Malayalam
പതിനാല് ദിവസത്തെ മാനസിക സംഘര്‍ഷങ്ങൾ തളര്‍ത്തി.. ഓരോ ദിവസവും എന്റെ മാനസിക ആരോഗ്യം കൂടുതല്‍ മോശപ്പെടുകയായിരുന്നു; അഞ്ജനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ
പതിനാല് ദിവസത്തെ മാനസിക സംഘര്‍ഷങ്ങൾ തളര്‍ത്തി.. ഓരോ ദിവസവും എന്റെ മാനസിക ആരോഗ്യം കൂടുതല്‍ മോശപ്പെടുകയായിരുന്നു; അഞ്ജനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ
കോവിഡ് വൈറസ് ബാധയെ തുടര്‍ന്നുള്ള ശരീരിക ബുദ്ധിമുട്ടിനെ കുറിച്ചുള്ള സണ്‍ മ്യൂസിക് ചാനല്‍ അവതാരക അഞ്ജന വാക്കുകൾ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ശാരീരിക ബുദ്ധിമുട്ടിനേക്കാള്‍ കോവിഡ് മാനസികമായി തളര്‍ത്തിയതിനെ കുറിച്ചാണ് അഞ്ജന പറയുന്നത്. അനുഭവിച്ച മാനസിക പ്രശ്നങ്ങള്‍ എങ്ങനെ പറയണമെന്ന് അറിയില്ലെന്നാണ് താരം പറയുന്നത്. അഞ്ജനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറല്‍ ആയിട്ടുണ്ട്.
അഞ്ജനയുടെ വാക്കുകള്‍
‘എനിക്ക് കൊവിഡ് പോസിറ്റീവ് ആയിട്ട് പതിനാല് ദിവസമായി. അസുഖത്തെക്കാള്‍ കൂടുതല്‍ എന്നെ തളര്‍ത്തിയത് ഈ പതിനാല് ദിവസത്തെ മാനസിക സംഘര്‍ഷങ്ങളാണ്. ആദ്യത്തെ മൂന്ന് ദിവസം ഭയങ്കരമായിരുന്നു. ഇത്രയും അധികം പനിയും ശരീരവേദനയും ക്ഷീണവും ഇതിന് മുന്‍പ് ഞാന്‍ അനുഭവിച്ചിട്ടില്ല. പക്ഷെ പതിയെ എനിക്ക് ശാരീരിക ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചു.
പക്ഷെ ഓരോ ദിവസം കഴിയുന്തോറും എന്റെ മാനസിക ആരോഗ്യം കൂടുതല്‍ മോശപ്പെടുകയായിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും എന്റെ മടുപ്പും ഒറ്റപ്പെടലും ദുഃഖവും കൂടിക്കൂടി വന്നു. ഒന്നും ചെയ്യാന്‍ ഇല്ലാതെയായി. ഇതെനിക്ക് വിശ്രമിയ്ക്കാനുള്ള സമയമാണ് എന്ന് അറിയാമായിരുന്നുവെങ്കിലും, അടുത്ത രണ്ട് ആഴ്ചയും ഞാന്‍ ഇങ്ങനെ തന്നെ ആയിരിക്കണമല്ലോ എന്നതാണ് എന്നെ അലട്ടിയത്. പെയിന്റിങ് പരീക്ഷിച്ചു, സിനിമകള്‍ കാണാന്‍ ശ്രമിച്ചു. സീരീസുകള്‍ കാണാന്‍ ശ്രമിച്ചു. പക്ഷെ അതിനൊന്നും എന്റെ ശ്രദ്ധ തിരിയ്ക്കാന്‍ സാധിച്ചില്ല.
എന്റെ കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഒന്ന് കെട്ടിപ്പിടിക്കാനോ കഴിയാതെ ഞാന്‍ ഒറ്റപ്പെട്ടത് പോലെയായി. എനിക്ക് സംസാരിക്കാന്‍ ആരുമില്ലാതെയിരുന്നത് വല്ലാത്ത നിരാശയായിരുന്നു. എന്റെ ഭര്‍ത്താവ് കുഞ്ഞിനെ നോക്കുന്ന കാര്യത്തിലും ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തിലും മറ്റ് തിരക്കുകളിലും ആയതിനാല്‍ അദ്ദേഹത്തിന് എന്നോട് സംസാരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ചെയ്യുന്നതില്‍ എല്ലാം ഞാന്‍ നന്ദിയുള്ളവളും അങ്ങേയറ്റം സ്നേഹമുള്ളവളും ആണ്. എന്നിരിക്കലും എന്റെ ഒറ്റപ്പെടല്‍ അദ്ദേഹത്തിന് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.
എന്റെ നിരാശ വര്‍ധിച്ചു കൊണ്ടേയിരുന്നു. എനിക്ക് വേണ്ടി സമയം ചെലവഴിക്കാന്‍ എനിക്ക് നേരമില്ല എന്ന് ഞാന്‍ മുന്‍പ് പരാതിപ്പെടുമായിരുന്നു. പക്ഷെ ഇത്രയധികം സമയം ലഭിച്ചിട്ടും എനിക്ക് അത് ഒട്ടും ആസ്വദിക്കാന്‍ കഴിയുന്നില്ല. അങ്ങനെയാണ് ജീവിതം, ഉള്ളില്‍ അകപ്പെട്ടപ്പോള്‍ എന്റെ ഹൃദയം പുറത്തേക്ക് ഓടുകയായിരുന്നു. ഞാന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദങ്ങള്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞ് ഫലിപ്പിയ്ക്കാന്‍ കഴിയില്ല’.
