Connect with us

കിടന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥ! ദുഃഖ വാർത്ത അറിയിച്ച് റിമി ചേർത്ത് നിർത്തി ആരാധകർ

Malayalam

കിടന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥ! ദുഃഖ വാർത്ത അറിയിച്ച് റിമി ചേർത്ത് നിർത്തി ആരാധകർ

കിടന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥ! ദുഃഖ വാർത്ത അറിയിച്ച് റിമി ചേർത്ത് നിർത്തി ആരാധകർ

തലമുറ വ്യത്യാസമില്ലാതെ യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗായികയാണ് റിമി ടോമി. ഗായിക, അവതാരിക, യുട്യൂബര്‍, നടി തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച റിമി കഴിഞ്ഞ ലോക്ക് ഡൗണ്‍ മുതലാണ് സോഷ്യല്‍മീഡിയയില്‍ കൂടുതലും ശ്രദ്ധ ചെലുത്തി തുടങ്ങിയത്. ആദ്യം ഇൻസ്റ്റഗ്രാമിൽ സജീവമായ റിമി പിന്നീട് ഒരു യുട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് റിമിയുടെ യുട്യൂബ് ചാനൽ പ്രേക്ഷകരുടെ ഇടയിൽ വൈറലാവുകയായിരുന്നു. തന്റെ ജീവിതത്തിലെ രസകരമായ വിശേഷങ്ങളും സന്തോഷങ്ങളും പാട്ടും പാചക വിശേഷങ്ങളുമെല്ലാം റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

റിമി ടോമിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കഴിഞ്ഞ എപ്പിസോഡിൽ സൂപ്പർ ഫോർ റിയാലിറ്റി ഷോയിൽ വിധികർത്താവായി റിമി ഇല്ലായിരുന്നു. പ്രിയ ഗായിക എവിടെ പോയി എന്ന് ആരാഞ്ഞ് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ഷോയിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം. കൊവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ഷോയിൽ എത്താതിരുന്നത്. ഇപ്പോള്‍ കുഴപ്പം ഒന്നുമില്ലെന്നും ദൈവം സഹായിച്ചാല്‍ ഫെബ്രുവരിയിലെ ഷെഡ്യൂള്‍ മുതല്‍ താന്‍ ഉണ്ടാമെന്നു റിമി പറയുന്നു.

റിമിയുടെ വാക്കുകൾ ഇങ്ങനെ…

സൂപ്പര്‍ ഫോറിന്റെ ഷൂട്ടിങിന് ഇടെയാണ് എനിക്ക് കൊവിഡ് പോസിറ്റീവ് ആയത്. ചെറിയൊരു ചുമ മാത്രമായിരുന്നു തുടക്കം. എനിക്ക് തലേ ദിവസം വരെ എനിക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ മുതല്‍ ചെറിയൊരു പനിയുള്ളത് പോലെ തോന്നി. യോഗ ചെയ്യാനും വര്‍ക്കൗട്ട് ചെയ്യാനും ഒന്നും പറ്റുന്നില്ല. എന്തോ പ്രശ്‌നമുണ്ട് എന്നെനിക്ക് മനസ്സിലായി.

ഉച്ചയാവുമ്പോഴേക്കും പനി കൂടി. കെടപ്പിലാവുന്ന അവസ്ഥയില്‍ എത്തിയപ്പോഴേക്കും എനിക്ക് ഇത് കോവിഡ് തന്നെയാണോ എന്ന് തോന്നി തുടങ്ങി. വേഗം വീട്ടില്‍ വന്ന് ടെസ്റ്റിന് കൊടുത്തു. പക്ഷെ ടെസ്റ്റ് റിസള്‍ട്ട് വരുമ്പോഴേക്കും എനിക്ക് ഉറപ്പായി കൊവിഡ് തന്നെയാണ് എന്ന്. അത്രയധികം ക്ഷീണവും പനിയും ആയിരുന്നു. ആദ്യത്തെ ദിവസമായിരുന്നു എനിക്ക് ഏറ്റവും അധികം ബുദ്ധിമുട്ട് തോന്നിയത്. കിടന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റുന്നില്ല. ഭയങ്കര പനി. ഇടിച്ചു നുറുക്കുന്നത് പോലുള്ള ശരീര വേദന. റിസള്‍ട്ട് വരുന്നതിന് മുന്‍പേ തന്നെ വീട്ടില്‍ നിന്ന് എല്ലാവരെയും പറഞ്ഞു വിട്ടു. പാതിരാത്രിയാണ് പോസിറ്റീവ് ആണ് എന്ന റിസള്‍ട്ട് വന്നത്.

പത്ത് പന്ത്രണ്ട് ദിവസത്തോളം ഒറ്റയ്ക്കാണ് കഴിഞ്ഞത്. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. ഭക്ഷണം ഒക്കെ സ്വിഗിയില്‍ ഓഡര്‍ ചെയ്തു കൊണ്ടു വന്നു. അഞ്ച് ദിവസം ആന്റി ബയോട്ടിക് എടുത്തു. രണ്ടാമത്തെ ദിവസം മുതല്‍ പനി കുറഞ്ഞു. മൂന്ന്, നാല് ദിവസം ആവുമ്പോഴേക്കും ചെറിയൊരു ചുമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഴാം ദിവസം മുതല്‍ ഞാന്‍ ഓകെയായി. യോഗയൊക്കെ ചെയ്തു തുടങ്ങി. കൊവിഡിന് ശ്രദ്ധിക്കേണ്ടത്, ചെറുതായി എന്തെങ്കിലും കുഴപ്പം തോന്നിയാല്‍ തന്നെ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണുക. ടെസ്റ്റ് ചെയ്യുക. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുക. ശരീരത്തിന് നല്ല റസ്റ്റ് ആവശ്യമാണ്. ഞാന്‍ കൃത്യമായി ആവി പിടിയ്ക്കുകയും തിളപ്പിച്ച വെള്ളത്തില്‍ മഞ്ഞള്‍ ഇട്ട് കുടിയ്ക്കുകയും ഒക്കെ ചെയ്തിരുന്നു. രുചിയുടെയും മണത്തിന്റെയും പ്രശ്‌നം ഇല്ലാത്തത് കൊണ്ട് നന്നായി ഭക്ഷണം കഴിക്കാനും സാധിച്ചു. നല്ല പോഷക ആഹാരങ്ങള്‍ കഴിക്കുക എന്നതും വളരെ ആവശ്യമാണെന്നു താരം വീഡിയോയിൽ പറഞ്ഞു..

റിമി പങ്കുവച്ച കോവിഡ് കാല സ്പെഷൽ വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ വിഡിയോ ഇപ്പോൾ ട്രെന്‍ഡിങ്ങിലാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top