ആരെയും ബോധിപ്പിക്കേണ്ട, അവൾ മനസിലാക്കിയല്ലോ; എന്റെ ശക്തി എന്റെ പെണ്ണ്; തിരിച്ചടിച്ച് നടൻ ശ്രീകുമാർ; കട്ടയ്ക്ക് നിന്ന് സ്നേഹയും!!
By
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചെന്ന പരാതിയിൽ നടന്മാർക്കെതിരെ കേസെടുത്ത വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ദിവസങ്ങൾക്ക് മുൻപാണ് സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, എസ്. പി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ നടിയുടെ പരാതിയില്‍ കേസെടുത്തത്.
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഏറ്റവും പ്രിയപ്പെട്ട താരങ്ങൾക്കെതിരെ ഇത്തരമൊരു വാർത്ത വന്നപ്പോൾ ഉപ്പും മുളകും, മറിമായം, ചക്കപ്പഴം തുടങ്ങിയ സിറ്റ്കോമുകളുടെ ആരാധകർക്കും അതൊരു വലിയ ഞെട്ടലായിരുന്നു.
ശ്രീകുമാറും ബിജു സോപാനവും പ്രവർത്തിച്ച് തുടങ്ങിയിട്ട് ഏറെ നാളുകളായി. ആദ്യമായാണ് ഇത്തരമൊരു കേസും വിവാദവും ഇരുവരുടെയും പേരിൽ വരുന്നത്. ഇരുവരുടെയും ആരാധകരിൽ ഏറെയും കുടുംബപ്രേക്ഷകരുമാണ്.
ബിജു സോപാനം, എസ്.പി ശ്രീകുമാർ എന്നിവർക്കെതിരേ ഇൻഫോപാർക്ക് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് റിപ്പോർട്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുന്നുവെന്നാണ് വിവരം.
ആദ്യമായാണ് ഇരുവർക്കും എതിരെ ഇത്തരമൊരു ആരോപണം ഉണ്ടാകുന്നത്. കേസും വിവാദവും വന്നശേഷം ഇരുവരും മൗനമായിരുന്നു. ആരോപണം തള്ളികൊണ്ടോ സ്വന്തം ഭാഗം വിശദീകരിച്ചുകൊണ്ടോ ഒന്നും തന്നെ രംഗത്തെത്തിയിരുന്നില്ല. ഭർത്താവ് എസ്.പി ശ്രീകുമാറിന് എതിരെ ആരോപണം വന്നപ്പോൾ ഭാര്യയും നടിയുമായ സ്നേഹ ഭർത്താവിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുമായി എത്തിയിരുന്നു.
ഇപ്പോഴിതാ കേസും വിവാദവുമെല്ലാം ഒന്ന് കെട്ടടങ്ങിയ സാഹചര്യത്തിൽ ആദ്യമായി ഒരു പോസ്റ്റ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് എസ്.പി ശ്രീകുമാർ. ഭാര്യ സ്നേഹയ്ക്കൊപ്പമുള്ള കപ്പിൾ ഫോട്ടോ പങ്കുവെച്ച് ‘ഞങ്ങൾ’ എന്നാണ് ശ്രീകുമാർ കുറിച്ചത്. ഒപ്പം ഭാര്യയെ ടാഗും ചെയ്തു.
എന്റെ ശക്തി, എന്റെ പെണ്ണ്, സ്ട്രോങ്ങ് ഫാമിലി എന്നിങ്ങനെയുള്ള ഹാഷ്ടാഗുകൾക്കൊപ്പമാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും കുറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും ചെയ്തപ്പോൾ തന്നെ മനസിലാക്കി വിശ്വസിച്ച് ഒപ്പം നിന്നതും നിൽക്കുന്നതും ഭാര്യ സ്നേഹയാണെന്ന് ശ്രീകുമാർ പറയാതെ പറയുന്നത് പോലെയായിരുന്നു പോസ്റ്റ്. എല്ലാ പ്രതിസന്ധിയിലും പരസ്പരം താങ്ങായും തണലായും നിൽക്കുന്ന ഇരുവരോടുമുള്ള സ്നേഹം അറിയിച്ച് സിനിമ, സീരിയൽ താരങ്ങളെല്ലാം കമന്റുകളുമായി എത്തി.
