Malayalam
ആലീസിൽ തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം ഇതാണ്; ഇതേ ചൊല്ലി രണ്ട് ദിവസം മുൻപ് പൊരിഞ്ഞ അടി നടന്നു; വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് സജിനും അലീസും !
ആലീസിൽ തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം ഇതാണ്; ഇതേ ചൊല്ലി രണ്ട് ദിവസം മുൻപ് പൊരിഞ്ഞ അടി നടന്നു; വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് സജിനും അലീസും !
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആലീസ് ഗോമസ് ക്രിസ്റ്റി. അടുത്തിടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. സജിന്‍ ആണ് താരത്തെ വിവാഹം കഴിച്ചത് .വിവാഹം കഴിഞ്ഞ ശേഷം ആലീസും സജിനും തങ്ങളുടെ കുടുംബ വിശേഷങ്ങളുമായി എന്നും യൂട്യൂബ് വ്ളോഗില്‍ എത്താറുണ്ട്. ഇപ്പോള്‍ ഹണിമൂണ്‍ യാത്രയും അതിനിടയിലെ രസകരമായ വിശേഷങ്ങളുമൊക്കെയാണ് ആലീസ് ക്രിസ്റ്റി എന്ന യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവയ്ക്കുന്നത്. ഒരു കാന്റില്‍ ലൈറ്റ് ഡിന്നറിന്റെ വിശേഷമാണ് പുതിയ വീഡിയോയിൽ പറയുന്നത്. വളരെ രസകരമായ സംഭാഷണങ്ങളോടെയാണ് വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നത്. വീഡിയോയില്‍ തങ്ങള്‍ക്കിടയിലെ ഇണക്കങ്ങളെയും പിണക്കങ്ങളെയും കുറിച്ച് ആലീസും ക്രിസ്റ്റിയും പരസ്പരം സംസാരിയ്ക്കുന്നുണ്ട്. അതിനിടയിലാണ് സജിന്‍ ഒരു ബെഡ് റൂം സീക്രട്ട് വെളിപ്പെടുത്തിയത്.
എന്നില്‍ ഇച്ചായന് ഏറ്റവും ഇഷ്ടമുള്ള കാര്യവും ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം ഏതാണെന്ന് പറയാന്‍ ആലീസ് ആവശ്യപ്പെട്ടു. ഇതുവരെ പല അഭിമുഖത്തിലും പറഞ്ഞ കാര്യങ്ങളൊന്നും വേണ്ട. പറയാത്ത, എക്സ്ക്ലൂസീവ് ആയത് എന്തെങ്കിലും പറയണം എന്നായിരുന്നു ആലീസിന്റെ ആവശ്യം. എന്നാല്‍ ഞാന്‍ ഒരു ബെഡ് റൂം സീക്രട്ട് പറയാം എന്നാണ് സജിന്‍ പറഞ്ഞത്.
മറ്റൊന്നുമല്ല, ബെഡ് റൂമില്‍ ആലീസ് മൊബൈല്‍ ഫോണ്‍ അനുവദിയ്ക്കില്ല. വിവാഹത്തിന് മുന്‍പേ അത് പറഞ്ഞപ്പോള്‍ സജിന്‍ സമ്മതിച്ചിരുന്നുവത്രെ. പക്ഷെ വിവാഹ ശേഷം ബെഡ് റൂമില്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇതേ ചൊല്ലി ഹണിമൂണിന് പോകുന്നതിന്റെ രണ്ട് ദിവസം മുന്‍പ്, നട്ടപാതിരായ്ക്ക് പൊരിഞ്ഞ അടി നടന്നിരുന്നുവത്രെ. ആലീസ് ബാഗും തൂക്കി പോകാന്‍ വരെ നോക്കി എന്നാണ് സജിന്‍ പറഞ്ഞത്.
എന്നാല്‍, ഞാന്‍ ബാഗ് തൂക്കി പോകുകയായിരുന്നില്ല, ഹണിമൂണിന് വേണ്ട ബാഗ് പാക്ക് ചെയ്യുകയായിരുന്നു, പക്ഷെ അത് കണ്ട് ഇച്ചായന് പേടിച്ചു എന്നാണ് ആലീസ് പറഞ്ഞത്. ഭാര്യാ – ഭര്ത്താക്കന്മാര്ക്കിടയിലെ ഏറ്റവും വലിയ ശത്രുവാണ് മൊബൈല്‍ ഫോണ്‍. രാവിലെ മുതല്‍ രാത്രി വരെ ഫോണില്‍ നോക്കുന്ന ഭാര്യയും ഭര്‍ത്താവും ഉറങ്ങാന്‍ നേരത്ത് എങ്കിലും അത് ഒഴിവാക്കുന്നത് സന്തോഷത്തോടെയുള്ള ദാമ്പത്യ ജീവിതത്തിന് നല്ലതാണെന്നും, അത് കൊണ്ടാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ട എന്ന് പറഞ്ഞത് എന്നും ആലീസ് വ്യക്തമാക്കി. ആലീസ് വളരെ സപ്പോര്‍ട്ടീവ് ആണ്, അതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്നും സജിന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി ചെയ്യുന്നുണ്ട്. നന്നായി എഫേട്ട് എടുക്കുന്നുണ്ട്. അതെല്ലാം ആലീസില്‍ ഇഷ്ടമുള്ള കാര്യമാണ്. പത്ത് വര്‍ഷം കഴിഞ്ഞാലും ആലീസിന്റെ ഭര്‍ത്താവ് എന്ന് അറിയപ്പെടാനാണ് തനിയ്ക്ക് ആഗ്രഹം എന്നും സജിന്‍ പറഞ്ഞു. പെട്ടന്ന് ദേഷ്യം വരുമെങ്കില്‍, അതിലും വേഗത്തില്‍ തണുക്കുന്ന പ്രകൃതക്കാരനാണ് സജിന്‍ എന്ന് ആലീസും പറയുന്നു.
