Malayalam
ഇവരൊന്നും എനിക്ക് സഹതാരങ്ങളല്ല എന്റെ കുടുംബം തന്നെയാണ്! സ്വന്തം പേരന്‍സിനെ വിളിച്ചതിനേക്കാളും കൂടുതല്‍ അച്ഛാ, അമ്മേയെന്ന് വിളിച്ചത് ഇവരെയാണ്… പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങായത് ഈ കുടുംബമാണെന്ന് ജൂഹി
ഇവരൊന്നും എനിക്ക് സഹതാരങ്ങളല്ല എന്റെ കുടുംബം തന്നെയാണ്! സ്വന്തം പേരന്‍സിനെ വിളിച്ചതിനേക്കാളും കൂടുതല്‍ അച്ഛാ, അമ്മേയെന്ന് വിളിച്ചത് ഇവരെയാണ്… പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങായത് ഈ കുടുംബമാണെന്ന് ജൂഹി
സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും നര്‍മം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുത്ത പരമ്പരയായിരുന്നു ഉപ്പും മുളകും. ബാലുവിന്റേയും നീലുവിന്റേയും കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും തമാശകളുമെല്ലാം മലയാളികള്‍ നെഞ്ചേറ്റിയിരുന്നു. അഞ്ച് വര്‍ഷത്തോളം വിജയകരമായി സംപ്രേക്ഷണം നടത്തിയതിന് ശേഷമായിരുന്നു പരമ്പര അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോൾ അതേ കുടുംബത്തെ തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയായിരുന്നു എരിവും പുളിയിലൂടെ.
പരമ്പരയിലൂടെ മലയാളികളുടെ പ്രിയ താരമാവുകയായിരുന്നു ജൂഹി റുസ്തഗി. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലാണ് ജൂഹിയുടെ പിന്മാറ്റം. എരിവും പുളിയിലൂടെ വീണ്ടും ജൂഹി ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്.
ഒരു അഭിമുഖത്തിൽ ജൂഹി തന്റെ ഓണ്‍സ്‌ക്രീന്‍ കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോൾ. പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങായത് ഈ കുടുംബമാണെന്നാണ് ജൂഹി പറയുന്നത്.
ഉപ്പും മുളകും അവസാനിച്ചപ്പോള്‍ പ്രേക്ഷകര്‍ മാത്രമല്ല ഞങ്ങള്‍ക്കും സങ്കടമാണെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. തികച്ചും വ്യത്യസ്തമായ രൂപഭാവത്തില്‍ എരിവും പുളിയുമായെത്തുന്നതില്‍ സന്തോഷമുണ്ട്. മക്കളെല്ലാം ഞങ്ങളുടെ കണ്‍മുന്നില്‍ വളര്‍ന്നവരാണ്,വിഷമാവസ്ഥയില്‍ ജൂഹിയോടൊപ്പമുണ്ടായിരുന്നു എല്ലാവരും. സെറ്റിലേക്ക് വന്നപ്പോള്‍ അവള്‍ കുറേക്കൂടി റിലാക്‌സായെന്നായിരുന്നു ബിജു സോപാനവും നിഷ സാരംഗും പറഞ്ഞത്. ജൂഹിയും അത് തന്നെയായിരുന്നു ആവര്‍ത്തിച്ചത്.
അപ്രതീക്ഷിതമായി അമ്മയെ നഷ്ടപ്പെട്ടപ്പോള്‍ ആകെ തകര്‍ന്നുപോയ ജൂഹിയെ ആശ്വസിപ്പിക്കാനായി ഓണ്‍സ്‌ക്രീന്‍ കുടുംബമുണ്ടായിരുന്നു. ഡിപ്രഷന്‍ പിടിച്ച് ഏതെലും ഒരു മുറിയില്‍ കഴിയേണ്ടി വരുന്ന അവസ്ഥയെ അതിജീവിച്ചത് ഇവരുടെ പിന്തുണയിലൂടെയാണ്. വിഷമഘട്ടം നേരിടാനും എന്നെ സന്തോഷവതിയാക്കാനും ഇവരൊപ്പമുണ്ടായിരുന്നു. ഇവിടെ എനിക്ക് അച്ഛനും അമ്മയും സഹോദരനും സഹോദരിയുമെല്ലാമുണ്ട്.
ഇവരൊന്നും എനിക്ക് സഹതാരങ്ങളല്ല എന്റെ കുടുംബം തന്നെയാണ്. സ്വന്തം പേരന്‍സിനെ വിളിച്ചതിനേക്കാളും കൂടുതല്‍ അച്ഛാ, അമ്മേയെന്ന് വിളിച്ചത് ഇവരെയാണ്. ഞാന്‍ മാത്രമല്ല എല്ലാവരും അങ്ങനെയാണ്. സ്വന്തം കുടുംബമായിത്തന്നെയാണ് ഇവരെ കാണുന്നത്. 5 വര്‍ഷം മുന്‍പ് ഞങ്ങളൊക്കെ എങ്ങനെയാണോ തുടങ്ങിയത് ഇന്നും അതേ പോലെ തന്നെയുള്ള അടുപ്പമുണ്ട്. ഇടയ്ക്ക് വെച്ച് പോയിട്ടും ഞാന്‍ തിരിച്ചുവന്നത് ആ ബന്ധമുള്ളതുകൊണ്ടാണെന്നും ജൂഹി പറയുന്നു.
ഉപ്പും മുളകില്‍ ലച്ചുവെന്ന ലക്ഷ്മി ബാലചന്ദ്രനായാണ് ജൂഹി എത്തിയത്. ജൂഹി എന്ന പേരിനേക്കാളും കൂടുതല്‍ ആളുകള്‍ വിളിക്കുന്നതും ലച്ചുവെന്നാണ്. എരിവും പുളിയില്‍ ജാനിയെയാണ് ജൂഹി അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള കുറേ കാര്യങ്ങള്‍ എരിവും പുളിയിലുണ്ടെന്നുമായിരുന്നു ജൂഹി പറഞ്ഞത്.
അടുത്തിടെയായിരുന്നു ജൂഹിയുടെ അമ്മയുടെ വിയോഗം. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അപകടം സംഭവിച്ചത്. പപ്പയ്ക്ക് പിന്നാലെ അമ്മയും പോയതോടെ ജൂഹിയും ചിരാഗും തനിച്ചാവുകയായിരുന്നു. എല്ലാ വേദനകളും മറന്ന് നാളുകൾക്ക് ശേഷം ജോലിയില്‍ സജീവമായിരിക്കുകയാണ് ജൂഹി ഇപ്പോൾ
