Connect with us

ദിലീപിന്റെ ഡ്രൈവറുടെ ഫോൺ നമ്പർ പരിശോധിച്ചതോടെ നിർണ്ണായക വിവരം ലഭിച്ചു, ദിലീപിന്റെ ഫോണിലേക്ക് എത്തിയ മെസേജ്, സൂപ്പർ ട്വിസ്റ്റിലേക്ക്! അവസാന നിമിഷം സംഭവിച്ചത്

Malayalam

ദിലീപിന്റെ ഡ്രൈവറുടെ ഫോൺ നമ്പർ പരിശോധിച്ചതോടെ നിർണ്ണായക വിവരം ലഭിച്ചു, ദിലീപിന്റെ ഫോണിലേക്ക് എത്തിയ മെസേജ്, സൂപ്പർ ട്വിസ്റ്റിലേക്ക്! അവസാന നിമിഷം സംഭവിച്ചത്

ദിലീപിന്റെ ഡ്രൈവറുടെ ഫോൺ നമ്പർ പരിശോധിച്ചതോടെ നിർണ്ണായക വിവരം ലഭിച്ചു, ദിലീപിന്റെ ഫോണിലേക്ക് എത്തിയ മെസേജ്, സൂപ്പർ ട്വിസ്റ്റിലേക്ക്! അവസാന നിമിഷം സംഭവിച്ചത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കേസിലെ അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഒടുവിൽ തിങ്കളാഴ്ച വിധി പറയാനിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി എം ബൈജു പൗലോസിന്റെ സ്വകാര്യ കാറിന്റെ നമ്പർ നടൻ ദിലീപിന്റെ ഡ്രൈവർ മംഗളൂരുവിലെ ഒരു മൊബൈൽ നമ്പറിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുകയാണ്.

ഡ്രൈവർ അപ്പുണ്ണി ഉപയോഗിക്കുന്ന ഫോൺ നമ്പർ പരിശോധിച്ചതിൽ നിന്നാണ് നിർണായക തെളിവുകൾ ലഭിച്ചത്. അപ്പുണ്ണിയുടെ ഫോണിൽ നിന്ന് ബൈജു പൗലോസിന്റെ വാഹനത്തിന്റെ നമ്പർ ദിലീപിന്റെ ഫോണിലേക്കും എസ്എംഎസായി അയച്ചതിന്റെ തെളിവുകൾ ലഭിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരുന്ന ദിവസങ്ങളിലാണ് കാറിന്റെ നമ്പർ അയച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ദിലീപിന്റെ സഹോദരൻ പി അനൂപിന്റെ കൈവശമായിരുന്നു ഫോൺ ഉണ്ടായിരുന്നത്. പ്രതിഭാഗം കോടതിയിൽ ഹാജരാക്കാതിരുന്ന ഫോണിലേക്കാണ് എസ്എംഎസ് എത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

ബൈജു പൗലോസിനോടാണ് ദിലീപിന് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളതെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ദിലീപ് പറഞ്ഞിരുന്നുവെന്നും, തിങ്കളാഴ്‌ചത്തെ ഹൈക്കോടതി വിധിക്ക് ശേഷം നടന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേസില്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. ഇനി കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നാളെ രാവിലെ 9.30ന് രേഖാമൂലം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച്ച രാവിലെ 10.15ന് വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് ഇന്നലെ പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്. പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. ഈ പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്രയും പ്രത്യേകതയെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. ഉന്നതരായ ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കും. കേസിന്റെ അന്വേഷണവുമായി പ്രതികള്‍ നിസഹകരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണം വന്നയുടന്‍ പ്രതികള്‍ ഫോണുകള്‍ മാറ്റി. മാത്രമല്ല, കോടതിയില്‍ ഹാജരാക്കിയ ഫോണിന്റെ അണ്‍ ലോക്ക് പാറ്റേണ്‍ മാറ്റാന്‍ പോലും പ്രതികള്‍ സമ്മതിക്കുന്നില്ല. ഇത് തന്നെ ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും ചെറിയ വൈരുദ്ധ്യങ്ങള്‍ മുന്‍നിര്‍ത്തി ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ഇതിന് വേണ്ടി ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തിയ വ്യക്തിയാണ് പ്രതി. അതിനാല്‍ അസാധാരണമായ കേസാണിതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികളുടെ മുന്‍കാല പശ്ചാത്തലം പരിശോധിക്കണമെന്നും ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ ദിലീപാണ് ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

More in Malayalam

Trending