Malayalam
സംവൃത സുനില്‍ വീണ്ടും മലയാളത്തിലേക്ക്.. സംവിധാനം അനൂപ് സത്യൻ; കാത്തിരിപ്പോടെ ആരാധകർ
സംവൃത സുനില്‍ വീണ്ടും മലയാളത്തിലേക്ക്.. സംവിധാനം അനൂപ് സത്യൻ; കാത്തിരിപ്പോടെ ആരാധകർ
മലയാളികളുടെ പ്രിയ താരമാണ് സംവൃത സുനില്‍. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും അടുത്തിടെ ബിജുമേനോന്‍ ചിത്രം’ സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. ഇപ്പോഴിതാ സംവൃത വീണ്ടും മലയാളത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
അനൂപ് സത്യന്റെ സിനിമയിലാണ് സംവൃത സുനില്‍ വീണ്ടും അഭിനയിക്കുന്നത്. അമേരിക്കയില്‍ നിന്ന് തന്നെ താരം ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയിലാണ് ചിത്രീകരണം ആലോചിച്ചിരിക്കുന്നത്. സിനിമയുടെ പ്രമേയം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. അഗസ്ത്യ അഖില്‍, രുദ്ര അഖില്‍ എന്നീ രണ്ടും മക്കളും ദമ്പതിമാര്‍ക്കുണ്ട്. എന്തായാലും സംവൃത സുനില്‍ വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
