Malayalam
മിനിസ്ക്രീൻ താരം അനൂപ് കൃഷ്ണൻ വിവാഹിതനായി… ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അനൂപ് ഇഷയുടെ കഴുത്തിൽ മിന്ന് ചാർത്തി
മിനിസ്ക്രീൻ താരം അനൂപ് കൃഷ്ണൻ വിവാഹിതനായി… ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് അനൂപ് ഇഷയുടെ കഴുത്തിൽ മിന്ന് ചാർത്തി
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരവും ബിഗ് ബോസ്സ് താരവുമായ അനൂപ് കൃഷ്ണൻ വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് പുലർച്ച ആറ് മണിയോടെ അനൂപ് ഇഷയുടെ കഴുത്തിൽ മിന്ന് ചാർത്തി. സർക്കാർ നിർദ്ദേശം പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്.
കേരള സാരിയിൽ വളരെ സിമ്പിൾ ലുക്കിലായിരുന്നു ഐശ്വര്യ എത്തിയത്. അധികം സ്വർണ്ണം ഉപയോഗിച്ചിരുന്നില്ല താരങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വിവാഹത്തിന് ശേഷം ഐശ്വര്യയ്ക്കൊപ്പം അനൂപ് സ്വയം ഡ്രൈവ് ചെയ്ത് പോവുകയായിരുന്നു.
ഗുരുവായൂരില്‍ വെച്ചായിരിക്കണം വിവാഹം എന്നത് നേരത്തെ തീരുമാനിച്ച കാര്യമാണ്. ഐശ്വര്യയുടെ ആഗ്രഹമായിരുന്നു അതെന്നായിരുന്നു അനൂപ് വിവാഹശേഷം പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായി ലൈവ് വീഡിയോ അനൂപ് പങ്കുവെച്ചിരുന്നു. എലീന പടിക്കല്‍, ലത സംഗരാജു, സൂര്യ മേനോന്‍ തുടങ്ങി നിരവധി പേരാണ് അനൂപിന്റെ വീഡിയോയ്ക്ക് താഴെയായി ആശംസ അറിയിച്ചെത്തിയത്.
ലാലേട്ടന്‍ കഴിഞ്ഞ ദിവസം വിളിച്ച് വിഷസ് അറിയിച്ചിരുന്നു. ബിഗ് ബോസിലുള്ളവരും വിളിക്കുകയും മെസ്സേജ് അയയ്ക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു സാഹചര്യമായതിനാലാണ് വിവാഹം ചുരുക്കേണ്ടി വന്നതെന്നും അനൂപ് പറഞ്ഞു
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അനൂപ് കൃഷ്ണന്‍. ബിഗ് ബോസില്‍ പങ്കെടുത്തതോടെയായിരുന്നു അനൂപിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസിലാക്കിയത്. സീതാകല്യാണത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അനൂപ് ബിഗ് ബോസില്‍ മത്സരിക്കാന്‍ പോയത്. പാട്ടും പാചകവുമൊക്കെയായി ബിബി വീട്ടില്‍ ആക്റ്റീവായിരുന്നു അനൂപ്.
ഷോയിലായിരിക്കവെയാണ് അനൂപ് ഇഷയെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും വെളിപ്പെടുത്തുന്നത്. എന്നാൽ അന്ന് പ്രണയിനിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അനൂപ് തയ്യാറായിരുന്നില്ല. ശരിക്കുമുളള പേര് പോലും മോഹൻലാലിന്റെ മുന്നിൽ വെച്ചായിരുന്നു അനൂപ് വെളിപ്പെടുത്തിയത്. അതും ഷോ അവസാനിക്കാറായപ്പോൾ. അനൂപ് ബിഗ് ബോസിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷമാണ് ഇഷ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹ നിശ്ചയത്തിനായിരുന്നു ശരിക്കും ഇഷയെ പ്രേക്ഷകർ കണ്ടത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനൂപ്. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഐശ്വര്യയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഐശ്വര്യ പങ്കിടുന്ന വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. കഴിഞ്ഞ ദിവസം സേവ് ദ് ഡേറ്റ് വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇത് വൈറലും ആയിരുന്നു. ”10 ദിവസം കൂടിയേയുള്ളൂ. അത് കഴിഞ്ഞാല്‍ അവന്‍ ട്രാപ്പിലാവും” എന്നുള്ള ഐശ്വര്യയുടെ ഒരു പോസ്റ്റും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.