രണ്ടു കയ്യും കെട്ടി ഒരു ടീച്ചര്‍ പറയുന്നത് ഒരു കുട്ടി കേള്‍ക്കുന്നത് പോലെ വിജയ് അമ്മയെ ശ്രദ്ധിച്ചു… ഇനി മുതല്‍ തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് അമ്മയ്ക്ക് വാക്ക് നൽകി; കുറിപ്പ്
രണ്ടു കയ്യും കെട്ടി ഒരു ടീച്ചര്‍ പറയുന്നത് ഒരു കുട്ടി കേള്‍ക്കുന്നത് പോലെ വിജയ് അമ്മയെ ശ്രദ്ധിച്ചു… ഇനി മുതല്‍ തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് അമ്മയ്ക്ക് വാക്ക് നൽകി; കുറിപ്പ്
രണ്ടു കയ്യും കെട്ടി ഒരു ടീച്ചര്‍ പറയുന്നത് ഒരു കുട്ടി കേള്‍ക്കുന്നത് പോലെ വിജയ് അമ്മയെ ശ്രദ്ധിച്ചു… ഇനി മുതല്‍ തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് അമ്മയ്ക്ക് വാക്ക് നൽകി; കുറിപ്പ്
മലയാളികളുടേയും ഇഷ്ട താരമാണ് വിജയ്. സൂപ്പര്‍ താരത്തിന്റെ സിനിമകളെയും സാമൂഹിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ സ്ഥിരം സ്റ്റൈലില്‍ വരുന്ന താരത്തിന്റെ തിരക്കഥകളോട് പ്രേക്ഷകര്‍ വിമുഖത കാണിക്കാറുണ്ട്.
തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വിജയ് പിന്നോട്ടാണെന്ന് ആരാധകര്‍ക്കിടയിലും അഭിപ്രായങ്ങളുണ്ട്. റേഡിയോ മിര്‍ച്ചിയിലെ ഒരു അവതാരകന്റെ പോസ്റ്റ് സോഷ്യൽ മീഡിയായിൽ വൈറലാകുന്നു
തിരക്കഥകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തന്റെ അമ്മ നടനെ വിമര്‍ശിച്ചതും ടീച്ചറുടെ മുന്നില്‍ നില്ക്കുന്ന കുട്ടിയെ പോലെ വിജയ് അതു കേട്ടു നിന്നതിനെ കുറിച്ചുമാണ് പോസ്റ്റില്‍ പറയുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്:
2011 ജനുവരി 26. അന്ന് വിജയ് ഒരു സൂപ്പര്‍സ്റ്റാര്‍ ആയി മാറിക്കഴിഞ്ഞിരുന്നു. അന്ന് രാവിലെ ഏകദേശം ഏഴ് മണി ആയപ്പോള്‍ വിജയ് മിര്‍ച്ചി ഓഫീസിലേക്ക് എത്തി അഭിമുഖത്തിന്. പുതിയ സിനിമയുടെ പ്രോമോഷന്റെ ഭാഗമായാണ് എത്തിയത്. ഞങ്ങള്‍ എല്ലാവരും വളരെ നെര്‍വസ് ആയിരുന്നു.
ഞാന്‍ എന്റെ മാതാപിതാക്കളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. അപ്പോള്‍ എന്റെ അമ്മ പെട്ടെന്ന് അദ്ദേഹത്തെ വിമര്ശിക്കുവാന് തുടങ്ങി. എന്തു തരത്തിലുള്ള തിരക്കഥകളാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ചു. തിരക്കഥകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുവാന്‍ അദ്ദേഹത്തെ ഗുണദോഷിച്ചു.
ഞാനും അച്ഛനും ഉള്‍പ്പെടെ എല്ലാവരും ഇതു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. എന്നാല്‍ വളരെ അച്ചടക്കത്തോടെ, അമ്മ പറഞ്ഞത് എല്ലാം അദ്ദേഹം കേട്ടു നിന്നു. രണ്ടു കയ്യും കെട്ടി ഒരു ടീച്ചര്‍ പറയുന്നത് ഒരു കുട്ടി കേള്‍ക്കുന്നത് പോലെ വിജയ് അമ്മയെ ശ്രദ്ധിച്ചു.
ഇനി മുതല്‍ തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും എന്നും അമ്മയ്ക്ക് വാക്കും നല്കി. എത്ര സ്നേഹത്തോടെയാണ് അമ്മയെ വിജയ് ചേര്‍ത്തു പിടിച്ചത്, അവര്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുള്ളതുപോലെ! അന്നുമുതല്‍ ഇന്നുവരെ താരത്തെ നിര്‍വചിക്കാന്‍ ഉള്ള ഏറ്റവും മികച്ച വാചകമാണ് എളിമ.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...