ചുവന്ന ഹാർട്ട് ഷെയ്പ്പിലുള്ള ഇമോജികളാണ് സ്നേഹയുടേയും ശ്രീകുമാറിന്റെയും കപ്പിൾ ഫോട്ടോയ്ക്ക് കമന്റായി നടി വീണ നായർ കുറിച്ചത്. സുരഭി ലക്ഷ്മി, നടി വരദ, നടി ശ്രുതി രജനികാന്ത് തുടങ്ങിയവരും ചിത്രത്തിന് സ്നേഹം അറിയിച്ച് എത്തി.
അതേസമയം സ്നേഹ ഭർത്താവിനെ വെളുപ്പിക്കാൻ ശ്രമിക്കുകയാണെന്ന തരത്തിലും കമന്റുകൾ വന്നിരുന്നു. ശ്രീകുമാറിന്റെ പേരിൽ ലൈംഗികാതിക്രമ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സ്നേഹയ്ക്ക് വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.
അതേസമയം കേസ് വലിയ രീതിയിൽ വിവാദവും ചർച്ചയുമായപ്പോൾ ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റും ഏറെ ചർച്ചയായിരുന്നു. ശ്രീകുമാറിനൊപ്പം പ്രണയാർദ്രമായി നിൽക്കുന്ന ചിത്രമാണ് സ്നേഹ പങ്കുവെച്ചിരുന്നത്. ‘ഞങ്ങൾ’ എന്നാണ് ഫോട്ടോയ്ക്ക് സ്നേഹ നൽകിയ ക്യാപ്ഷൻ.
പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആളുകൾ സ്നേഹയെ അനുകൂലിച്ചും വിമർശിച്ചും പരിഹസിച്ചുമെല്ലാം കമന്റുകൾ രേഖപ്പെടുത്തി. കെട്ട്യോൻ പെട്ടുവല്ലേ..?കാര്യങ്ങൾ അറിയാൻ ഇട്ട പോസ്റ്റാണോ? എന്നാണ് ഒരാൾ ചോദിച്ചത്. യുഎസിൽ ആണൊന്ന് കാണിക്കാൻ ഇട്ടതാണോ. അവിടെ പോകുന്നതിന് മുമ്പായിരിക്കും ഇവൻ ഇങ്ങനെ ചെയ്തത് അല്ലേ എന്നിങ്ങനെ സർക്കാസം കലർത്തിയുള്ള കമന്റുകളുമുണ്ടായിരുന്നു.
ഒന്നും ഏശില്ലെന്ന് ഉറപ്പായി, സൈക്കോളജിക്കൽ മൂവ്മെന്റ് എന്നിങ്ങനെയും കമന്റുകമുണ്ടായിരുന്നു. ഇന്നത്തെ കാലത്ത് ഒരു മനുഷ്യന്റെ മനോവീര്യത്തെ തകർക്കാൻ ഒപ്പമുള്ളവർ ഒരു പീഡന പരാതി നൽകിയാൽ മതി, ഇതാവണം ഭാര്യ പ്രൗഡ് ഓഫ് യു എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ.
സ്നേഹയും ശ്രീകുമാറിനെപ്പോലെ തന്നെ അഭിനയത്തിൽ സജീവമാണ്. യുട്യൂബ് ചാനലുമായും നടി സജീവമാണ്. അടുത്തിടെയായിരുന്നു ഇരുവരുടെയും അഞ്ചാം വിവാഹ വാർഷികം. 2019ൽ ആയിരുന്നു സ്നേഹയുടേയും ശ്രീകുമാറിന്റെയും വിവാഹം.
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. ഇരുവരും ഒരുമിച്ച് മറിമായം സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരും ഒരു ആൺകുഞ്ഞിന്റെ മാതാപിതാക്കളാണ്. ചാനല്‍ ഷോകളിലൂടെയും മിനി സ്ക്രീന്‍ പരമ്പരകളിലൂടെയും അഭിനയത്തിലേക്ക് എത്തിയ ശ്രീകുമാറിനെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത് മെമ്മറീസ് എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തശേഷമാണ്.
