Connect with us

എന്നെ ചതിച്ചു, കല്യാണം കഴിഞ്ഞതോടെ ഒരു കാരണവും പറയാതെ പുറത്താക്കി, രണ്ട് ലക്ഷം രൂപ തരാനുണ്ട്, പൊട്ടിത്തെറിച്ച് സീരിയൽ താരം അഞ്ജലി!

Malayalam

എന്നെ ചതിച്ചു, കല്യാണം കഴിഞ്ഞതോടെ ഒരു കാരണവും പറയാതെ പുറത്താക്കി, രണ്ട് ലക്ഷം രൂപ തരാനുണ്ട്, പൊട്ടിത്തെറിച്ച് സീരിയൽ താരം അഞ്ജലി!

എന്നെ ചതിച്ചു, കല്യാണം കഴിഞ്ഞതോടെ ഒരു കാരണവും പറയാതെ പുറത്താക്കി, രണ്ട് ലക്ഷം രൂപ തരാനുണ്ട്, പൊട്ടിത്തെറിച്ച് സീരിയൽ താരം അഞ്ജലി!

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരമ്പരയാണ് സുന്ദരി. യുവ കൃഷ്ണയാണ് പരമ്പരരയിൽ നായകനാകുന്നത് . സുന്ദരിയാ എത്തിയ അഞ്ജലി ശരത്താണ്. പുതിയ ഒരു നടിയാണ് ഇപ്പോള്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത്. യുവ കൃഷ്ണ നായകനാകുന്ന സീരിയലില്‍ നിന്ന് പെട്ടന്ന് നായിക മാറിയത് എന്താണെന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതാ അതിന്റെ കാരണം സുന്ദരിയായി എത്തിയ അഞ്ജലി തന്നെ പറയുന്നു. തന്നെ ചതിച്ചതാണ്, കാരണം പോലും പറയാതെ പുറത്താക്കിയതാണ് എന്നാണ് അഞ്ജലി ശരത്ത് പറയുന്നത്.


അഞ്ജലിയുടെ ആദ്യ സീരിയല്‍ ആണ് സുന്ദരി. ടൈറ്റില്‍ റോളില്‍ തന്നെയാണ് സുന്ദരിയില്‍ അഞ്ജലി എത്തുന്നത്. സീമ ജി നായര്‍ അടക്കമുള്ള മുന്‍നിര സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന സുന്ദരി സൗന്ദര്യം കുറഞ്ഞു എന്ന പേരില്‍ ബോഡിഷെയിമിങ് അനുഭവിയ്ക്കുന്ന പെണ്‍കുട്ടിയുടെ ജീവിത കഥയാണ് പരമ്പര പറയുന്നത്.

സുന്ദരിയില്‍ നിന്ന് ഞാന്‍ എന്തുകൊണ്ട് പിന്മാറി എന്ന് പലരും ചോദിക്കുന്നുണ്ട്. ഞാന്‍ പിന്മാറിയതല്ല, എന്നെ പുറത്താക്കിയതാണ്. ഒരു കാരണം പോലും പറയാതെയാണ് എന്നെ ടെര്‍മിനേറ്റ് ചെയ്തത്. ഇതുവരെ ചാനലില്‍ നിന്നോ സീരിയല്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ എനിക്കൊരു വിശദീകരണം ലഭിച്ചിട്ടില്ല. കല്യാണത്തിനും, അത് കഴിഞ്ഞുള്ള റിസപ്ഷനും ഒക്കെ വേണ്ടിയാണ് ഞാന്‍ പത്ത് ദിവസത്തെ അവധി എടുത്തത്. എന്നാല്‍ അവധി ദിവസം കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസമായിട്ടും എന്നെ തിരികെ വിളിച്ചില്ല. എനിക്ക് പകരം മറ്റൊരു നടിയും സീരിയലിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.

നാല് മാസം കാലം വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഞാന്‍ ചാനലിനൊപ്പം നിന്നത്. ഈ നാല് മാസത്തെ പ്രതിഫലം രണ്ട് ലക്ഷത്തിന് മേലെയുണ്ട്. എനിക്ക് അത് നല്‍കാതെയാണ് പുറത്താക്കിയത്. സീരിയലില്‍ നിന്ന് പുറത്താക്കിയത് മനസ്സിലാക്കാം, പക്ഷെ പ്രതിഫലം നല്‍കാതെ പുറത്താക്കിയത് ശരിയായില്ല. കടം വാങ്ങിയതോ, പിടിച്ചു പറിച്ചതോ ഒന്നുമല്ല ചോദിയ്ക്കുന്നത്.. നാല് മാസം ഞാന്‍ കഷ്ടപ്പെട്ടതിന്റെ കൂലിയാണ്.
സീരിയലിലേക്ക് പുതതായി കടക്കുന്നവര്‍ എല്ലാം നേരിടുന്ന പ്രശ്‌നമാണ്, ഒരു കാര്യങ്ങളും നമ്മളോട് തുറന്ന് സംസാരിക്കില്ല. പഴയ നിര്‍മാതാവ് മാറി, പുതിയ നിര്‍മാതാവ് സീരിയല്‍ ഏറ്റെടുക്കുമ്പോള്‍, ആദ്യത്തെ നിര്‍മാതാവ് വച്ച പെന്റിങ് എല്ലാം ക്ലിയര്‍ ചെയ്യണം. അത് ചെയ്തിട്ടില്ല. മാത്രവുമല്ല, അങ്ങനെ പെന്റിങ് സാലറിയുള്ളവരുടെ ലിസ്റ്റില്‍ എന്റെ പേരും ഇല്ല- അഞ്ജലി പറഞ്ഞു. ജോലി ചെയ്താൽ കൂലി കിട്ടണം. ഈ ചതിയ്ക്ക് നീതി കിട്ടുന്നവരെ പോരാടും എന്ന് പറഞ്ഞാണ് നടി ഇൻസ്റ്റഗ്രാമിൽ എത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top