Actor
‘ഇനി ചെറിയ കളികൾ ഇല്ല, വലിയ കളികൾ മാത്രം’! ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി സന്തോഷ് പണ്ഡിറ്റ്
‘ഇനി ചെറിയ കളികൾ ഇല്ല, വലിയ കളികൾ മാത്രം’! ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി സന്തോഷ് പണ്ഡിറ്റ്
Published on
ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി നടൻ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്. വൈകിയാണെങ്കിലും താനൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയെന്നു എല്ലാവരും ഫോളോ ചെയ്യണമെന്നും പണ്ഡിറ്റ് കുറിച്ചു.
‘കൂട്ടുകാരെ… അല്പം വൈകി ആണെങ്കിലും ഞാൻ ഇൻസ്റ്റാഗ്രാം Account തുടങ്ങി ട്ടോ .. ഇനി ചെറിയ കളികൾ ഇല്ല .. വലിയ കളികൾ മാത്രം ..ഇതാണ് ലിങ്ക്. എല്ലാവരും ഫോളോ ചെയ്യണേ’, എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.
സാമൂഹിക വിഷയങ്ങളിൽ തന്റേതായി നിലപാടുകൾ മടികൂടാതെ പറയുന്ന വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പലപ്പോഴും വിമർശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സാധാരണക്കാരെ തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കുന്ന പണ്ഡിറ്റിന്റെ വാർത്തകളും പലപ്പോഴും പുറത്തുവന്നിരുന്നു.
Continue Reading
You may also like...
Related Topics:Santhosh Pandit
