികച്ചതായിട്ടുണ്ടെങ്കില്‍ അതിന് കാരണം വിനീതേട്ടനാണ്. കുറച്ചൊരു ഷൈ പേഴ്സണാണ് താന്‍. സിനിമയിലൊക്കെ അഭിനയിച്ച് തുടങ്ങിയതിന് ശേഷമായാണ് ചമ്മലൊക്കെ മാറിയത്.
ദര്‍ശനയെ 10 വര്‍ഷത്തോളമായി അറിയാം. താനായിരുന്നു ദര്‍ശനയുടെ സ്റ്റേജ് പെര്‍ഫോമന്‍സിലെ ആദ്യ നായകന്‍. താന്‍ പ്രാങ്കൊക്കെ ചെയ്യുമായിരുന്നു. ഇതുവരെയുള്ള എല്ലാ കലിപ്പുമാണ് ആ അടിയിലൂടെ ദര്‍ശന തീര്‍ത്തത്. മൂന്ന് തവണ് അടി കിട്ടി. ‘ദര്‍ശനാ, പതുക്കെ അടിച്ചാല്‍ മതി’ എന്ന് വിനീതേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രണവ് തന്നെ അടിക്കുന്ന രംഗത്ത് തൊട്ടത് പോലുമില്ല. സിംപിളായ മനുഷ്യനാണ് പ്രണവ് എന്നാണ് അഭിഷേക് പറയുന്നത്.
ജനുവരി 21ന് റിലീസ് ചെയ്ത ഹൃദയം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.
മലയാള സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്ത ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുന്നു. ഇന്നച്ചന് എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന ഇന്നസെന്റിന്റെ...
സിനിമയിൽ മാത്രമല്ല ഓഫ് സ്ക്രീനിലും മലയാളികളെ എന്നെന്നും ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് ഇന്നസെന്റ്. അദ്ദേഹം യാത്രയാകുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് കാരണവരെയാണ്. രണ്ടു...
കാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച ഇന്നസെന്റ് അവസാനം വീണുപോയി. തങ്ങളുടെ പ്രിയപ്പട്ട ഇന്നച്ചന്റെ മരണ വാര്‍ത്തയുടെ വേദനയില്‍ കണ്ണീരണിയുകയാണ് കേരളക്കര. പലരും ഇന്നസെന്റിന്...
ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് ഇന്നസെന്റിന്റെ അതീവ ഗുരുതരമായി തുടരുകയാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂലമല്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്....
തനിക്കെതിരെയുള്ള വിവാദങ്ങളും വിമർശനങ്ങളും ശക്തമാകുമ്പോൾ ശ്രീലങ്കയിലേക്ക് അടുത്തിടെ റോബിൻ പോയിരുന്നു. ഇപ്പോഴിതാ ശ്രീലങ്കൻ സന്ദർശനത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റോബിൻ. റോബിൻ...